പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയുടെ മിന്നുംതാരമാണ് RAV4 എസ്‌യുവി. ഈ ഭീമനെ ഇന്ത്യൻ വിപണിയിലേക്കും കൂടി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജാപ്പനീസ് ബ്രാൻഡ്.

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

ലോകവിപണിയിൽ എന്നപോലെ തന്നെ ഇന്ത്യയിലും എസ്‌യുവികൾക്ക് പ്രിയമേറുകയാണ്. നിലവിൽ ഫോർച്യൂണർ, അർബൻ ക്രൂയിസർ എന്നീ രണ്ട് എസ്‌യുവി മോഡലുകൾ മാത്രമാണ് ടൊയോട്ടയ്ക്കുള്ളതും. ഈ നിര വിപുലീകരിക്കുകയാണ് കമ്പനിയുടെ പദ്ധതി.

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

1994-ൽ അരങ്ങേറ്റം കുറിച്ച RAV4 എസ്‌യുവി ടൊയോട്ടയുടെ ഏറ്റവും വിജയകരമായ വാഹനങ്ങളിലൊന്നാണ്. നിലവിൽ അഞ്ചാംതലമുറ ആവർത്തനത്തിലെത്തുന്ന മോഡൽ അധികം വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്നാണ് സൂചന. അതിന്റെ ഭാഗമായി വാഹനചത്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ് കമ്പനി.

MOST READ: ആഢംബരത്തിന്റെ പ്രതീകം; പുതിയ C-ക്ലാസ് സെഡാൻ അവതരിപ്പിച്ച് ബെൻസ്; ഇന്ത്യയിലേക്കും ഉടൻ

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

കഴിഞ്ഞ വർഷമാണ് ജനപ്രിയ RAV4 മിഡ്-സൈസ് ഹൈബ്രിഡ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതികൾ ടൊയോട്ട പുറത്തുവിട്ടത്. 2,500 യൂണിറ്റ് ക്വാട്ട പ്രയോജനപ്പെടുത്തിക്കൊണ്ട് കമ്പനി ഒരു സിബിയു ഉൽപ്പന്നമായി ഇറക്കുമതി ചെയ്യാനാണ് സാധ്യത.

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

ഒരു സിബിയു ഇറക്കുമതിയാകുമ്പോൾ വാഹനത്തിനായുള്ള വിലകളും വളരെ ഉയർന്നതായിരിക്കുമെന്നാണ് സൂചന. ടൊയോട്ട RAV4 ഫോർച്യൂണറിനേക്കാൾ ചെറുതായതിനാൽ ആഗോള നിരയിൽ വില കുറവാണ്. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഇത് നേരെ തിരിച്ചായിരിക്കുമെന്ന് സാരം.

MOST READ: 2021 റാങ്‌ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

എന്നിരുന്നാലും മിഡ്-സൈസ് ഹൈബ്രിഡ് ക്രോസ്ഓവർ ഒരു സിബിയു ആയി നമ്മുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയാണെങ്കിൽ ഏകദേശം 50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. എം‌ജി ഹെക്ടറിന്റെയും ടാറ്റ സഫാരിയുടെയും ഏകദേശം മൂന്നിരട്ടി വില വരും RAV4-ന്.

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിലാണ് RAV4 നിർമിച്ചിരിക്കുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിക്കുന്ന ഈ യൂണിറ്റ് 219 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: 470 കിലോമീറ്റർ ശ്രേണിയുമായി അയോണിക് 5 അവതരിപ്പിച്ച് ഹ്യുണ്ടായി

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ലെതർ സീറ്റുകൾ, ഹീറ്റഡ്-വൈന്റിലേറ്റഡ് സവിശേശതകളുള്ള മുൻ സീറ്റുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമാറ്റിക് കൺട്രോൾ എന്നിവയെല്ലാം വാഹനത്തിലെ പ്രധാന സവിശേഷതകളാണ്.

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

തീർന്നില്ല, അതോടൊപ്പം കീലെസ് എൻട്രി ഗോ, 8 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ട്രേസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ആക്റ്റീവ് ക്രൂയിസ് കൺട്രോൾ, മൾട്ടിപ്പിൾ എയർബാഗുകൾ, ABS, EBD, BA, VSC, TC, ബ്ലൈൻ‌സ്പോട്ട് മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളും എസ്‌യുവിയിൽ ഉണ്ടാകും.

പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട RAV4 എസ്‌യുവി; വിപണിയിലേക്ക് ഈ വർഷം

ഇന്ത്യയിൽ ടൊയോട്ട RAV4 എസ്‌യുവിക്ക നേരിട്ടുള്ള എതിരാളികളില്ല. ഹൈബ്രിഡ് എസ്‌യുവി മത്സരാധിഷ്ഠിതമാക്കാൻ ടൊയോട്ട ഭാവിയിൽ സികെഡി അസംബ്ലി പരിഗണിക്കുമെന്നാണ് കരുതുന്നത്. എന്തായാലും 2021 ദീപാവലി സീസണോടു കൂടി വാഹനം ഇന്ത്യയിൽ സമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota RAV4 Mid-Size Hybrid SUV Started Testing In India. Read in Malayalam
Story first published: Wednesday, February 24, 2021, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X