ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര വിപണിയിൽ അരങ്ങേറ്റം കുറിച്ച പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിനെ ആവേശത്തോടെയാണ് വാഹന പ്രേമികൾ സ്വീകരിച്ചത്. അന്നു മുതൽ കേൾക്കുന്നൊരു ചോദ്യമാണ് ഈ മിടുക്കൻ ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ എന്നത്.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

എന്നാൽ എസ്‌യുവി പ്രേമികളെ ആവേശത്തിലാക്കി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയിരുന്ന ലാൻഡ് ക്രൂയിസർ LC200 മോഡലിന് പിൻഗാമിയായി പുതിയ LC300 ഈ വർഷം അവസാനത്തോടെ അതായത് ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്നാണ് വാർത്ത.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

ടൊയോട്ടയുടെ പ്രീമിയം വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം തന്നെയാണ് പുതുതലമുറ ലാൻഡ് ക്രൂയിസറിനെ അവതരിപ്പിക്കാനും പ്രചേദനമാകുന്നത്. ഇതിനകം തന്നെ വെൽഫയർ നല്ല സ്വീകരണത്തോടെയാണ് രാജ്യത്ത് വിൽക്കുന്നത്. കൂടാതെ ഹിയാസും പ്രാദേശികമായി ലഭ്യമാണ്.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

പുതിയ LC300 ബ്രാൻഡിന്റെ ഉയർന്ന മാർക്കറ്റ് നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നതിൽ തർക്കമൊന്നുമില്ല. ഏറ്റവും പുതിയ അവതാരത്തിൽ V8 എഞ്ചിൻ രണ്ട് ഇരട്ട-ടർബോ യൂണിറ്റുകൾക്ക് അനുകൂലമാണ്.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

ആഗോള വിപണിയിൽ ടൊയോട്ട ലാൻഡ് ക്രൂയിസർ 300-ന് 3.5 ലിറ്റർ ട്വിൻ-ടർബോ പെട്രോളും 3.3 ലിറ്റർ ട്വിൻ-ടർബോ V6 ഡീസൽ എഞ്ചിനുമാണ് തുടിപ്പേകുന്നത്. പെട്രോൾ എഞ്ചിൻ പരമാവധി 415 bhp കരുത്തിൽ 650 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

അതേസമയം ഓയിൽ ബർണർ 309 bhp പവറും 700 Nm torque ഉം വികസിപ്പിക്കാനും പ്രാപ്‌തമാണ്. രണ്ട് എഞ്ചിനുകളും പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. പുതുതലമുറയിലേക്ക് ചേക്കേറുമ്പോഴും ലാൻഡ് ക്രൂയിസറിന്റെ ഐതിഹാസികമായ ഓഫ്-റോഡിംഗ് വൈദഗ്ദ്ധ്യം നിലനിർത്താൻ ടൊയോട്ട ആഗ്രഹിച്ചു.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

അതിനാൽ ബോഡി-ഓൺ-ഫ്രെയിം നിർമ്മാണം കമ്പനി തുടരുന്നു. എന്നിരുന്നാലും കൂടുതൽ മെച്ചപ്പെട്ട സസ്പെൻഷൻ പോലുള്ള മെക്കാനിക്കൽ പരിഷ്ക്കാരങ്ങൾ വരുത്താൻ ജാപ്പനീസ് ബ്രാൻഡ് തയാറായി. മികച്ച റോഡ് ഹോൾഡിംഗിനായി മൾട്ടി-ടെറൈൻ മോണിറ്റർ, ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് കൈനറ്റിക് ഡൈനാമിക് സസ്പെൻഷൻ സിസ്റ്റം എന്നിവയും ഇതിന് സമ്മാനിച്ചു.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

TNGA-F ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് LC300. ഇത് എസ്‌യുവിയെ കൂടുതൽ കർക്കശവും ഭാരം കുറക്കാനും സഹായിച്ചു. കാഴ്ച്ചയിലും പുതുമ നൽകാനായി ഡിസൈനിലും മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി തയാറായിട്ടുണ്ട്. എൽഇഡി ലൈറ്റിംഗ് ഘടകങ്ങളോടെ മുൻവശം പുതുമയുള്ളതാക്കി.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

അതേസമയം വാഹനത്തിന്റെ ഐതിഹാസിക ബോക്‌സി ഡിസൈൻ കൂടുതൽ ആധുനിക രൂപകൽപ്പനയിൽ തുടരുന്നു. ലാൻഡ് ക്രൂയിസറിന്റെ അകത്തളവും കാലത്തിനൊത്ത് നവീകരിക്കാൻ ടൊയോട്ടയ്ക്ക് സാധിച്ചു.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

പുതുക്കിയ ഇന്റീരിയറിൽ പ്രമുഖ ബട്ടണുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിളിറ്റി, ഡ്യുവൽ-ടോൺ ഡാഷ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, 4 ഹൈ, 4 ലോ മോഡുകൾ, ഫിസിക്കൽ ഡയലുകളുള്ള ഒരു ഗേജ് ക്ലസ്റ്ററും ഇൻഫർമേഷൻ ഡിസ്‌പ്ലേയും ഉള്ള ഒരു വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സവിശേഷതകൾ ഉണ്ട്.

ദേ പുതുതലമുറ ലാൻഡ് ക്രൂയിസർ LC300 ഇന്ത്യയിലേക്കും; അരങ്ങേറ്റം ഈ വർഷം ഡിസംബറിൽ

കൂടാതെ വായുസഞ്ചാരമുള്ള സീറ്റുകൾ, ജെബിഎൽ മ്യൂസിക് സിസ്റ്റം, ടൊയോട്ട സേഫ്റ്റി സെൻസ് പാക്കേജ്, നിരവധി സഹായ, സുരക്ഷാ സാങ്കേതികത എന്നിവയും എസ്‌യുവിയിൽ ടൊയോട്ട അണിനിരത്തുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Land Cruiser LC300 SUV Coming To India By December 2021. Read in Malayalam
Story first published: Friday, June 18, 2021, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X