പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഏറെ നാളായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു ഒരു ഒറിജിനൽ ടൊയോട്ട വാഹനം വിപണിയിൽ എത്താൻ. കുറെ കാലമായി മാരുതി സുസുക്കിയുടെ മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് മാത്രമാണ് ജനപ്രിയരായിരുന്ന ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിച്ചുകൊണ്ടിരുന്നത്.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

അതിനാൽ തന്നെ പഴയ പ്രതാപമൊന്നും ടൊയോട്ടയ്ക്കില്ല. പയ്യെ നിറംമങ്ങിയെന്ന് മനസിലാക്കിയ കമ്പനി പുതിയൊരു ഉൽപ്പന്നവുമായി ഇന്ത്യയിലേക്ക് എത്താൻ തയാറായി കഴിഞ്ഞു. ദീർഘ നാളായി കൊതിയോടെ കാത്തിരുന്ന ഹിലക്‌സ് പിക്ക്പ്പ് ട്രക്കിനെയാണ് ടൊയോട്ട ആഭ്യന്തര വിപണിക്കായി കൊണ്ടുവരുന്നത്.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്ക് ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നേരത്തെ തന്നെ രാജ്യത്ത് ഈ ലൈഫ്-സ്റ്റൈൽ പിക്കപ്പിനെ അവതരിപ്പിക്കുന്നതിനെ ഗൗരവമായി പരിഗണിച്ചുവരികയായിരുന്നു ബ്രാൻഡ്. ഇന്ത്യയിൽ വിൽക്കുന്ന ഇന്നോവ ക്രിസ്റ്റയുടെയും ഫോർച്യൂണറിന്റെയും അതേ IMV-2 പ്ലാറ്റ്‌ഫോമാണ് പുതിയ ഹിലക്‌സ് പങ്കിടുന്നത്.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഈയൊരു കാര്യം തന്നെ മതി അധികം ചെലവോ മുതൽമുടക്കോ ഇല്ലാതെ വാഹനത്തെ അവതരിപ്പിക്കാൻ. എന്നിരുന്നാലും മേൽപ്പറഞ്ഞ രണ്ട് മോഡലുകളേക്കാളും ഹിലക്‌സ് ദൈർഘ്യമേറിയതായിരിക്കും. കാരണം ഇതിന് ഏകദേശം 5.3 മീറ്റർ നീളവും 3 മീറ്ററിലധികം വീൽബേസും ഉണ്ട്. അതായത് അടുത്ത എതിരാളിയായ ഇസൂസു വി-ക്രോസിന് സമാനമാണെന്ന് സാരം.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇസൂസു ഡി-മാക്സ് വി-ക്രോസ് വാഴുന്ന ശ്രേണിയിലേക്ക് ടൊയോട്ട ഹിലക്‌സ് എത്തുന്നതോടെ സെഗ്മെന്റിലെ മത്സരം കടുക്കുകയും ചെയ്യും. നിലവിൽ ഇന്ത്യയിൽ അധികം പ്രചാരമില്ലെങ്കിലും ടൊയോട്ട ഈ വിഭാഗത്തിലേക്ക് കടക്കുന്നതോടെ നിരവധി ഉപഭോക്താക്കളെ ആകർഷിക്കാൻ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് മോഡലുകൾക്ക് സാധിക്കും.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇനി വാഹനത്തിന്റെ ഡിസൈനിലേക്ക് നോക്കിയാൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വലിയ ഷഡ്ഭുജാകൃതിയിലുള്ള ഫ്രണ്ട് ഗ്രില്ലോടുകൂടിയ ഇന്ത്യയ്‌ക്കായുള്ള ഹിലക്‌സിന് ഒരു വ്യതിരിക്തമായ രൂപകൽപ്പന ഉണ്ടായിരിക്കും.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

വശക്കാഴ്ച്ചയിൽ അതിന്റെ നീളം കൂടുതൽ വ്യക്തമാകും. എന്നിരുന്നാലും ഫ്ലേർഡ് വീൽ ആർച്ചുകൾ, ബോഡി ക്ലാഡിംഗ്, സൈഡ് സ്റ്റെപ്പ് എന്നിവ പിക്കപ്പ് ട്രക്കിന് പരുക്കൻ രൂപമാകും സമ്മാനിക്കുക. ഒട്ടുമിക്ക പിക്കപ്പ് ട്രക്കുകളേയും പോലെ പിൻ സ്‌റ്റൈലിംഗും വളരെ ലളിതമാണ്.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

