ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

ടൊയോട്ട RAV4 ഇന്ത്യയിൽ ഉടൻ തന്നെ അരങ്ങേറ്റം കുറിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. അതിന്റെ ഭാഗമായി സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. ലോകവിപണിയിൽ എന്നപോലെ തന്നെ ഇന്ത്യയിലും എസ്‌യുവികൾക്ക് പ്രിയമേറുന്ന സാഹചര്യം മുതലെടുക്കാനാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം.

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

ടൊയോട്ട ഇന്ത്യൻ വിപണിക്കായി RAV4 പരിഗണിക്കുന്നതായി കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ടെസ്റ്റ് മോഡലിനെ ഒന്നിലധികം തവണ പരീക്ഷണം നടത്തിയതോടൊയാണ് അവതരണം ഉടൻ നടക്കുമെന്ന സൂചനകൾ ലഭിക്കുന്നത്.

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

ഫ്രണ്ട് വീൽ ആർച്ചിന്റെ അടുത്ത് ഇടംപിടിച്ചിരിക്കുന്ന ഹൈബ്രിഡ് ബാഡ്ജ് വ്യക്തമായി കാണാൻ കഴിയുന്നതിനാൽ ഇത് തീർച്ചയായും ഹൈബ്രിഡ് പതിപ്പാണെന്ന് സ്ഥിരീകരിക്കാം. 8.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രത്തിൽ കാണാം.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

ശ്രദ്ധിക്കേണ്ട മറ്റ് വിശദാംശങ്ങൾ ക്രോം ഡോർ ഹാൻഡിലുകൾ, വിൻഡോകൾക്കായി ക്രോം ഓവർലൈനിംഗ്, അഞ്ച് സ്‌പോക്ക് അലോയ് വീലുകൾ, എല്ലാ വീലുകളിലെയും ഡിസ്ക് ബ്രേക്കുകൾ എന്നിവയാണ്. വശക്കാഴ്ച്ചയിൽ പ്ലാസ്റ്റിക് ക്ലാഡിംഗും വീൽ ആർച്ചുകളും ഒരു പരുക്കൻ രൂപം സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

ടൊയോട്ട RAV4-ന്റെ മൊത്തത്തിലുള്ള രൂപകൽപ്പന തികച്ചും ബോക്സി ആണ്. ബ്ലാക്ക്-ഔട്ട് മിററുകൾ, മേൽക്കൂര റെയിലുകൾ, സ്‌പോർട്ടി മേൽക്കൂരയിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ എന്നിവയ്‌ക്കൊപ്പം പൂർണ എൽഇഡി ലൈറ്റിംഗുകളും വാഹനത്തിന് ലഭിക്കും.

MOST READ: റേസിംഗ് രംഗത്തെ 120-ാം വാർഷികം; ഫാബിയ റാലി 2 ഇവോ എഡിഷൻ അവതരിപ്പിച്ച് സ്കോഡ

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

ടൊയോട്ട സേഫ്റ്റി സെൻസ് 2.0 ഉപയോഗിച്ച് ഇന്റർനാഷണൽ മോഡൽ RAV4 എസ്‌യുവി ലഭ്യമാണ്. ഇത് പെഡസ്ട്രിയൻ ഡിറ്റക്ഷൻ (ഒപ്പം ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്), ഡൈനാമിക് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, റോഡ് സൈൻ ഡിറ്റക്ഷൻ എന്നിവ ഉപയോഗിച്ച് കൂട്ടിയിടി ഒഴിവാക്കാൻ സഹായിക്കും.

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

പാർക്കിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, എട്ട് എയർബാഗുകൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സുരക്ഷാ സവിശേഷതകൾ. ടൊയോട്ട RAV4 ഹൈബ്രിഡിന് സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയ 2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

MOST READ: തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തുടർച്ചയായി 17-ാം ദിവസവും മാറ്റമില്ലാതെ ഇന്ധന വില

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

രണ്ട് ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് 219 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ടൊയോട്ട RAV4 ഹോമോലോഗേഷൻ ഇളവിൽ നിന്ന് പ്രയോജനം നേടുന്നതിന് പരിമിതമായ സംഖ്യകളിൽ ഒരു സിബിയു ഇറക്കുമതിയായി ഇന്ത്യയിൽ എത്തുമെന്നാണ് സൂചന.

ടൊയോട്ട RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്ത്; അരങ്ങേറ്റം ഉറപ്പിക്കാം

എന്നിരുന്നാലും ഒരു സിബിയു ഉൽപ്പന്നം ആയതിനാൽ RAV4 ഉയർന്ന നികുതിക്ക് വിധേയമായിരിക്കും. റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാൽ എസ്‌യുവിയുടെ വില ഏകദേശം 60 ലക്ഷം രൂപയോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota RAV4 Hybrid SUV Spied Testing Again. Read in Malayalam
Story first published: Wednesday, March 17, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X