ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ഇന്ത്യയിൽ ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ. എസ്‌യുവിയുടെ 4X4 വേരിയന്റ് 42.33 ലക്ഷം രൂപയാണ് ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

4x2 ലെജൻഡർ വേരിയന്റിന് 37.58 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. അങ്ങനെ കണക്കാക്കുമ്പോൾ വാഹനത്തിന്റെ 4X4 പതിപ്പിന് 4X2 മോഡലിനേക്കാൾ 5 ലക്ഷം രൂപയാണ് അധികം മുടക്കേണ്ടത്. പുതിയ ടൊയോട്ട ഫോർച്യൂണറിനൊപ്പം 2021 ജനുവരിയിലാണ് 4X2 ഡീസൽ വേരിയന്റായ ലെജൻഡർ മോഡലിനെ ടൊയോട്ട ആദ്യമായി രാജ്യത്ത് അവതരിപ്പിക്കുന്നത്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ചതിന് ശേഷം ലെജൻഡർ വേരിയന്റിന്റെ 2700 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ വിറ്റതായി കമ്പനി അറിയിച്ചു. ഫോർഡ് ഇന്ത്യ വിട്ട സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയുടെ വിപണി കൂടി കൈപിടിയിലാക്കാനുള്ള ആദ്യ തന്ത്രങ്ങളുടെ ഭാഗമായാണ് ഫുൾ-സൈസ് എസ്‌യുവിയുടെ പുത്തൻ വകഭേദം കൂടി കളത്തിലെത്തിയിരിക്കുന്നത്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ഫോർച്യൂണർ ലെജൻഡർ ഒരു മികച്ച ശക്തിയും സങ്കീർണതയും സമാനതകളില്ലാത്തതുമായ ശൈലി വാഗ്ദാനം ചെയ്യുന്നുവെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

എസ്‌യുവിയുടെ ധീരമായ അനുപാതങ്ങൾ ഓഫ്-റോഡിംഗിൽ ഉൾപ്പടെ ജീവിതത്തിലെ വ്യത്യസ്ത വശങ്ങളിലേക്ക് പ്രാപ്‌തമാക്കുന്നുവെന്നാണ് ടൊയോട്ടയുടെ അഭിപ്രായം. കൂടാതെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകളിൽ സ്പ്ലിറ്റ് ക്വാഡ് എൽഇഡികളും വാട്ടർഫാൾ എൽഇഡി ലൈൻ ഗൈഡ് സിഗ്നേച്ചറും ഉൾക്കൊള്ളുന്നു.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

