ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഇങ്ങ് ഇന്ത്യയില്‍ ഇല്ലെങ്കിലും, ഇന്ത്യന്‍ വാഹനപ്രേമികള്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ RAV4 സ്വന്തമാക്കാന്‍. കാരണം ആഗോള വിപണികളില്‍ അത്രമേല്‍ ചലനം ഉണ്ടാക്കി മുന്നേറുന്ന ബ്രാന്‍ഡിന്റെ മികച്ചൊരു മോഡലാണ് RAV4 എസ്‌യുവി.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ജപ്പാന്‍, യുഎസ്എ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ ആഗോള വിപണികളിലാണ് മോഡല്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. എന്നാല്‍ കുറച്ചുകാലമായി എസ്‌യുവി ഇന്ത്യയിലും പരീക്ഷിച്ചുവരികയാണ്. ഇന്ത്യയിലെ ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലെങ്കിലും, മോഡല്‍ അടുത്ത വര്‍ഷം ഷോറൂമുകളില്‍ എത്തുമെന്ന് ഒരു സൂചനയുണ്ട്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഇവിടെ, ഇത് CKD (പൂര്‍ണ്ണമായി നോക്ക്ഡ് ഡൗണ്‍) യൂണിറ്റായിട്ടാകും കമ്പനി കൊണ്ടുവരുക, തുടര്‍ന്ന് കാര്‍ നിര്‍മ്മാതാക്കളുടെ കര്‍ണാടകയിലെ ബിദാദി അധിഷ്ഠിത കേന്ദ്രത്തില്‍ പ്രാദേശികമായി കൂട്ടിച്ചേര്‍ക്കും. ഇത് ഒരു CBU യൂണിറ്റായതിനാല്‍, ഇന്ത്യയില്‍ RAV4 ഏകദേശം 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഊഹാപോഹങ്ങള്‍ അനുസരിച്ച്, CBU ഇറക്കുമതി റൂട്ട് വഴി ഇന്ത്യന്‍ വിപണിയില്‍ RAV4 ഹൈബ്രിഡ് കൊണ്ടുവരാന്‍ ടൊയോട്ട പദ്ധതിയിടുന്നു.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഹോമോലോഗേഷന്റെ ആവശ്യമില്ലാതെ പ്രതിവര്‍ഷം 2,500 വാഹനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നിര്‍മ്മാതാവിനെ അനുവദിക്കുന്നതിനാല്‍ ഇത് പരിമിതമായ സംഖ്യകളില്‍ മാത്രമാകും ഇറക്കുമതി ചെയ്യുക.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഇന്ത്യയില്‍ വെല്‍ഫയര്‍ ലക്ഷ്വറി എംപിവിക്കായി ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ഇതിനകം തന്നെ ഈ തന്ത്രം ഉപയോഗിക്കുന്നു. 1994 മുതല്‍ മോഡലിനെ കമ്പനി ആഗോള വിപണിയില്‍ വില്‍പ്പനയക്ക് എത്തിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ടൊയോട്ട RAV4 എസ്‌യുവി നിലവില്‍ ആഗോള വിപണിയില്‍ അതിന്റെ അഞ്ചാം തലമുറയിലാണ്. മികച്ച ദൃശ്യപരത, കൈകാര്യം ചെയ്യല്‍, റെസ്പോണ്‍സീവ് സ്റ്റിയറിംഗ്, എമിഷന്‍ കുറയ്ക്കല്‍ എന്നിവ ഉറപ്പാക്കുന്ന TNGA-K (ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍-കെ) പ്ലാറ്റ്ഫോമിലാണ് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ആര്‍ക്കിടെക്ച്ചര്‍ വ്യത്യസ്ത ഡ്രൈവ്‌ട്രെയിനുകള്‍ക്കും വാഹന വലുപ്പങ്ങള്‍ക്കും അനുയോജ്യമാണ്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ RAV4 ന് കോണാകൃതിയിലുള്ള ഡിസൈന്‍ ഘടകങ്ങളും നീളമുള്ള വീല്‍ബേസും (2690mm) ഉണ്ട്. എസ്‌യുവിക്ക് 4,600 mm നീളവും 1,855 mm വീതിയും 1,685 mm ഉയരവുമുണ്ട്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ടൊയോട്ട RAV4 ന്റെ പുറം രൂപകല്‍പ്പന വളരെ ഷാര്‍പ്പായിട്ടുള്ളതും സ്‌പോര്‍ട്ടിയുമാണ്. നേര്‍ത്ത ഹെഡ്‌ലാമ്പുകള്‍, വിശാലമായ ഫ്രണ്ട് ഗ്രില്‍, സ്ലീക്ക് ടെയില്‍ലൈറ്റുകള്‍ മുതലായവ വാഹനത്തിന്റെ ഡിസൈന്‍ സൗന്ദര്യം എടുത്തുകാട്ടുന്നു.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

