അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

എംപിവി ശ്രേണിയില്‍ രാജാവായി വിലസുന്ന വാഹനമാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ. പല കാര്യങ്ങളാലും ഏവരും സ്വന്തമാക്കാൻ ഒരു തവണ എങ്കിലും ആഗ്രഹിച്ച മോഡൽ കൂടിയാണിത്. ഇന്ത്യയിലേതു പോലെ തന്നെ പല ഏഷ്യൻ വിപണികളിലും ഇന്നോവയുടെ സ്ഥാനം തലപ്പത്ത് തന്നെയാണ്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

കരുത്തുറ്റ പ്രകടനം, കിടിലൻ യാത്രസുഖം, ശക്തമായ സുരക്ഷ എന്നിവയെല്ലാമാണ് ക്രിസ്റ്റയുടെ മുഖമുദ്ര. ടൊയോട്ടയുടെ എക്കാലത്തേയും ജനപ്രിയ മോഡലുകളിലൊന്നായ ഇന്നോവ ക്രിസ്റ്റയുടെ നവീകരിച്ച പതിപ്പിനെ ഇപ്പോൾ മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

കൂടാതെ 2.0E, 2.0G, 2.0X എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പ്രീമിയം എംപിയെ ടൊയോട്ട വിപണിയിൽ എത്തിച്ചിരിക്കുന്നതും. എൻട്രി ലെവൽ 2.0E യുടെ വില RM115,553 (20.60 ലക്ഷം രൂപ) ആണ്. അതേസമയം മിഡ്-സ്പെക്ക് 2.0G മോഡലിന് വില RM 125,232 (22.33 ലക്ഷം രൂപ) ആണ്. അതേസമയം ഇന്നോവ ക്രിസ്റ്റയുടെ ടോപ്പ്-ഓഫ്-ലൈൻ 2.0X വേരിയന്റിന് RM 133,355 മുടക്കേണ്ടി വരും. (23.78 ലക്ഷം രൂപ)

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

എല്ലാ വിലകളും വിൽപന നികുതി ഇളവോടെയും ഇൻഷുറൻസ് ഇല്ലാതെയും ഓൺ-റോഡ് ആണ്. സികെഡി വഴിയാണ് ഇന്നോവ എംപിവി മലേഷ്യയിലേക്ക് കൊണ്ടുവരുന്നത്. 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിന്റെ ഹൃദയം. ഇത് പരമാവധി 139 bhp കരുത്തിൽ 183 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

സീക്വൻഷ്യൽ ഷിഫ്റ്ററും നോർമൽ, ഇക്കോ, പവർ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. അഞ്ച് വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് എംപിവി നിരത്തിലെത്തുന്നതും.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

മീഡിയം സിൽവർ മെറ്റാലിക്, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, ബ്രോൺസ് മൈക്ക മെറ്റാലിക്, ഫാന്റം ബ്രൗൺ മെറ്റാലിക്, സൂപ്പർ വൈറ്റ് II, ക്രിംസൺ സ്പാർക്ക് റെഡ് മെറ്റാലിക് എന്നിങ്ങനെ ഏഴ് നിറങ്ങളിൽ എംപിവി യഥേഷ്‌ടം തെരഞ്ഞെടുക്കാം.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

എന്നാൽ പുതിയ ക്രിസ്റ്റയുടെ 2.0X വേരിയന്റിൽ മാത്രമാണ് ക്രിംസൺ സ്പാർക്ക് റെഡ് മെറ്റാലിക് നിറം കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ബേസ് വേരിയന്റ് പോലും മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ് എന്നതാണ് മറ്റൊരു മേൻമ.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

2021 ടൊയോട്ട ഇന്നോവയുടെ എൻട്രി ലെവൽ വേരിയന്റിന് ഇബിഡിയുള്ള എബിഎസ്, ഏഴ് എയർബാഗുകൾ, 50:50 സ്പ്ലിറ്റ് ഫോൾഡിംഗ് മൂന്നാം നിര സീറ്റുകൾ, കൂൾഡ് അപ്പർ ഗ്ലോവ്ബോക്സ്, കീലെസ് എഞ്ചിൻ സ്റ്റാർട്ട് എന്നിവയെല്ലാം എംപിയിൽ ഒരുക്കിയിട്ടുണ്ട്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