എന്നിരുന്നാലും ശിൽപങ്ങളാൽ നിർമിച്ച ടെയിൽ ലൈറ്റുകൾ ചില സ്വഭാവങ്ങൾ ചേർക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഹിലക്‌സിന്റെ ഡ്യുവൽ-കാബ് പതിപ്പായിരിക്കും ലഭിക്കുക. എന്നാൽ വാണിജ്യ വാഹന വിഭാഗത്തിനായി ടൊയോട്ട ഒരു സിംഗിൾ-ക്യാബ് പതിപ്പും (ഇസുസു പോലെ) അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ചെലവ് ലാഭിക്കുന്നതിനായി പ്രാദേശികമായി നിർമിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള നിരവധി ഇന്റീരിയർ ഘടകങ്ങൾ ഉപയോഗിച്ച് ടൊയോട്ട ഹിലക്‌സിനെ സജ്ജമാക്കുമെന്നാണ് അനുമാനം. പിക്കപ്പിന് ഫോർച്യൂണറുമായി സാമ്യമുള്ളതിനാൽ അതേ ഡാഷ്‌ബോർഡ് ഡിസൈനും സീറ്റുകളും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും വരാനിരിക്കുന്ന ഹിലക്‌സ് പിക്കപ്പ് ട്രക്ക് ഉപയോഗിക്കുമെന്നാണ് സൂചന. ഇന്ത്യൻ മോഡലിന്റെ സുരക്ഷാ ഫീച്ചറുകളുടെ മുഴുവൻ ലിസ്റ്റും വാഹനത്തിന്റെ ലോഞ്ചിനോട് അടുത്ത് തന്നെ വെളിപ്പെടുത്തും.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ തായ്‌ലൻഡ് വിപണിയിലുള്ള ഹിലക്‌സ് 5 സ്റ്റാർ റേറ്റിംഗ് നേടിയത് പരിഗണിക്കുമ്പോൾ വാങ്ങുന്നവർ കുറച്ച് കൂടി ആകൃഷ്‌ടരാകും. ഇന്ത്യൻ വിപണിയിലേക്കുള്ള എഞ്ചിൻ ഓപ്ഷനുകൾ ടൊയോട്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്നോവയിൽ നിന്നുള്ള 150 bhp, 2.4 ലിറ്റർ ഡീസൽ എഞ്ചിനും അടിസ്ഥാന ലെവൽ വേരിയന്റുകളിൽ ടൂ-വീൽ ഡ്രൈവും ഹിലക്‌സിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഇതുകൂടാതെ ടോപ്പ് എൻഡ് മോഡലിൽ ടു അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് ഉള്ള ഫോർച്യൂണർ ഫുൾ-സൈസ് എസ്‌യുവിയുടെ 204 bhp, 2.8 ലിറ്റർ എഞ്ചിനും ഹിലക്‌സിന് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

കുറഞ്ഞ വേരിയന്റുകളുടെ വില വളരെ മത്സരാത്മകമായി നിലനിർത്താൻ ഇത് സഹായിക്കും. രണ്ട് എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് എന്നിവയിൽ ലഭ്യമായതിനാൽ ടൊയോട്ട ഏതൊക്കെ ഗിയർബോക്‌സ് ഓപ്‌ഷനുകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ടൊയോട്ട ഹിലക്‌സിന് 25 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയുമായി അതിന്റെ വലിയൊരു ഭാഗങ്ങൾ പങ്കിടും. എതിരാളികളുടെ കാര്യത്തിൽ ഹിലക്‌സിന് നേരിട്ടുള്ള മത്സരം 18.05 ലക്ഷം മുതൽ 25.60 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള ഇസൂസു ഹൈ-ലാൻഡർ, വി-ക്രോസ് എന്നിവയിൽ നിന്നാണ്.

പക്കാ ഒറിജിനൽ! ടൊയോട്ടയുടെ തുറുപ്പുചീട്ട്, ഹിലക്‌സ് പിക്കപ്പ് ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും

ഈ സെഗ്മെന്റിൽ നേരത്തെ എത്തിയിരുന്ന സ്കോർപിയോ ഗെറ്റ്‌വേ, ടാറ്റ സെനോൺ തുടങ്ങിയ താങ്ങാനാവുന്ന പിക്ക് അപ്പ് ട്രക്കുകളോട് വിപണി അത്ര നന്നായി പ്രതികരിച്ചില്ല. അതിൽ തന്നെ ഉൽ‌പ്പന്നം‌ നന്നായി വിൽ‌ക്കാൻ ടൊയോട്ട‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌ പ്രാദേശികവൽക്കരണത്തിലൂടെ വില മത്സരാധിഷ്ഠിതമായി പിടിച്ചു നിർത്താൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota ready to launch the much awaited pickup truck hilux in india in 2022 january
Story first published: Wednesday, December 1, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X