Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

യാരിസ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ അക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

യാരിസ് സെഡാന്‍ ഇന്ത്യയില്‍ നിര്‍ത്താനുള്ള തീരുമാനം ടൊയോട്ട ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാരിസ് സെഡാന്റെ രാജ്യത്തെ വില്‍പ്പന 2021 സെപ്റ്റംബര്‍ 27 മുതല്‍ അവസാനിപ്പിക്കുകയാണെന്നും, ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, ഇന്നോവ, ഫോര്‍ച്യൂണര്‍, കാമ്രി, വെല്‍ഫയര്‍ തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയാകും രാജ്യത്ത് ഉണ്ടാകുകയെന്നും കമ്പനി വ്യക്തമാക്കി.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

കമ്പനിയുടെ പുതിയ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ടൊയോട്ട പറയുന്നു, അതിന് കീഴില്‍ 2022 ല്‍ ഇന്ത്യയില്‍ ചില പുതിയ ടൊയോട്ട മോഡലുകള്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുകയും ചെയ്യുന്നു.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

രാജ്യമെമ്പാടുമുള്ള ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ വഴി നിലവിലുള്ള യാരിസ് ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തര പിന്തുണ നല്‍കുന്നത് തുടരുമെന്നും കമ്പനി പ്രഖ്യാപിച്ചു. കൂടാതെ, നിര്‍ത്തലാക്കിയ യാരിസിനായി അടുത്ത 10 വര്‍ഷമെങ്കിലും കമ്പനി ടൊയോട്ടയുടെ യഥാര്‍ത്ഥ സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്നത് തുടരും.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

'മെച്ചപ്പെട്ട സാങ്കേതികവിദ്യകളിലൂടെയും ഉല്‍പന്ന ഓഫറുകളിലൂടെയും ഉപഭോക്താവിന്റെ നിരന്തരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടൊയോട്ടയുടെ ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും എല്ലാ അര്‍ത്ഥത്തിലും, യാരിസ് യഥാര്‍ത്ഥത്തില്‍ മുന്‍പന്തിയിലാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍, ടൊയോട്ടയുടെ QDR തത്ത്വചിന്തയില്‍ നിര്‍മ്മിച്ച യാരിസ്, അതിശയകരമായ ശൈലിയും രൂപകല്‍പ്പനയും, മുന്‍നിര സവിശേഷതകളും, കുറഞ്ഞ പരിപാലനച്ചെലവും, സമാനതകളില്ലാത്ത ഡ്രൈവിബിലിറ്റിയും കൊണ്ട് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

അങ്ങനെ അതുല്യമായ ഉടമസ്ഥാവകാശ അനുഭവം സൃഷ്ടിച്ചുവെന്നും ടൊയോട്ട അവകാശപ്പെടുന്നു. തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും അവരുടെ പിന്തുണയ്ക്കും ബ്രാന്‍ഡില്‍ വിശ്വാസം അര്‍പ്പിച്ചതിനും ഞങ്ങള്‍ നന്ദി പറയുന്നു. അത്തരം ഉപഭോക്താക്കള്‍ക്ക് മറ്റ് നിലവിലെ ഓഫറുകളുമായി സേവനം തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, വരുന്ന പുതിയ വര്‍ഷം 2022 ല്‍ പുതിയ ടൊയോട്ട മോഡലുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുവെന്നും പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ പോയതാണ് മോഡലിന് തിരിച്ചടിയായത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം, ടൊയോട്ട സെഡാന്റെ വേരിയന്റുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. എന്നിട്ടും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ മോഡലിന് സാധിച്ചില്ല.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ഇന്റീരിയറുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് യാരിസ് വരുന്നത്. ആംബിയന്റ് ലൈറ്റിംഗ്, എട്ട്-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവര്‍ ഡ്രൈവര്‍ സീറ്റ്, 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംഗ്യന്റ് കണ്‍ട്രോള്‍ ഉള്ള റൂഫ് മൗണ്ടഡ് എയര്‍ വെന്റുകള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

സുരക്ഷ സവിശേഷതകളുടെ കാര്യത്തിലും സെഡാന്‍ ഒട്ടും പിന്നിലല്ലായിരുന്നു. ഇതില്‍ ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇന്‍ഫ്രാറെഡ് കട്ട് ഓഫ്, ഗ്ലാസ്-ഹൈ സോളാര്‍ എനര്‍ജി അബ്‌സോര്‍ബിംഗ് (HSEA), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സൗരോര്‍ജ്ജം ആഗിരണം ചെയ്യുന്ന ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ് എന്നിവ ഉള്‍പ്പെടുന്ന നിരവധി സുരക്ഷ സവിശേഷതകളും വാഹനത്തിന് ലഭിച്ചിരുന്നു.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് വാഹനം വിപണിയില്‍ എത്തിയിരുന്നത്. ഇത് 106 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സൂപ്പര്‍ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

9.16 ലക്ഷം മുതല്‍ 14.60 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി എന്നിവയോടാണ് ടൊയോട്ട യാരിസ് മത്സരിച്ചിരുന്നത്.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

അതേസമയം, മാരുതി സുസുക്കി സിയാസിന്റെ പുനര്‍നിര്‍മ്മിച്ച പതിപ്പ് യാരിസിനെ മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇതിനകം ചര്‍ച്ചകള്‍ നടന്നിരുന്നു. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനുമായുള്ള കമ്പനിയുടെ പങ്കാളിത്തത്തില്‍, കമ്പനി ഇതിനകം ടൊയോട്ട ബാഡ്ജ് ചെയ്ത ബലേനോ, ഗ്ലാന്‍സ എന്നും, വിറ്റാര ബ്രെസയെ അര്‍ബന്‍ ക്രൂയിസര്‍ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിയാസിന്റെ പുനര്‍നാമകരണം ചെയ്ത പതിപ്പിനെ സിയാസിന് പകരം വില്‍പ്പനയ്ക്ക് എത്തിക്കാന്‍ ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇപ്പോഴും വിരളമാണെങ്കിലും, ഈ വര്‍ഷം ആദ്യം കമ്പനി ഇന്ത്യയില്‍ ടൊയോട്ട ബെല്‍റ്റ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഇതിനോടകം തന്നെ ഇത് സംബന്ധിച്ച് ഏതാനും വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Yaris സെഡാന്റെ വില്‍പ്പന ഇന്ത്യയില്‍ അവസാനിപ്പിച്ചു; ഔദ്യോഗിക പ്രഖ്യാപനവുമായി Toyota

സിയാസില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഈ മോഡലില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന. പുതിയ ടൊയോട്ട ബെല്‍റ്റ ഉത്സവ സീസണിന് തൊട്ടുമുമ്പായി വിപണിയില്‍ എത്തുമെന്നും സൂചനയുണ്ട്. അവതരിപ്പിച്ചുകഴിഞ്ഞാല്‍, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയുള്‍പ്പെടെയുള്ള മറ്റ് C സെഗ്മെന്റ് സെഡാനുകള്‍ക്കെതിരെയാകും മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota officially announced yaris sedan discontinued in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X