തീർന്നില്ല, ഇതിനു പുറമെ ബ്ലാക്ക് ഫാബ്രിക് അപ്ഹോൾസ്റ്ററി, യുറേതെയ്ൻ ഗിയർ നോബ്, മാനുവൽ എസി, 16 ഇഞ്ച് അലോയ് എന്നിവയും പരിഷ്ക്കരിച്ച ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ ലഭിക്കുന്നുണ്ട്. വീലുകൾ, ഓട്ടോമാറ്റിക് ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ, കറുപ്പിൽ പൂർത്തിയാക്കിയ റിയർ വ്യൂ മിററുകളും ഡോർ ഹാൻഡിലുകളും, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 60:40 സ്പ്ലിറ്റ്-ഫോൾഡിംഗ് രണ്ടാം നിര ബെഞ്ച് തുടങ്ങിയവയും എംപിവിയുടെ പ്രത്യേകതകളാണ്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

അകത്തേക്ക് നീങ്ങുമ്പോൾ ടൊയോട്ട ഇന്നോവ 2.0G പതിപ്പിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതയുള്ള 9 ഇഞ്ച് ഹെഡ് യൂണിറ്റ്, ഓട്ടോമാറ്റിക് എസി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, റിയർ ക്രോസ് ട്രാഫിക് അലേർട്ടോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ സിസ്റ്റം എന്നിവയും ജാപ്പനീസ് ബ്രാൻഡ് നൽകുന്നുണ്ട്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

പോരാത്തതിന് റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഒപ്റ്റിട്രോൺ മീറ്റർ പാനലോടുകൂടിയ 4.2 ഇഞ്ച് എംഐഡി, ക്രോം ചെയ്ത ഡോർ ഹാൻഡിലുകളും ഇന്നോവയുടെ മാറ്റുകൂട്ടാൻ ഇടംപിടിച്ചിട്ടുണ്ട്. എംപിവിയുടെ ടോപ്പ് എൻഡ് 2.0X മോഡലിന് വലിയ 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഓട്ടോമാറ്റിക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സജ്ജീകരണങ്ങളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

ഇവയ്ക്ക് പുറമെ എട്ട് തരത്തിൽ ക്രമീകരിക്കാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഫ്രണ്ട്, റിയർ ബമ്പർ സ്‌പോയിലറുകൾ, റീസ്റ്റൈൽ എന്നിവ ലഭിക്കുന്നു. സൈഡ് സ്കർട്ടുകൾ, ലെതർ സീറ്റ് അപ്ഹോൾസ്റ്ററി മുതലായവ. ഡാഷ് ക്യാമുകൾ, സോളാർ ഫിലിം, ഡിവിആർ എന്നിവ പോലുള്ള ആക്സസറികളും ഒരു ഓപ്ഷനായി പരിഷ്ക്കരിച്ച ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ ലഭ്യമാണ്.

അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങളുമായി പുതിയ Toyota Innova Crysta എംപിവി വിപണിയിൽ, അറിയാം കൂടുതൽ

അധികം താമസിയാതെ തന്നെ ഇന്ത്യൻ വിപണിയിലേക്കും ഈ പുതിയ മോഡൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന. ഇന്ത്യയിൽ അടിക്കടി മോഡൽ നിര പരിഷ്ക്കരിക്കാനും ടൊയോട്ട തയാറാവുന്നുണ്ട്. ഈ പരിഷ്ക്കാരങ്ങൾ മൾട്ടി പർപ്പസ് വാഹന നിരയിൽ കൂടുതൽ മിഴിവേകാൻ ഇന്നോവ ക്രിസ്റ്റയെ പ്രാപ്‌തമാക്കുകയും ചെയ്യും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launched the updated innova crysta mpv with lots of changes details
Story first published: Monday, November 8, 2021, 15:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X