'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

കൊവിഡ് കാലത്ത് വാഹന വിപണി എങ്ങനെ ഉണര്‍വുള്ളതാക്കാം എന്ന ആലോചനയിലാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി വിവിധ ബ്രാന്‍ഡുകള്‍ പല തരത്തിലുള്ള പ്രഖ്യാപനങ്ങളുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

കൊവിഡ്-19 കേസുകള്‍ കുറഞ്ഞതോടെ, നിരവധി സംസ്ഥാനങ്ങള്‍ ജൂണ്‍ മാസത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് വരുത്തി. ഇപ്പോള്‍, നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ മാസം നഷ്ടപ്പെട്ട വില്‍പ്പന വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

അത്തരം ദുഷ്‌കരമായ സമയങ്ങളില്‍ ഒരു പുതിയ കാര്‍ വാങ്ങാന്‍ ആളുകളെ സഹായിക്കുന്നതിന് നിരവധി വാഹന നിര്‍മാതാക്കള്‍ ഔദ്യോഗികമായി സ്‌കീമുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യാന്‍ തുടങ്ങി. അര്‍ബന്‍ ക്രൂയിസറിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി ടൊയോട്ടയും ഇപ്പോള്‍ പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

''ഇപ്പോള്‍ വാങ്ങുക, പിന്നീട് പണമടയ്ക്കുക'' എന്നൊരു പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ ഓഫറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പദ്ധതികള്‍ ഇതിനകം പ്രചരിപ്പിക്കുന്നുണ്ട്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

പരസ്യം അനുസരിച്ച്, ജാപ്പനീസ് കാര്‍ നിര്‍മാതാവ് ഇപ്പോള്‍ സാധ്യതയുള്ള വാങ്ങലുകാരെ കാര്‍ സ്വന്തമാക്കാനും 2021 ഒക്ടോബര്‍ മുതല്‍ പണമടയ്ക്കാനും അനുവദിക്കുന്ന പദ്ധതിയാകാം ഇതെന്ന സൂചനയാണ് നല്‍കുന്നത്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

ഇപ്പോള്‍, പുനര്‍നിര്‍മ്മിച്ച മാരുതി സുസുക്കി വിറ്റാര ബ്രെസയില്‍ മാത്രമേ ഈ സ്‌കീം വാഗ്ദാനം ചെയ്യുന്നുള്ളൂ. ടൊയോട്ടയുടെ സബ് -4 മീറ്റര്‍ എസ്‌യുവി മതിയായ ഫണ്ട് ലഭിക്കുന്നതുവരെ ഒരു ഉപഭോക്താവിന് ഡ്രൈവിംഗ് ആസ്വദിക്കാം. ഇതുകൂടാതെ, ഈ ഓഫറില്‍ മറ്റ് വിശദാംശങ്ങള്‍ വൈകാതെ കമ്പനി വെളിപ്പെടുത്തുമെന്നാണ് സൂചന.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

ഇത്തരത്തിലൊരു പദ്ധതി ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കോഡ ഇന്ത്യയില്‍ ഈ രീതി അവതരിപ്പിച്ചിരുന്നു. വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ ഇതാദ്യമായാണ് ടൊയോട്ട ഇത്തരമൊരു പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

മാരുതി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍. ടൊയോട്ടയുടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നുകൂടിയാണിത്. 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

ഈ യൂണിറ്റ് 105 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് AMT സ്റ്റാന്‍ഡേര്‍ഡായും ഓപ്ഷണല്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ ചെയ്യുന്നത്.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

പവര്‍ട്രെയിന്‍ SHVS സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. ഇത് കാറിന്റെ മൊത്തത്തിലുള്ള ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 8.62 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 11.40 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

'ഇപ്പോള്‍ വാങ്ങിച്ചോളു, പിന്നീട് പണമടയ്ക്കൂ'; അര്‍ബന്‍ ക്രൂയിസറില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവര്‍ക്കെതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Introduced Buy Now and Pay Later Scheme For Urban Cruiser, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X