Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. ഉത്സവ സീസണ്‍ അടുത്തതോടെയാണ് പുതിയ നീക്കവുമായി കമ്പനി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ അപ്‌ഡേറ്റ് ചെയ്ത ടെക് ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ എംപിവിക്ക് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങി നിരവധി സവിശേഷതകള്‍, പുതിയ ഡിസ്‌പ്ലേയോടുകൂടി, നൂതന കണക്റ്റിവിറ്റി ഫംഗ്ഷനുകള്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

വിപണിയില്‍ എത്തിയനാള്‍ മുതല്‍ തന്നെ ഇന്നോവ എംപിവി, സെഗ്മെന്റിലെ ജനപ്രീയ മോഡലാണെന്ന് വേണം പറയാന്‍. പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയും മോഡല്‍ നേടിക്കൊടുക്കുന്നു.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ലിമിറ്റഡ് എഡിഷന്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഡോര്‍ എഡ്ജ് ലൈറ്റിംഗ്, എയര്‍ അയോണൈസര്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 17.17 ലക്ഷം മുതല്‍ 24.99 രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ലിമിറ്റഡ് എഡിഷന്‍ പാക്കേജ് ചേര്‍ത്തതിനുശേഷം സ്റ്റാന്‍ഡേര്‍ഡ് ഇന്നോവ ക്രിസ്റ്റയില്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉപകരണങ്ങളും ഫീച്ചറുകളും മാറ്റമില്ലാതെ ഈ പതിപ്പിലും തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ആംബിയന്റ് ക്യാബിന്‍ ലൈറ്റിംഗ്, 7 എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവിംഗ് മോഡുകള്‍ (പവര്‍, ഇക്കോ) എന്നീ സവിശേഷതകള്‍ എംപിവിക്ക് ലഭിക്കുന്നത് തുടരും.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഇന്നോവ ക്രിസ്റ്റ അതിന്റെ വില ശ്രേണിയില്‍ ഏറ്റവും സൗകര്യപ്രദമായ ക്യാബിനുകളിലൊന്ന് വാഗ്ദാനം ചെയ്യുന്നതില്‍ പ്രസിദ്ധമാണെന്നും കൂടാതെ അതിന്റെ ആകര്‍ഷണീയമായ ബാഹ്യ രൂപകല്‍പ്പന ഇതിന് ഒരു പ്രമുഖ റോഡ് സാന്നിധ്യം നല്‍കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

സാങ്കേതികവിദ്യ, ആഡംബരം, സമാനതകളില്ലാത്ത യാത്രസൂഖം, ടൊയോട്ടയുടെ ഗുണനിലവാരം, സുസ്ഥിരത, വിശ്വാസ്യത എന്നിവയെ പ്രതിനിധീകരിച്ച് ഇന്നോവ ക്രിസ്റ്റയുടെ നൂറിലധികം സവിശേഷതകള്‍ കൊണ്ടുവരാനുള്ള ഒരു ക്യാമ്പെയ്നിനായി പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

വികസിച്ചുകൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍, മൊബിലിറ്റി ആവശ്യകതകള്‍, ഉപഭോക്തൃ മുന്‍ഗണനകള്‍ എന്നിവയ്ക്ക് അനുസൃതമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നിരന്തരം അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഫലമാണ് ഇന്നോവ ക്രിസ്റ്റയുടെ ഈ പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ലിമിറ്റഡ് എഡിഷന്‍ പാക്കേജ് (ഉത്സവ ഓഫര്‍) ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും കമ്പനി അറിയിച്ചു. ഓഫറില്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും വാങ്ങലിനുമായി അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പിലേക്ക് പോകണമെന്നും കമ്പനി നിര്‍ദ്ദേശിച്ചു.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ക്ക് 2.4 ലിറ്റര്‍ ഡീസലും 2.7 ലിറ്റര്‍ പെട്രോള്‍ മോട്ടോറും ഉപയോഗിക്കുന്നത് തുടരും. ആദ്യത്തേത് 150 bhp കരുത്തും 360 Nm ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ രണ്ടാമത്തേത് 166 bhp കരുത്തും 245 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 2005-ല്‍ അവതരിപ്പിച്ചതിന് ശേഷം 9 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട ഇന്നോവ, രാജ്യത്തെ ഏറ്റവും വിജയകരമായി മാറിയ എംപിവികളിലൊന്നാണെന്ന് വേണം പറയാന്‍.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഉത്സവ സീസണിന് മുന്നോടിയായി ഫോര്‍ച്യൂണര്‍ ലെജന്‍ഡറിന്റെ പുതിയ 4X4 പതിപ്പിനെയും കമ്പനി അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 42.33 ലക്ഷം രൂപയാണ് ഈ പുതിയ മോഡലിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഫോര്‍ച്യൂണറിന്റെ നവീകരിച്ച പതിപ്പിനൊപ്പം ടോപ്പ്-എന്‍ഡ് പതിപ്പായ ലെജന്‍ഡറിനെ കമ്പനി അവതരിപ്പിക്കുന്നത്. നാളിതുവരെ ലെജന്‍ഡര്‍ വേരിയന്റിന്റെ 2,700 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ ലെജന്‍ഡര്‍ വേരിയന്റിന് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 204 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

അതോടൊപ്പം തന്നെ ഇന്ത്യയില്‍, ടൊയോട്ട ബാഡ്ജ് ചെയ്ത മാരുതി ഉത്പന്നങ്ങളുടെ വില്‍പ്പന ആരംഭിച്ചതോടെ ടൊയോട്ടയുടെ വില്‍പ്പന കണക്കുകള്‍ ഉയര്‍ന്നുവെന്നാണ് സൂചന. ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും ടൊയോട്ടയ്ക്ക് അധിക വില്‍പ്പനയാണ് പ്രതിമാസം സമ്മാനിക്കുന്നത്.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസറും ഇന്ത്യയില്‍ മാത്രമല്ല, നിരവധി അന്താരാഷ്ട്ര വിപണികളിലും കമ്പനി വില്‍ക്കുന്നു. അധികം വൈകാതെ തന്നെ സിയാസിന്റെ റിബാഡ്ജ്ഡ് പതിപ്പായ ബെല്‍റ്റയും കമ്പനി രാജ്യത്ത് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Innova Crysta-യ്ക്ക് ലിമിറ്റഡ് എഡിഷന്‍ പതിപ്പ് സമ്മാനിച്ച് Toyota

അതുപോലെ, ടൊയോട്ട ബാഡ്ജ് ചെയ്ത എര്‍ട്ടിഗയും അന്താരാഷ്ട്ര വിപണികളില്‍ ശ്രദ്ധിക്കപ്പെട്ടു. ഇത് റൂമിയന്‍ ആയിട്ടാണ് അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഈ വിഭാഗങ്ങളില്‍ പ്രസക്തമായ ഒരു ഉല്‍പ്പന്നവും ഇല്ലാത്തതിനാല്‍ ടൊയോട്ട, റൂമിയന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Toyota launched innova crysta limited edition model in india find here all other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X