Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഫോർച്യൂണർ ലെജൻഡർ 4×4 -ന് വേണ്ടി ടൊയോട്ട ഇന്ത്യ പുതിയ TVC പുറത്തിറക്കി. എസ്‌യുവിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്ന TVC വീഡിയോ ബ്രാൻഡ് തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫോർച്യൂണറിന്റെ പുതിയ ടോപ്പ് എൻഡ് വേരിയന്റായ ഈ മോഡലിന് 42.33 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ലെജൻഡറിന് ഡീസൽ പവർട്രെയിൻ മാത്രമേ ജാപ്പനീസ് നിർമ്മാതാക്കൾ നൽകിയിട്ടുള്ളൂ. ഇത് മുമ്പ് ഉപയോഗിച്ചിരുന്ന 2.8 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ്, എന്നിരുന്നാലും, കൂടുതൽ കരുത്തും torque ഉം ഉൽപ്പാദിപ്പിക്കുന്നതിനായി ടൊയോട്ട ഇത് റീട്യൂൺ ചെയ്തിട്ടുണ്ട്. ഫോർച്യൂണറിന്റെ ഡീസൽ എഞ്ചിൻ ഇപ്പോൾ പരമാവധി 204 bhp പവറും 500 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ലെജൻഡർ വേരിയന്റിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രമേ ലഭിക്കുകയുള്ളൂ. ഫോർച്യൂണർ ഒരു റിയർ വീൽ ഡ്രൈവ് ഡ്രൈവ്ട്രെയിൻ അല്ലെങ്കിൽ 4×4 ഡ്രൈവ്ട്രെയിൻ വാഗ്ദാനം ചെയ്യുന്നു.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ടൊയോട്ട നോർമൽ ഫോർച്യൂണറിനൊപ്പം 2.7 ലിറ്റർ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇത് പരമാവധി 166 bhp പവറും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വാഗ്ദാനം ചെയ്യുന്നു. 4×4 ഡ്രൈവ്‌ട്രെയിൻ ഉപയോഗിച്ച് നിങ്ങൾക്ക് പെട്രോൾ എഞ്ചിൻ ലഭിക്കില്ല.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

വിലയും എതിരാളികളും

ഫോർച്യൂണറിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 30.72 ലക്ഷം രൂപ മുതലാണ് ഇത് ടോപ്പ് എൻഡ് മോഡലിന് 38.17 ലക്ഷം രൂപ വരെ ഉയരുന്നു. ലെജൻഡർ 4×2 -ന്റെ വില 38.60 ലക്ഷം രൂപയാണ് അതേസമയം ലെജൻഡർ 4×4 -ന് 42.33 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

മഹീന്ദ്ര അൾടുറാസ് G4, എംജി ഗ്ലോസ്റ്റർ, ഫോക്‌സ്‌വാൺ ടിഗുവാൻ ഓൾസ്പെയ്സ്, വരാനിരിക്കുന്ന സ്‌കോഡ കോഡിയാക്ക് എന്നിവയ്‌ക്കെതിരെയാണ് എസ്‌യുവി മത്സരിക്കുന്നത്. ഫോർച്യൂണറിന്റെ ഏറ്റവും വലിയ എതിരാളി ഫോർഡ് എൻഡവർ ആയിരുന്നു, എന്നാൽ ഇപ്പോൾ അത് നിർത്തലാക്കിയതോടെ, സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്നത് ഫോർച്യൂണറാണ്.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

വ്യത്യാസങ്ങൾ

വ്യത്യസ്തമായ ഹെഡ്‌ലാമ്പ് സജ്ജീകരണവും ഗ്രില്ലും കാരണം ലെജൻഡർ വേരിയന്റ് കൂടുതൽ അഗ്രസ്സീവായി കാണപ്പെടുന്നു. ഹെഡ്‌ലാമ്പുകൾക്ക് ഇപ്പോൾ വാർട്ടഫോൾ ടൈപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പിനൊപ്പം ക്വാഡ്-എൽഇഡി സജ്ജീകരണമുണ്ട്. ഇതിന് സീക്വൻഷ്യൽ ഫ്രണ്ട്, റിയർ ടേൺ ഇൻഡിക്കേറ്ററുകളും ഉണ്ട്.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഗ്രില്ലിന് ഇപ്പോൾ പിയാനോ ബ്ലാക്ക് സറൗണ്ട് ലഭിക്കുന്നു, കൂടാതെ ലെക്‌സസിന്റെ ഗ്രില്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ റോഡ് സാന്നിധ്യത്തിന്റെ കാര്യത്തിൽ ഗ്രില്ല് തന്നെ വലിയ മാറ്റമുണ്ടാക്കുന്നു.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

എസ്‌യുവിയുടെ ബോഡി വൈറ്റിലും റൂഫ് ബ്ലാക്കിലും പൂർത്തിയാക്കിയ ഡ്യുവൽ ടോൺ പെയിന്റ് സ്കീമും വാഹനത്തിന് ലഭിക്കുന്നു. ലെജൻഡർ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു പെയിന്റ് സ്കീം ഇതാണ്. ലെജൻഡർ വേരിയന്റിന് വ്യത്യസ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ഡ്യുവൽ-ടോൺ അലോയി വീലുകൾ എന്നിവയും ലഭിക്കുന്നു.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ലെജൻഡർ വേരിയന്റുകളിൽ ടൊയോട്ട കൂടുതൽ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ബ്ലാക്കിലും മെറൂണിലും പൂർത്തിയാക്കിയ ഡ്യുവൽ-ടോൺ അപ്ഹോൾസ്റ്ററിയുമായാണ് ഇത് വരുന്നത്. ക്യാബിനിലുടനീളം കോൺട്രാസ്റ്റ് മെറൂൺ സ്റ്റിച്ചിംഗും ഉണ്ട്.

Fortuner Legender 4x4 -ന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Toyota

ഇത് സാധാരണ ചമോയിസ്, ബ്ലാക്ക് അപ്‌ഹോൾസ്റ്ററിയേക്കാൾ പ്രീമിയമായി കാണപ്പെടുന്നു. വാഹനത്തിനുള്ളിൽ വുഡൻ ഇൻസെർട്ടുകൾക്ക് പകരം "ഗാലക്സി ബ്ലാക്ക്" നിറത്തിലാണ് അലങ്കാരം പൂർത്തിയാക്കിയിരിക്കുന്നത്.

ലെജൻഡറിന് അല്പം വ്യത്യസ്തമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു, കൂടാതെ ആംബിയന്റ് ലൈറ്റിംഗും ഉണ്ട്. വാഹനത്തിനുള്ളിൽ ഒരു വയർലെസ് ചാർജറും പിന്നിലെ യാത്രക്കാർക്ക് അവരുടെ മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ USB പോർട്ടും ലഭിക്കും. ഇലക്‌ട്രോ-ക്രോമാറ്റിക് റിയർവ്യൂ മിററും റിയർ ടെയിൽഗേറ്റ് തുറക്കാൻ കിക്ക് സെൻസറും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota shares new tvc for fortuner legender 4x4
Story first published: Monday, November 15, 2021, 23:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X