ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

RAV4 -ന്റെ വിജയത്തിനുശേഷം, ടൊയോട്ട ഇപ്പോൾ യുഎസ് വിപണികൾക്കായി പുതിയ 2022 കൊറോള ക്രോസ് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ഏതാനും ആഴ്ചകൾക്കുമുമ്പ് 50 ദശലക്ഷം കൊറോളയുടെ റെക്കോർഡ് ഉൽപാദനത്തിൽ നിന്ന് ഫ്രഷായി, ടൊയോട്ട ഈ ഉയർന്നുവരുന്ന ജനപ്രിയ വിഭാഗത്തിൽ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിക്കാൻ തീരുമാനിച്ചു.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

2022 ടൊയോട്ട കൊറോള ക്രോസ്, കൊറോള സെഡാനിനായി ഉപയോഗിക്കുന്ന അതേ TNGA-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകൾ എന്നിവ വാഹനത്തിൽ നിർമ്മാതാക്കൾ സജ്ജമാക്കിയിട്ടുണ്ട്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

എസ്‌യുവിയുടെ വില 22,195 ഡോളറിൽ ആരംഭിക്കുന്നു (ഏകദേശം 16.32 ലക്ഷം രൂപ), മറ്റ് കോം‌പാക്ട് എസ്‌യുവികളായ കിയ സെൽറ്റോസ്, ജീപ്പ് കോമ്പസ് അല്ലെങ്കിൽ ഹോണ്ട HR-V എന്നിവയുമായി മത്സരിക്കും.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ടൊയോട്ട 2022 കൊറോള ക്രോസ് അലബാമയിലെ ഹണ്ട്സ്‌വില്ലിലെ പുതിയ മസ്ദ ടൊയോട്ട നിർമ്മാണ പ്ലാന്റിൽ അസംബിൾ ചെയ്യു. ഓരോ വർഷവും 150,000 കൊറോള ക്രോസ് എസ്‌യുവികൾ നിർമ്മിക്കാൻ ശേഷിയുള്ള ഒരു പുതിയ ഉത്പാദന സൗകര്യമാണിത്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

50 വർഷത്തിലേറെയായി കൊറോള ആശ്രയത്വം, ഇന്ധനക്ഷമത, സുരക്ഷ, മൂല്യം എന്നിവയുടെ പര്യായമാണെന്ന് ടൊയോട്ട മാർക്കറ്റിംഗ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ലിസ മറ്റെരാസോ പറഞ്ഞു.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ഏറ്റവും പുതിയ കൊറോള ക്രോസ് ഉപയോഗിച്ച്, തങ്ങൾ ഈ അടിത്തറ വിപുലീകരിക്കുകയും കൂടുതൽ വൈദഗ്ധ്യവും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, ദൈനംദിന യാത്ര മുതൽ വീക്ക്എൻഡ് ട്രിപ്പുകൾക്ക് വരെ ഇത് വളരെ അനുയോജ്യമാണ്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ബ്ലാക്ക് ബോഡി ആക്‌സന്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളാൽ ചുറ്റപ്പെട്ട ഒരു സവിശേഷമായ കറുത്ത ഗ്രില്ല് പുതിയ കൊറോള ക്രോസിന് ലഭിക്കുന്നു. പിന്നിൽ, ഒരു സംയോജിത റിയർ സ്‌പോയിലറും എൽഇഡി ടെയിൽലൈറ്റുകളും കമ്പനി ഒരുക്കിയിരിക്കുന്നു.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

കോം‌പാക്ട് എസ്‌യുവി അടിസ്ഥാന ട്രിമ്മുകൾക്കായി 17 ഇഞ്ച് സ്റ്റീൽ വീലുകളും ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ 18 ഇഞ്ച് അലോയി വീലുകളുടെ ഒരു സെറ്റും ബ്രാൻഡ് നൽക്കും.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

രണ്ട് കളർ തീമുകൾ തെരഞ്ഞെടുക്കാവുന്ന കൊറോള ക്രോസിന്റെ ഉൾവശം തികച്ചും പ്രീമിയമാണ്. ഇതിന് പവർ മൂൺറൂഫും സിംഗിൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും ലഭിക്കും. ലംബാർ സപ്പോർട്ടും വെന്റിലേഷനുമുള്ള 10-തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഫീച്ചർ ഡ്രൈവർ സീറ്റിൽ ലഭിക്കുന്നു.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ബേസ് ട്രിമിലെ 7.0 ഇഞ്ച് മൾട്ടിമീഡിയ ടച്ച്‌സ്‌ക്രീൻ ഡാഷ്‌ബോർഡ് ലുക്കിനെ മെച്ചപ്പെടുത്തുന്നു, അതേസമയം LE, XLE എന്നീ വേരിയന്റുകൾക്ക് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഫീച്ചർ ചെയ്യുന്നു.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ടോപ്പ് എൻഡ് ട്രിമിലെ ഡിജിറ്റൽ ഡിസ്പ്ലേ 7.0 ഇഞ്ചാണ്. ഇത് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി പൊരുത്തപ്പെടുന്നു. ഇതിന് ആമസോൺ അലക്സ കണക്റ്റിവിറ്റിയും ലഭിക്കുന്നു. ഒമ്പത് സ്പീക്കർ JBL സൗണ്ട് സിസ്റ്റവും വാഹനത്തിലുണ്ട്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

ടൊയോട്ട 2022 കൊറോള ക്രോസ് L, LE, XLE എന്നീ മൂന്ന് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യും, കൂടാതെ ഫ്രണ്ട്-വീൽ, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകളും ലഭിക്കും. 169 bhp കരുത്തും 203 Nm പരമാവധി torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ഡൈനാമിക് ഫോഴ്സ് എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

കൊറോള ക്രോസിന്റെ ഹൈബ്രിഡ് പതിപ്പ് ഉടൻ വിപണിയിൽ എത്തുമെന്ന് ടൊയോട്ട ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈബ്രിഡ് മോഡൽ അടുത്ത വർഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

മറ്റ് അനുബന്ധ വാർത്തകളിൽ ടൊയോട്ട ഇന്ത്യൻ വിപണിയിൽ മാരുതിയുമായി ചെർന്ന് പുതിയ എംപിവി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം മാരുതി സിയാസിന്റെ റീബാഡ്ജ്ഡ് എഡിഷനും പുറത്തിറക്കാനാണ് ജാപ്പനീസ് നിർമ്മാതാക്കളുടെ പ്ലാൻ.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

റീബാഡ്ജ്ഡ് സിയാസിന് ടൊയോട്ട ബോൽറ്റ എന്ന് പേര് നൽകിയേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പുതിയ മോഡലിന്റെ വരവോടെ നിലവിൽ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന യാരിസ് സെഡാൻ പിൻവലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുമായി 2022 Corolla Cross അവതരിപ്പിച്ച് Toyota

എന്നാൽ ഇത്തരത്തിൽ റീബാഡ്ജ്ഡ് മോഡലുകൾ അവതരിപ്പിക്കുന്നതിലൂടെ ടൊയോട്ടയുടെ ഒറിജിനൽ വാഹനങ്ങൾ ഇന്ത്യൻ വിപണിക്ക് നഷ്ടമാവും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് കാലക്രമെണ ബ്രാൻഡിനോടുള്ള വിശ്വാസീയതയ്ക്ക് ഒരു വെല്ലുവിളി ആയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduces 2022 corolla cross suv with awd option and new features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X