എന്നിരുന്നാലും, സൈഡ് പ്രൊഫൈല്‍ തികച്ചും ബോക്സിയാണ്, ഇത് കാറിന് ലളിതമായ ഒരു സിലൗറ്റ് നല്‍കുന്നു. ഇന്റീരിയര്‍ ഡിസൈനും വളരെ ലളിതമാണ്. ഡാഷ്ബോര്‍ഡും അകത്തെ ഡോര്‍ പാനലുകളും ഉള്‍പ്പെടെ ധാരാളം സോഫ്റ്റ് ടച്ച് പ്രതലങ്ങള്‍ ക്യാബിനില്‍ ഉണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും ചിത്രങ്ങളും വെളിപ്പെടുത്തുന്നത്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

RAV4 നിരവധി സവിശേഷതകളും ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചുറ്റും എല്‍ഇഡി ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് & ഹീറ്റഡ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പ്രധാന സവിശേഷതകളാണ്.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഓപ്ഷണല്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് RAV4 വരുന്നത്. ഇന്ത്യയില്‍ അവതരിപ്പിക്കുമ്പോള്‍ കമ്പനി ഹൈബ്രിഡ്-പെട്രോള്‍ യൂണിറ്റ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. 2.5-ലിറ്റര്‍ DOHC എഞ്ചിന്‍ ഒരു (Li-ion) ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുമായി ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ഹൈബ്രിഡ്-പെട്രോള്‍ ഒരു CVT ട്രാന്‍സ്മിഷനുമായി യോജിപ്പിച്ച് 221 bhp സംയോജിത ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്നു. നാല് ചക്രങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്നത് ഇലക്ട്രിക്കല്‍ ഓപ്പറേറ്റഡ് സിസ്റ്റം ഉപയോഗിച്ചാണ്. 40എംപിജിയുടെ മൊത്തത്തിലുള്ള ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്, ഇത് ഏകദേശം 17 km/l ആണ്. ഈ കണക്കുകള്‍ ഇന്ത്യന്‍ റോഡിന്റെ അവസ്ഥയ്ക്ക് ഗുണകരമാകുമോ എന്നത് കണ്ടറിയണം.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ടൊയോട്ട RAV4 എസ്‌യുവി പ്രാരംഭ ഘട്ടത്തില്‍ ഒരു CBU യൂണിറ്റായി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. RAV4-ന്റെ CBU പതിപ്പ് മാര്‍ക്കറ്റ് പ്രതികരണം നിരീക്ഷിക്കാനാകും കമ്പനി ഇങ്ങനെ ചെയ്യുക, പിന്നീടുള്ള ഘട്ടത്തില്‍ കൂടുതല്‍ പ്രാദേശികമായി അസംബിള്‍ ചെയ്ത പതിപ്പ് അവതരിപ്പിക്കും.

ആഗോള വിപണിയില്‍ വന്‍ ഹിറ്റാണ്! Toyota RAV4 എസ്‌യുവിയെ കാത്ത് ഇന്ത്യന്‍ വിപണിയും

ലോഞ്ച് ചെയ്തുകഴിഞ്ഞാല്‍, ഇന്ത്യയിലെ മെര്‍സിഡീസ് ബെന്‍സ് GLC, ഓഡി Q5, വോള്‍വോ XC60, ബിഎംഡബ്ല്യു X3, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് എന്നിവയ്ക്കെതിരെയാകും വാഹനം മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to launch rav4 suv in india here are all details
Story first published: Saturday, November 20, 2021, 14:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X