മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

കൊവിഡ് രണ്ടാം തരംഗത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം കർഫ്യൂകളും ലോക്ക്ഡൗണുകളും വീണ്ടും സാധാരണമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മറ്റ് നിരവധി കാർ നിർമാതാക്കളുമായി ചേർന്ന് കസ്റ്റമർ കണക്‌ട് പ്രോഗ്രാം 2.0 പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട.

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

രാജ്യത്തെ വിവിധ മെയിന്റനെൻസ് പാക്കേജുകളുടെ വിപുലീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിൽ സ്റ്റാൻഡേർഡ് വാറന്റി, പെയ്ഡ് വാറന്റി, സൗജന്യ സർവീസുകൾ, കമ്പനി പ്രത്യേകമായി വാഗ്ദാനം ചെയ്യുന്ന പെയ്ഡ് മെയിന്റനൻസ് പാക്കേജുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

"കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0" എന്ന് വിളിക്കപ്പെടുന്ന ഈ പ്രോഗ്രാം ഉപഭോക്താവിന് അനിശ്ചിതമായ സമയങ്ങളിൽ ഒരു ഉറപ്പ് നൽകുന്നു. ലോക്ക്ഡൗൺ സമയത്ത് വർക്ക്‌ഷോപ്പുകൾ പ്രവർത്തനരഹിതമായി തുടരുന്നതിനാൽ മെയിന്റനൻസ് പാക്കേജുകളുടെയും വാറണ്ടികളുടെയും സാധുത ഒരു മാസം വരെ നീട്ടാൻ കമ്പനി തീരുമാനിച്ചു.

MOST READ: തലമുറമാറ്റത്തിനൊരുങ്ങി സുസുക്കി സ്വിഫ്റ്റ്; പുതുതലമുറ പതിപ്പിന്റെ അരങ്ങേറ്റം 2022 ഓടെ

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന പിന്തുണ പരമാവധി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും 'കസ്റ്റമർ ഫസ്റ്റ്' എന്ന കമ്പനിയുടെ തത്ത്വചിന്തയ്ക്ക് അനുസൃതവുമായാണ് കസ്റ്റമർ കണക്‌ട് പ്രോഗ്രാം 2.0 ടൊയോട്ട അവതരിപ്പിക്കുന്നത്.

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

അതിൽ എക്സ്റ്റൻഡഡ് സർവീസുകൾ, എക്സ്റ്റൻഡഡ് പ്രീ-പെയ്ഡ് സർവീസ് പാക്കേജ് എന്നിവയെല്ലാം ലഭ്യമാകും. ലോക്ക്ഡൗൺ കാലയളവിൽ ഈ സേവനങ്ങൾ നേടാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഇതിനു ശേഷവും സർവീസ്, വാറണ്ടി എന്നിവ ഉപയോഗപ്പെടുത്താനാകും.

MOST READ: ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ, കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 പ്രകാരം, ടൊയോട്ടയ്ക്കും ടൊയോട്ട ഇതര വാഹനങ്ങൾക്കും കെമിക്കൽ ഫ്യൂമിഗേഷൻ ചികിത്സ നൽകുമെന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള നിരക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് ഒരു പ്രത്യേക വിലയ്ക്ക് ആയിരിക്കും ലഭ്യമാക്കുക.

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

സുരക്ഷ പ്രധാന മുൻ‌ഗണനകളിലൊന്നായതിനാൽ കൊവിഡ്-19 അണുബാധ പടരാതിരിക്കാൻ സഹായിക്കുന്നതിനുള്ള നടപടികൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പ്, സർവീസ് സെന്ററുകളിൽ ഉറപ്പാക്കുന്നുണ്ടെന്ന് ടൊയോട്ട പറഞ്ഞു.

MOST READ: കൊവിഡ് പ്രതിസന്ധി; പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടി നീട്ടി നൽകി ടാറ്റ

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

ഉപഭോക്താക്കൾക്ക് ടി‌കണക്ട് മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി സർവീസ് സേവനങ്ങൾ ബുക്ക് ചെയ്യാനും മറ്റ് നടപടികൾ സ്വീകരിക്കുന്നതിനുമായി കോൺ‌ടാക്റ്റ്ലെസ് സേവനത്തെയും ടൊയോട്ട പരിചയപ്പെടുത്തിയിട്ടുണ്ട്.

മെയിന്റനൻസ്, വാറണ്ടി പാക്കേജുകളുടെ സാധുത നീട്ടാൻ കസ്റ്റമർ കണക്റ്റ് പ്രോഗ്രാം 2.0 അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ സംരക്ഷണത്തിനുള്ള ടിപ്‌സുകളും ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും അവബോധം നൽകുന്നതിനുമുള്ള വിപുലമായ ലക്ഷ്യവും ആനുകാലിക മെയിന്റനെൻസിന്റെ പ്രാധാന്യവും ടൊയോട്ട ഏറ്റെടുത്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Introduced Customer Connect Program 2.0 Initiative In India. Read in Malayalam
Story first published: Wednesday, May 12, 2021, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X