കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ എക്കാലത്തേയും ജനപ്രിയ മോഡലുകളിൽ ഒന്നാണ് ഹില‌ക്‌സ് എന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക്. ഇന്ത്യൻ വിപണിയിൽ ഇല്ലെങ്കിൽ പോലും ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള ഇന്ത്യക്കാരുടെ പ്രിയ വാഹനമാണിത്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

നമ്മുടെ അഭ്യന്തര വിപണിയിലേക്ക് ഈ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് എത്തുന്നുവെന്ന വാർത്തകൾക്കിടയിൽ ടൊയോട്ട ഹില‌ക്‌സിന്റെ GR സ്‌പോർട്ട് എഡിഷൻ ജപ്പാനിൽ പുറത്തിറക്കിയിരിക്കുകയാണ്. ഈ കഴിഞ്ഞ ഓഗസ്റ്റിൽ തായ്‌ലൻഡിൽ അവതരിപ്പിച്ച ഹിലക്‌സ് റെവോ GR സ്‌പോർട്ടിന്റെ അതേ മോഡലിനെയാണ് ജന്മനാട്ടിലും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

ഹില‌ക്‌സ് GR സ്‌പോർട്ടിന് അടിസ്ഥാന മോഡലിനേക്കാൾ സൗന്ദര്യവർധക പരിഷ്ക്കാരങ്ങളാണ് ടൊയോട്ട സമ്മാനിച്ചിരിക്കുന്നത്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഒരു മോട്ടോർസ്‌പോർട്ട് അല്ലെങ്കിൽ പെർഫോമൻസ് ബ്രാൻഡാണ് GR എന്നറിയപ്പെടുന്ന ഗാസൂ റേസിംഗ്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

എന്നാൽ ഒരു പൂർണമായ GR മോഡൽ പോലുള്ള പെർഫോമൻസ് മേന്മകളോ ഹാൻഡിലിംഗ് കഴിവുകളോ പുതുതായി പുറത്തിറക്കിയ ഹില‌ക്‌സ് GR സ്‌പോർട്ടിന് ഇല്ലെന്നതും ശ്രദ്ധേയമാണ്. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് തികച്ചും സവിശേഷമായ മുൻവശമാണ് ലൈഫ് സ്റ്റൈൽ പിക്കപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

വാഹനത്തിന് ചുറ്റും കൂടുതൽ ബോഡി കളറിൽ പൂർത്തിയാക്കിയ ഘടകങ്ങളും മധ്യഭാഗത്ത് ഒരു വലിയ 'ടൊയോട്ട' എന്ന് എഴുതിയ ഒരു സവിശേഷമായ പുതിയ കറുത്ത ഗ്രില്ലും ലഭിക്കുന്നു. കൂടാതെ സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് ഹില‌ക്‌സ് GR സ്‌പോർട്ടിന്റെ വീതി 45 മില്ലീമീറ്റർ വർധിപ്പിക്കുന്ന ബോഡി കളർ വീൽ ആർച്ചുകളും വാഹനത്തിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ പുതിയ 18 ഇഞ്ച് വീലുകൾ, ബ്ലാക്ക് റോക്ക് സ്ലൈഡറുകൾ, മുൻവശത്ത് ചുവന്ന ബ്രേക്ക് കാലിപ്പറുകൾ, പുതിയ ബ്ലാക്ക് റിയർ ബമ്പർ, രണ്ട് GR സ്‌പോർട്ട് ബാഡ്ജുകൾ എന്നിവയാണ് ഹിലക്‌സിന്റെ പുത്തൻ വേരിയന്റിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

ഇതുകൂടാതെ സിന്തറ്റിക് ലെതർ അപ്‌ഹോൾസ്റ്ററിയുള്ള പുതിയ സീറ്റുകൾ, ഹെഡ്‌റെസ്റ്റുകളിൽ GR ലോഗോകൾ, മുൻ സീറ്റുകളുടെ മുകളിലെ ബോൾസ്റ്ററുകളിൽ ചുവന്ന സ്വീഡ് എന്നിവ ഉൾപ്പെടെ വാഹനത്തിന്റെ അകത്തളത്തിലും ധാരാളം നവീകരണങ്ങൾ ടൊയോട്ട കൊണ്ടുവന്നിട്ടുണ്ട്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

ഇതിന് റെഡ് കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഒരു പുതിയ GR ബ്രാൻഡഡ് സ്റ്റിയറിംഗ് വീൽ, സ്പോർട്ടി അലുമിനിയം പെഡലുകൾ, മെറ്റാലിക് പാഡിൽ ഷിഫ്റ്ററുകൾ, GR- നിർദ്ദിഷ്ട ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, GR ബ്രാൻഡഡ് എഞ്ചിൻ സ്റ്റാർട്ട് ബട്ടൺ എന്നിവയും ലഭിക്കുന്നു.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

