ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

ഇന്ത്യയിൽ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയിൽ നിന്ന് ആദ്യമായി എത്തിയ റീബാഡ്ജ്ഡ് മോഡലാണ് ഗ്ലാൻസ. 2019 ജൂണിൽ അവതരിപ്പിച്ച ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് G, V എന്നീ രണ്ട് ട്രിമ്മുകളിൽ വരുന്നു.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

സുസുക്കിയുടെ 1.2 ലിറ്റർ K12N ഡ്യുവൽജെറ്റ് മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനും 1.2 ലിറ്റർ K12B പെട്രോൾ എഞ്ചിനുമായിട്ടാണ് ഇത് വരുന്നത്. ഇപ്പോൾ, 2022 -ന്റെ തുടക്കത്തിൽ കമ്പനി ഗ്ലാൻസയ്ക്ക് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ പദ്ധതിയിടുന്നു.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

നിങ്ങൾക്കറിയാവുന്നതുപോലെ, ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്ക് മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ളതാണ്, വാഹനത്തിന് അടുത്ത വർഷം ആദ്യ പകുതിയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കും.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

നിലവിൽ, പുതുക്കിയ മോഡലിന് ലഭിക്കുന്ന അപ്പ്ഡേറ്റിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, 2022 ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റിന് കുറച്ച് കോസ്മെറ്റിക്, ഫീച്ചർ നവീകരണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്, അതേസമയം ഇതിന്റെ എഞ്ചിൻ സജ്ജീകരണം മാറ്റമില്ലാതെ തുടരും.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

അപ്‌ഡേറ്റ് ചെയ്‌ത ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും ചില അധിക ഗുണങ്ങളോടൊപ്പം പുതുക്കിയ മോഡൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വാഹനത്തിന്റെ മുൻവശത്ത് ചെറിയ മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്താൻ സാധ്യതയുണ്ട്.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

മുകളിൽ സൂചിപ്പിച്ചതുപോലെ, ഹാച്ച്ബാക്ക് 1.2 ലിറ്റർ K12B, 1.2 ലിറ്റർ K12 ഡ്യുവൽ ജെറ്റ് എന്നിവയിൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നത് തുടരും. ആദ്യത്തേത് 83 bhp പവർ 113 Nm torque ഉം, രണ്ടാമത്തേത് 90 bhp 113 Nm torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമാണ്.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

ട്രാൻസ്മിഷൻ ചോയിസുകളിൽ ഒരേ അഞ്ച് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും. ഗ്ലാൻസ K12B പെട്രോൾ മാനുവൽ ലിറ്ററിന് 21.01 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

അതേസമയം K12C സ്മാർട്ട് ഹൈബ്രിഡ് മോഡൽ മാനുവൽ ട്രാൻസ്മിഷനിൽ ലിറ്ററിന് 23.83 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 19.56 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. ഈ മൈലേജ് കണക്കുകൾ മാരുതി സുസുക്കി ബലേനോയ്ക്ക് സമാനമാണ്.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

നിലവിൽ, ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ എക്സ്-ഷോറൂം വില 7.49 ലക്ഷം മുതൽ 9.45 ലക്ഷം രൂപ വരെയാണ്. മോഡൽ ലൈനപ്പിൽ G CVT, V CVT എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകൾ ഉൾപ്പെടുന്നു.

ഹൈബ്രിഡ് ടെക്കും കൂടുതൽ ഫീച്ചറുകളുമായി Glanza ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനൊരുങ്ങി Toyota

ഇവയ്ക്ക് യഥാക്രമം 8.69 ലക്ഷം രൂപയും 9.45 ലക്ഷം രൂപയുമാണ് വില. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്. 2022 ടൊയോട്ട ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റ് ചെറിയ വിലവർധനവിന് സാക്ഷ്യം വഹിച്ചേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to launch a facelift version of glanza in india
Story first published: Monday, October 25, 2021, 22:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X