Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട പുതിയ കൊറോള ക്രോസ് കോംപാക്ട് ക്രോസ്ഓവർ എസ്‌യുവിയുടെ GR സ്‌പോർട്ട് എഡിഷൻ അവതരിപ്പിച്ചു. തായ്‌വാനിലാണ് ജാപ്പനീസ് നിർമ്മാതാക്കൾ ഈ പുതിയ പതിപ്പ് പുറത്തിറക്കിയത്. ഇത് പ്രധാനമായും ക്രോസ്ഓവറിന്റെ ഒരു കിറ്റഡ്-അപ് പതിപ്പാണ്. കൊറോളയിലും ഹിലക്സിലും നാം ഇതിനോടകം കണ്ട അതേ മാറ്റങ്ങൾ ഇതിനും ലഭിക്കുന്നു.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ ടൊയോട്ട കൊറോള ക്രോസ് GR സ്‌പോർട്ടിന് സവിശേഷമായ ഫ്രണ്ട് ഫാസിയ ലഭിക്കുന്നു. ശ്രദ്ധേയമായ അണ്ടർഗാർഡിനൊപ്പം വ്യത്യസ്തമായ ബമ്പർ ഡിസൈനിലാണ് ഇത് വരുന്നത്.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ഫോഗ് ലാമ്പുകൾ മുകളിലേക്ക് നീക്കി സ്ഥാപിച്ചിരിക്കുന്നു, കൂടാതെ ബ്ലാക്ക്-ഔട്ട് ട്രിമിൽ ഇവ ഉൾപ്പെടുത്തിയിരിക്കുന്നു. മെഷ് ഡിസൈൻ ലോവർ ഇന്റേക്കിൽ ചേർത്തിട്ടുണ്ട്, ഇത് മെയിൻ ഗ്രില്ലിലും പ്രയോഗിക്കുന്നു.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ഇതിന് ഒരു അധിക ബ്ലാക്ക് ഗാർണിഷും വീതിയിലുടനീളം കട്ടിയുള്ള ഒരു ബാറും ലഭിക്കും. കൊറോള ക്രോസ് GR സ്പോർട്ട് പുനർരൂപകൽപ്പന ചെയ്ത റോക്കർ പാനലുകളും പിൻഭാഗത്ത് പരുക്കനായി കാണപ്പെടുന്ന അണ്ടർഗാർഡുമായി വരുന്നു. ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും വാഹനം വാഗ്ദാനം ചെയ്യുന്നു.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ടെയിൽ ഗേറ്റിൽ ഒരു GR ബാഡ്ജ് ഉണ്ട്. ക്യാബിനുള്ളിൽ, ക്രോസ്ഓവറിൽ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി ഒരു സമർപ്പിത ബൂട്ട് സ്ക്രീൻ, GR ലെറ്ററിംഗുള്ള ഒരു എഞ്ചിൻ സ്റ്റാർട്ട് ബട്ടൺ, ഹെഡ്‌റെസ്റ്റുകളിൽ GR ലോഗോ പതിച്ച സീറ്റുകൾ എന്നിവയുണ്ട്.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

കൊറോള ക്രോസ് GR സ്പോർട്ടിന്റെ മെക്കാനിക്സിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്പോർട്സ് സസ്പെൻഷനും ചാസി റൈൻഫോഴ്സ്മെന്റ് ബ്രെയ്സുമായാണ് ഇത് വരുന്നത്. 2ZR-FE 1.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ, 1.8 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് നിർമ്മാതാക്കൾ വാഹനം വാഗ്ദാനം ചെയ്യുന്നത്.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 140 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കുന്നു. മുൻ വീലുകളിലേക്ക് ഒരു സൂപ്പർ CVT-i ഗിയർബോക്സ് വഴി പവർ കൈമാറും.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

ഹൈബ്രിഡ് സജ്ജീകരണത്തിൽ 98 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.8 ലിറ്റർ എഞ്ചിൻ, ഒരു ഇലക്ട്രിക് മോട്ടോർ (72 bhp, 163 Nm), ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററി, ഒരു e-CVT എന്നിവ ഉൾപ്പെടുന്നു. വാഹനം 122 bhp പവർഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

സ്റ്റാൻഡേർഡായി, കൊറോള ക്രോസ് GR സ്പോർട്ടിന് 18 ഇഞ്ച് അലോയി വീലുകൾ, ഹാലജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി & സ്റ്റാർട്ട്, 4.2 ഇഞ്ച് MID (ഹൈബ്രിഡിന് 7.0 ഇഞ്ച് യൂണിറ്റ് ലഭിക്കുന്നു), ടൊയോട്ട സേഫ്റ്റി സെൻസ് 2.0 സ്യൂട്ട്, ഏഴ് എയർബാഗുകൾ, തുടങ്ങിയവ ലഭിക്കുന്നു.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

മറ്റ് അനുബന്ധ വാർത്തകളിൽ ടൊയോട്ട ഇന്ത്യൻ വിപണിയൽ എർട്ടിഗ, സിയാസ് എന്നിവയുടെ റീബാഡ്ജ്ഡ് പതിപ്പുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സിയാസിന്റെ റീബാഡ്ജ്ഡ് പതിപ്പായ സെഡാന് ബെൽറ്റ എന്ന പേര് ലഭിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Corolla Cross -ന് പുത്തൻ സ്പോർട്ടി GR എഡിഷൻ അവതരിപ്പിച്ച് ടൊയോട്ട

എർട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പായ എംപിവി ഇന്ത്യൻ വിപണിയിൽ ഇന്നോവയ്ക്ക് താഴെയായി സ്ഥാനം പിടിക്കും. ഇത് ബ്രാൻഡിന്റെ അർബൻ ക്രൂയിസറും ഇന്നോവ ക്രിസ്റ്റയും തമ്മിലുള്ള വിടവ് കുറയ്ക്കാൻ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota reveals new gr sporty edition for corolla cross
Story first published: Tuesday, September 14, 2021, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X