ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

ഇന്തോനേഷ്യൻ വിപണിയിൽ എത്തിയിട്ട് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ ടൊയോട്ട. ഈ ആഘോഷ വേളയ്ക്ക് മാറ്റേകാൻ ഇന്നോവ ക്രിസ്റ്റയുടെ ഒരു ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

ഇന്തോനേഷ്യയിൽ ടൊയോട്ട അസ്ട്ര മോട്ടോർ (TAM) എന്നറിയപ്പെടുന്ന ബ്രാൻഡ് ഇന്നോവയുടെ പുതിയ അമ്പതാം ആനിവേഴ്‌സറി എഡിഷന്റെ വെറും 50 യൂണിറ്റുകൾ മാത്രമാകും വിൽപ്പനയ്ക്ക് എത്തിക്കുക. ഇന്തോനേഷ്യയിലെ ഇന്നോവ കിജാംഗ് എന്നും അറിയപ്പെടുന്നുണ്ട്.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

2.0 ലിറ്റർ V ലക്ഷ്വറി AT, വെൻ‌ചറർ 2.4 ലിറ്റർ AT എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ലിമിറ്റഡ് എഡിഷൻ ഇന്നോവയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേത് 30 യൂണിറ്റായും രണ്ടാമത്തേത് 20 യൂണിറ്റായും പരിമിതപ്പെടുത്തും.

MOST READ: യാരിസിനെ പിന്‍വലിച്ചേക്കുമെന്ന് സൂചന; സ്ഥിരീകരിക്കാതെ ടൊയോട്ട

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

പ്രീമിയം എം‌പി‌വിയുടെ ഈ സ്പെഷ്യൽ എഡിഷൻ മോഡലിന്റെ അകത്തും പുറത്തും ധാരാളം കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും ടൊയോട്ട അവതരിപ്പിക്കുന്നുണ്ട്. ഒരു പേൾ വൈറ്റ് കളർ ഓപ്ഷനിലാണ് പുതിയ ഇന്നോവയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

സൈഡ് പാനലുകളിൽ നിന്ന് ബോണറ്റ് ലൈനിലേക്ക് നീളുന്ന ഗോൾഡൻ ആക്‌സന്റുകളാണ് വാഹനത്തിന്റെ പ്രധാന ആകർഷണീയത. ഫ്രണ്ട് ഗ്രില്ലിലും ഇതിന് സമാന ഡിസൈൻ ലഭിക്കുന്നുണ്ടെങ്കിലും V ലക്ഷ്വറി പതിപ്പിന് ഒരു ക്രോം ചികിത്സയും വെൻ‌ചററിനായി ഡാർക്ക് ക്രോം കോട്ടിംഗുമാണ് നൽകിയിരിക്കുന്നത്.

MOST READ: ഏപ്രിൽ മാസത്തിലും മോഡലുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് ഫോർഡ്

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

അതേസമയം ഇന്നോവ ക്രിസ്റ്റയുടെ സ്റ്റാൻഡേർഡ് പതിപ്പിന്റെ ഗ്രിൽ കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഡാർക്ക് ഗ്രേ നിറത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ആറ്-സ്‌പോക്ക് 18 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ലിമിറ്റഡ് എഡിഷൻ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

ടെയിൽഗേറ്റിലും ക്യാബിനകത്തും അമ്പതാം ആനിവേഴ്സറി ബാഡ്‌ജിംഗും ലഭിക്കുന്നു. ഇന്റീരിയർ ലേഔട്ട് സ്റ്റാൻഡേർഡ് മോഡലിന് വളരെ സാമ്യമുള്ളതാണ്. എന്നിരുന്നാലും ഇതിന് കൂടുതൽ പ്രീമിയം നോബിൾ ബ്രൗൺ നിറവും ഡാഷ്‌ബോർഡിൽ തവിട്ടുനിറത്തിലുള്ള വുഡൻ ചികിത്സയും ലഭിക്കുന്നു.

MOST READ: മാർച്ചിൽ തിളങ്ങി കോംപാക്ട് എസ്‌യുവി സെഗ്മെന്റ്; വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

2021 ടൊയോട്ട ഇന്നോവ ലിമിറ്റഡ് എഡിഷന്റെ സീറ്റുകൾ സമാനമായ ടാൻ ബ്രൗൺ ലെതറെറ്റ് അപ്ഹോൾസ്റ്ററിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന് ഒരു ജെ‌ബി‌എൽ സിസ്റ്റത്തിൽ നിന്ന് ഒരു പുതിയ ആംപ്ലിഫൈഡ് ഓഡിയോ സിസ്റ്റവും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നു.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

ഇതുകൂടാതെ ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡലിലെ ഉപകരണങ്ങൾ സാധാരണ ഇന്നോവയ്ക്ക് സമാനമാണ്. 2.0 ലിറ്റർ V ലക്ഷ്വറി വേരിയന്റിന് 2.0 ലിറ്റർ ഇൻ-ലൈൻ 4 സിലിണ്ടർ DOHC പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

അതേസമയം മറുവശത്ത് 2.4 ലിറ്റർ വെൻ‌ചറർ പതിപ്പിൽ 2.4 ലിറ്റർ ഡീസൽ എഞ്ചിനും ഇടംപിടിച്ചിരിക്കുന്നു. ഇത് 147 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ട് മോഡലുകളും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഇന്തോനേഷ്യൻ വിപണിയിലെ 50-ാം വർഷികം ആഘോഷിക്കാൻ ടൊയോട്ട, സമ്മാനം ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ

ഇന്നോവ ക്രിസ്റ്റയുടെ അമ്പതാം ആനിവേഴ്‌സറി എഡിഷന്റെ V ലക്ഷ്വറി വകഭേദത്തിന് IDR 404.5 മില്യണാണ് വില. അതായത് ഏകദേശം 20.7 ലക്ഷം രൂപ. വെൻ‌ചററിന് IDR 482.7 മില്യണും മുടക്കേണ്ടി വരും. ഇത് 24.72 ലക്ഷം രൂപയോളം വരും.

Most Read Articles

Malayalam
English summary
Toyota Indonesia Launched 50th Anniversary Limited Edition Model For Innova Crysta. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X