കാഴ്ച്ചയിൽ ഇത്രയും സ്പോർട്ടി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ ടൊയോട്ട തയാറായെങ്കിലും ജപ്പാനിലെ സ്റ്റാൻഡേർഡ് മോഡലിലെ അതേ എഞ്ചിൻ ഓപ്ഷനുകളാണ് കമ്പനി മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. 2.4 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഹിലക്‌സ് GR സ്‌പോർട്ടിനും തുടിപ്പേകുന്നത്. ഇത് 147 bhp കരുത്തിൽ പരമാവധി 400 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

കൂടാതെ തെരഞ്ഞെടുക്കാവുന്ന ഫോർ വീൽ ഡ്രൈവ് സിസ്റ്റത്തോടു കൂടിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഹിലക്‌സ് GR സ്‌പോർട്ട് ജോടിയാക്കിയിരിക്കുന്നത്. വാഹനത്തിന്റെ മെച്ചപ്പെട്ട സ്റ്റിയറിങ്ങിനും ഹാൻഡ്‌ലിംഗ് പ്രതികരണത്തിനുമായി ഹിലക്‌സ് GR സ്‌പോർട്ടിന് സവിശേഷമായ സസ്പെൻഷൻ ട്യൂണും ലഭിക്കുന്നുവെന്ന കാര്യം എടുത്തു പറയേണ്ട ഒന്നാണ്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

പുതിയ ഹിലക്‌സ് GR സ്‌പോർട്ട് ജപ്പാന് വേണ്ടി മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ സാധാരണ വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെ കുറിച്ചും ടൊയോട്ട സജീവ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഇസൂസു വി-ക്രോസിന്റെ നേരിട്ടുള്ള എതിരാളിയായി ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

ഇതുവരെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഒരേയൊരു ലൈഫ്‌ സ്‌റ്റൈൽ പിക്കപ്പാണ് ഇസൂസു വി-ക്രോസ്. ആകസ്മികമായി എഞ്ചിൻ, ഫോർ വീൽ ഡ്രൈവ്, സസ്‌പെൻഷൻ ഘടകങ്ങൾ എന്നിവ പങ്കിടുന്ന ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും അതേ പ്ലാറ്റ്‌ഫോമിലാണ് ഹിലക്‌സും ഒരുങ്ങിയിരിക്കുന്നത്. അതിനാലാണ് പിക്കപ്പിന്റെ ഇന്ത്യൻ അരങ്ങേറ്റം സാധ്യമാകുമെന്ന പ്രതീക്ഷകൾക്ക് അടിവരയിടുന്നത്.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ എൻട്രി ലെവൽ വേരിയന്റുകൾക്കായി ടു-വീൽ ഡ്രൈവ് ഉള്ള ഇന്നോവയുടെ 2.4 ലിറ്റർ ഡീസൽ എഞ്ചിനാകും ഹിലക്‌സിന് തുടിപ്പേകുക. ഇത് പരമാവധി 150 bhp കരുത്ത് വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. വാഹനത്തിന്റെ ഉയർന്ന പതിപ്പുകൾക്ക് ഫോർച്യൂണറിൽ കാണുന്ന 204 bhp, 2.8 ലിറ്റർ ഡീസൽ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെ വാഗ്‌ദാനം ചെയ്യും.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

കൂടാതെ ടൂ വീൽ അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനും ടൊയോട്ട ഹിലക്‌സിലുണ്ടാകും. പിക്കപ്പിന്റെ ഡബിൾ ക്യാബ് വേരിയന്റ് ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് അനുമാനം. ഇത് ഒരു പ്രധാന വിഭാഗത്തെ ലക്ഷ്യമാക്കുമെങ്കിലും ഫോർച്യൂണറുമായും ഇന്നോവ ക്രിസ്റ്റയുമായും ധാരാളം ഭാഗങ്ങൾ പങ്കിടുന്നതിനാൽ കമ്പനി ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കും.

കൂടുതൽ സുന്ദരനാക്കി, Hilux പിക്കപ്പ് ട്രക്കിന് GR സ്‌പോർട്ട് എഡിഷൻ സമ്മാനിച്ച് Toyota

മുകളിൽ പറഞ്ഞ മോഡലുകളിൽ നിന്ന് ധാരാളം ഇന്റീരിയർ സമാനതകളും, സ്വിച്ച് ഗിയർ, ഉപകരണങ്ങൾ എന്നിവയും പ്രതീക്ഷിക്കാമെന്ന് സാരം. ഹിലക്‌സ് 2022 അവസാനത്തോടെ ഇന്ത്യയിലെത്തുമെന്നാണ് സൂചന. വിപണിയിൽ എത്തുമ്പോൾ ഏകദേശം 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയായായിരിക്കും ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രിക്കിന് മുടക്കേണ്ട വരുന്ന എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced new gr sport edition for the hilux pickup truck
Story first published: Monday, October 25, 2021, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X