കാറ്റമരൻ ശൈലിയിലുള്ള മുൻ പിൻ ബമ്പറുകൾ, പിയാനോ ബ്ലാക്ക് ആക്സന്റുകളുള്ള ഗ്രിൽ, 18 ഇഞ്ച് മൾട്ടി ലേയേർഡ് മെഷീൻ കട്ട് ഫിനിഷ്ഡ് അലോയ് വീലുകൾ, സ്പ്ലിറ്റ് ക്വാഡ്-എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്വീക്വൻഷണൽ ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയാണ് ലെജൻഡറിനെ സ്റ്റാൻഡേർഡ് ഫോർച്യൂണറിൽ നിന്നും വ്യത്യസ്‌തമാക്കുന്നത്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ബ്ലാക്ക്, മറൂൺ ഡ്യുവൽ ടോൺ കളർ ഓപ്ഷനിലാണ് അകത്തളം ടൊയോട്ട ഒരുക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് വീലിനും കൺസോൾ ബോക്സിനുമുള്ള കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഇന്റീരിയർ ആംബിയന്റ് ഇലുമിനേഷൻ, റിയർ യുഎസ്ബി പോർട്ടുകൾ എന്നിവയും ലെജൻഡറിനേ വേറിട്ടുനിർത്തുന്നുണ്ട്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ഇവ കൂടാതെ കിക്ക് സെൻസർ ഫോർ പവർ ബാക്ക് ഡോർ, വയർലെസ് സ്മാർട്ട്ഫോൺ ചാർജർ തുടങ്ങിയ ഹൈ എൻഡ് ഫീച്ചറുകളും ലെജൻഡറിന് സമ്മാനിക്കാൻ ജാപ്പനീസ് ബ്രാൻഡ് പ്രത്യേകം ഓർമിക്കുകയും ചെയ്‌തു.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ലെജൻഡർ 4x2, 4x4 ഓട്ടോമാറ്റിക് എന്നിവ ബ്ലാക്ക് റൂഫുള്ള പേൾ വൈറ്റിന്റെ ആവേശകരമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ അണിഞ്ഞെരുങ്ങിയാണ് വിപണിയിൽ എത്തുക. ഈ ഒരൊറ്റ നിറം മാത്രമാണ് എസ്‌യുവിയുടെ 4X4 വേരിയന്റിന് കമ്പനി നൽകിയിരിക്കുന്നത്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സും 4WD സിസ്റ്റവുമായി ജോടിയാക്കിയ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതിയ ലെജൻഡർ വേരിയന്റിനും തുടിപ്പേകുന്നത്. ഇത് പരമാവധി 204 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ലെജൻഡർ എസ്‌യുവിയുടെ പുതിയ 4X4 വേരിയന്റ് ഓൺലൈനിലോ അടുത്തുള്ള അംഗീകൃത ടൊയോട്ട ഡീലർഷിപ്പിലോ ബുക്ക് ചെയ്യാനും സാധിക്കും. ഇന്ന് ഇന്ത്യയിൽ ഫോർ വീൽ ഡ്രൈവുള്ള ഏറ്റവും ചെലവേറിയ എസ്‌യുവിയായിരിക്കും ഫോർച്യൂണറിന്റെ ഈ ടോപ്പ് മോഡൽ എന്നതും ശ്രദ്ധേയമാണ്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

4x4 ഡ്രൈവ്ട്രെയിന്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ പുതിയ വേരിയന്റിൽ സ്‌റ്റൈലിംഗിന്റെയോ സവിശേഷതകളുടേയോ മെക്കാനിക്കുകളുടെയോ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ടൊയോട്ട അവതരിപ്പിച്ചിട്ടില്ല. ഫോർച്യൂണർ ശ്രേണിയിൽ ഒരു 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് മറക്കല്ലേ.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ആറു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 164 bhp കരുത്തിൽ 245 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് റിയർ വീൽ ഡ്രൈവ് സംവിധാനവുമായാണ് വിപണിയിൽ എത്തുന്നത്. ഈ ഫോർച്യൂണർ പതിപ്പിനെ 30.34 ലക്ഷം മുതൽ 38.30 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിലാണ് ടൊയോട്ട പരിചയപ്പെടുത്തിയിരിക്കുന്നത്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് 2020 ഫോർഡ് എൻഡവർ, എംജി ഗ്ലോസ്റ്റർ, മഹീന്ദ്ര ആൾട്യുറാസ് G4 എന്നീ ഫുൾ-സൈസ് എസ്‌യുവി മോഡലുകളുമായാണ് ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്. 2009 മുതൽ വിൽപ്പനയ്ക്കെത്തുന്ന ഈ ജാപ്പനീസ് വാഹനം സെഗ്മെന്റിലെ തന്നെ കിംഗ് മേക്കറാണ്.

ഫോർച്യൂണർ ലെജൻഡറിന്റെ പുതിയ 4X4 പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട; വില 42.33 ലക്ഷം രൂപ

ഇതിനു പുറമെ ഇന്ത്യൻ വിപണിയിലെ മോഡൽ നിരയിലാകെ 2021 ഒക്ടോബർ മുതൽ പുതിയ വില വർധനവും ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവിന്റെ ആഘാതം ഭാഗികമായി നികത്തനാണ് ടൊയോട്ടയുടെ ഈ പുതിയ നീക്കം. തെരഞ്ഞെടുക്കുന്ന മോഡൽ അനുസരിച്ച് 10,000 മുതൽ 61,000 രൂപ വരെയാണ് വാഹനങ്ങൾക്ക് വില കൂടിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launched the new fortuner legender 4x4 variant in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X