Just In
- 23 min ago യൂത്തൻമാരുടെ ഡ്രീം ബൈക്ക് വാങ്ങിയാൽ ഇനി തിരിഞ്ഞുനോക്കേണ്ട! 5 വർഷത്തെ വാറണ്ടി ഗ്യാരണ്ടി
- 5 hrs ago മാറിനിന്നത് ഓല മാത്രം! പ്രമുഖ നിര്‍മാതാക്കള്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് കൂട്ടിയത് 16000 രൂപ വരെ
- 7 hrs ago ഏത് ഫാമിലി ഇലക്ട്രിക് സ്കൂട്ടർ വാങ്ങണമെന്ന കൺഫ്യൂനിലാണോ? മിടുക്കൻ റിസ്തയോ ഐക്യൂബോ എന്നറിയാം
- 20 hrs ago ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്പൈ ചിത്രങ്ങള്‍
Don't Miss
- News തിരുവനന്തപുരത്ത് ബിജെപിയുടെ സര്‍പ്രൈസ് നീക്കം; രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിനെത്തി ശോഭന.!
- Movies 'അവർ സ്വന്തം മക്കളെപ്പോലെ, വിനീതിനെ എടായെന്ന് വിളിച്ച ഞാന്‍ വിമലചേച്ചിയുമായി സംസാരിച്ചശേഷം പ്രശ്നത്തിലായി'
- Lifestyle നല്ല നുണ പറയണോ അതോ കയ്പേറിയ സത്യം പറയണോ? ദാമ്പത്യത്തില്‍ നുണയുടെ സ്ഥാനം
- Finance വീണുപോകില്ല; കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ അഞ്ച് വഴികൾ
- Technology 4000+4000 രൂപ ഡിസ്കൗണ്ടിൽ വില മാറിമറിഞ്ഞു; ഇപ്പോൾ ഓപ്പോ റെനോ 11 പ്രോ 5ജിയാണ് താരം
- Sports IPL 2024: ടോസ് കെകെആറിന്, ബൗളിങ് തിരഞ്ഞെടുത്ത് ശ്രേയസ്- ലഖ്നൗ ആദ്യം ബാറ്റ് ചെയ്യും
- Travel ബെംഗളുരുവിലെ ചൂടിന് ഒരു ബ്രേക്ക്, മൂന്നാർ വഴി തേക്കടി, പെരിയാർ യാത്ര..
കൂടുതൽ മോടിയാക്കാം; ഫോർച്യൂണറിന് ലിമിറ്റഡ് എഡിഷൻ സ്റ്റൈലിംഗ് പാക്കേജ് II അവതരിപ്പിച്ച് ടൊയോട്ട
ഫോർച്യൂണറിനായി 'പ്രൈഡ് പാക്കേജ് II' എന്ന പേരിൽ ഒരു പുതിയ ലിമിറ്റഡ് എഡിഷൻ പാക്കേജ് പ്രഖ്യാപിച്ച് ടൊയോട്ട. തായ്‌ലൻഡ് വിപണിക്ക് മാത്രമായാണ് ഈ പദ്ധതി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
2021 ഫെബ്രുവരി 24 നും 2021 മാർച്ച് 31 നും ഇടയിൽ ഒരു പുതിയ ഫോർച്യൂണർ വാങ്ങുമ്പോൾ മാത്രമേ ഈ ആക്‌സസറീസ് പായ്ക്ക് ലഭ്യമാകൂ. ഇത് സ്റ്റാൻഡേർഡ് മോഡലിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ലെജൻഡർ വേരിയന്റുകളിൽ ഇത് ലഭിക്കില്ലെന്ന് സാരം.
പ്രൈഡ് പാക്കേജ് II-ൽ ഫ്രണ്ട്, റിയർ ബമ്പറുകൾക്കായി ബ്ലാക്ക് ഔട്ട് ബാഷ് പ്ലേറ്റുകൾ, ഫ്രണ്ട് ഗ്രില്ലിന് കറുത്ത ചുറ്റുപാടുകൾ, മിററുകൾക്കായി ബ്ലാക്ക് ക്യാപ്പുകൾ, കറുത്ത സൈഡ് സ്റ്റെപ്പുകൾ, ബ്ലാക്ക് റൂഫ്, ബോണറ്റിലെ കറുത്ത ‘ഫോർച്യൂണർ' ബാഡ്ജ് എന്നിവ ഉൾപ്പെടുന്നു.
MOST READ: ഇക്കോസ്പോർട്ട് S & SE വേരിയന്റുകൾക്ക് പുതിയ TVC പങ്കുവെച്ച് ഫോർഡ്
ഈ പാക്കേജിന്റെ മൊത്തം ചെലവ് ഏകദേശം ഏകദേശം 1.1 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയം. തായ് വിപണിയിൽ ടൊയോട്ട ഫോർച്യൂണർ രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായി ലഭ്യമാണ്. ആദ്യത്തേത് 2.4 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -4 യൂണിറ്റാണ്.
ഇത് പരമാവധി 150 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളളതാണ്. രണ്ടാമത്തേത് 2.8 ലിറ്റർ ടർബോചാർജ്ഡ്, ഇൻലൈൻ -4 പതിപ്പാണ് ഇത് 204 bhp പവറും 500 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.
MOST READ: സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം
രണ്ട് എഞ്ചിനുകളും 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. അവ RWD, AWD ഫോർമാറ്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. സാധാരണ സീക്വൻഷൽ ഗിയർ ഷിഫ്റ്ററിനൊപ്പം സ്റ്റിയറിംഗ് വീലിനു പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും എസ്‌യുവിയിൽ ഒരു ടൊയോട്ട ഒരുക്കിയിട്ടുണ്ട്.
ഉപകരണങ്ങളെ സംബന്ധിച്ചിടത്തോളം വാഹനത്തിന് പൂർണ എൽഇഡി എക്സ്റ്റീരിയർ ലൈറ്റുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ മിററുകൾ, പവർ വിൻഡോകൾ എന്നിവയെല്ലാം കമ്പനി ലഭ്യമാക്കുന്നുണ്ട്.
MOST READ: ഇന്ത്യൻ വിപണിയിലേക്കുള്ള ആദ്യ പടി; രാജ്യത്ത് കമ്പനി രജിസ്റ്റർ ചെയ്ത് ട്രൈറ്റൺ
ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ നിര സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്- ബട്ടൺ സ്റ്റാർട്ട്/സ്റ്റാർട്ട്, സ്മാർട്ട് കീ, ആംബിയന്റ് ക്യാബിൻ ലൈറ്റിംഗ് കൂടാതെ മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ പാർക്കിംഗ് ക്യാമറ, ഏഴ് എയർബാഗുകൾ, ഡ്രൈവിംഗ് മോഡുകൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.
അതോടൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടി-കണക്റ്റ് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവയും ഫോർച്യൂണറിന്റെ പ്രീമിയംനെസ് വർധിപ്പിക്കുന്നു.
ഇന്ത്യൻ വിപണിയിലും അധികം വൈകാതെ പുതിയ പ്രൈഡ് പാക്കേജ് II ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ എസ്‌യുവിയിൽ കൂടുതൽ മോഡിഫിക്കേഷൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച തെരഞ്ഞെടുപ്പായിരിക്കുമിത്.