YouTube

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

ആഭ്യന്തര വിപണിയില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയില്‍ നിന്നുള്ള രണ്ട് ജനപ്രീയ മോഡലുകളാണ് ഇന്നോവ ക്രിസ്റ്റയും ഫോര്‍ച്യൂണറും. ഫോര്‍ച്യൂണര്‍ 2009-ലാണ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്, അന്നുമുതല്‍ പ്രീമിയം എസ്‌യുവി വിഭാഗത്തിലെ മിന്നും താരമാണ് മോഡലെന്ന് വേണം പറയാന്‍.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

എസ്‌യുവിയുടെ രണ്ടാം തലമുറ 2016-ല്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ഈ വര്‍ഷം ആദ്യം വാഹനത്തിന് ഒരു ചെറിയ അപ്ഡേറ്റ് കമ്പനി നല്‍കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വിപണികളിലെന്നപോലെ ഫോര്‍ച്യൂണറിന് ആദ്യമായി ലെജന്‍ഡര്‍ എന്നൊരു വേരിയന്റിനെയും കമ്പനി സമ്മാനിച്ചു.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

ഡീസല്‍ എഞ്ചിന്റെ പ്രകടന സംഖ്യകള്‍ വര്‍ധിപ്പിക്കുകയും സവിശേഷതകള്‍ പട്ടികയില്‍ പുതിയ ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ ശ്രേണിയില്‍ 4x4 ഓപ്ഷന്‍ കമ്പനി വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് വേണം പറയാന്‍. ഇവിടെയാണ് ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജാപ്പനീസ് നിര്‍മ്മാതാവ് ലെജന്‍ഡറിന്റെ ഒരു പുതിയ 4x4 പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

ഇത് ഫോര്‍ച്യൂണറിന്റെ വേരിയന്റ് ഓഫറുകള്‍ വിപുലീകരിക്കുന്നതിന് സഹായിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. നിലവിലെ 4x2 വകഭേദമായ ലെജന്‍ഡറിന് 38.30 ലക്ഷം രൂപയാണ് വില. മാത്രമല്ല മുഖ്യഎതിരാളിയായ ഫോര്‍ഡ് എന്‍ഡവര്‍ വിപണിയില്‍ നിന്ന് പിന്‍മാറിയതും ഫോര്‍ച്യൂണറിന് ഗുണം ചെയ്യുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

എന്‍ഡവര്‍ പോയതോടെ കൂടുതല്‍ ഉപഭോക്താക്കളെ ഫോര്‍ച്യൂണറിലേക്ക് ആകര്‍ഷിക്കുകയും ഈ ഉത്സവ സീസണില്‍ ബ്രാന്‍ഡിലേക്ക് കൂടി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാകുയുമാണ് കമ്പനി ഇതിലൂടെ പദ്ധതിയിടുന്നത്.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

റേഞ്ച്-ടോപ്പിംഗ് ലെജന്‍ഡര്‍ ട്രിമില്‍ 4WD ഓപ്ഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 ഒക്ടോബര്‍ 8 ന് വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം കമ്പനി ഈ മാസം അവസാനത്തോടെ എസ്‌യുവിയുടെ യൂണിറ്റുകള്‍ അയച്ചു തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

വിപണിയില്‍ 4WD ഉള്ള ഏറ്റവും ചെലവേറിയ എസ്‌യുവിയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 4x4 ഡ്രൈവ്ട്രെയിന്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ, പുതിയ വേരിയന്റിലെ സ്‌റ്റൈലിംഗിന്റെയോ സവിശേഷതകളുടേയോ മറ്റ് അപ്ഡേറ്റുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് തുടങ്ങിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നത് തുടരും, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ക്കായി ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൊയോട്ട കണക്ട് എന്നിവ ഉള്‍ക്കൊള്ളുന്നു.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

ടിഎഫ്ടി മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കിക്ക് സെന്‍സര്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പവര്‍ഡ് ടെയില്‍ ഗേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഈ വേരിയന്റിലും ഉള്‍പ്പെടുത്തും.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

സുരക്ഷയുടെ കാര്യത്തിലും വാഹനം പിന്നോട്ട് പോയിട്ടില്ല. ഏഴ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം എന്നിവ സുരക്ഷ കിറ്റില്‍ ഉള്‍പ്പെടും.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി വരുന്ന 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍ മോട്ടോറാണ് ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ വേരിയന്റിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 201 bhp കരുത്തും 500 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

സ്റ്റാന്‍ഡേര്‍ഡ് ട്രിം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും വാഗ്ദാനം ചെയ്യുന്നു, അതേസമയം 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ലൈനപ്പിന്റെ ഭാഗമാണ്. പെട്രോള്‍ മോട്ടോര്‍ 164 bhp കരുത്തും 245 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, കൂടാതെ പിന്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെ ഫോര്‍ച്യൂണറിന് ഇപ്പോള്‍ ഉപഭോക്താക്കളുടെ വലിയൊരു അടിത്തറയുണ്ടെന്ന് വേണം പറയാന്‍. ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റിന്റെ വില 30.34 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്.

Endeavor പിന്മാറിയതോടെ കളംമാറ്റി Toyota; Legender-ന് 4x4 വേരിയന്റ് ഒരുങ്ങുന്നു, അവതരണം ഉടന്‍

വില സംബന്ധിച്ച് നിലവില്‍ സൂചനകളൊന്നും തന്നെ ലഭ്യമല്ല. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ ശ്രേണിയിലുടനീളം 80,000 രൂപവരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വേരിയന്റിന് 41.25 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര ആള്‍ട്യുറാസ് G4, എംജി ഗ്ലോസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പേസ് എന്നിവയ്ക്കെതിരെയാണ് ഫോര്‍ച്യൂണര്‍ ഇപ്പോള്‍ വിപണിയില്‍ മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to launch fortuner legender 4 4 variant soon in india details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X