ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

2022 ലാൻഡ് ക്രൂയിസർ LC300 എസ്‌യുവി വിപണിയിൽ എത്തുമെന്ന് കേട്ടതു മുതൽ അന്താരാഷ്ട്ര വാഹനലോകം കേൾക്കാൻ കൊതിച്ചിരുന്ന പ്രഖ്യാപനമായിരുന്നു പുതിയ തണ്ട്ര പിക്കപ്പ് ട്രക്കിന്റെ അരങ്ങേറ്റം. ഇത് യാഥാർഥ്യമാവുകയാണ്.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

പുതിയ തണ്ട്രയുടെ ടീസർ ചിത്രം ടൊയോട്ട പുറത്തുവിട്ടതോടെ ആവേശത്തിലാണ് വാഹന പ്രേമികൾ. 1999 മെയ് മുതൽ ടൊയോട്ട അമേരിക്കയിൽ നിർമിക്കുന്ന പിക്കപ്പ് ട്രക്കാണ് തണ്ട്ര. ഒരു ജാപ്പനീസ് ബ്രാൻഡ് നിർമിക്കുന്ന രണ്ടാമത്തെ ഫുൾ-സൈസ് പിക്കപ്പായിരുന്നു അക്കാലങ്ങളിൽ തണ്ട്ര.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

ടൊയോട്ട തണ്ട്രയുടെ പുതുതലമുറ മോഡൽ വളരെയധികം ഘടകങ്ങൾ ലാൻഡ് ക്രൂയിസറുമായി പങ്കിടും. ഏതായാലും അധികം വൈകാതെ 2022 മോഡൽ പിക്കപ്പ് നിരത്തിലേക്ക് എത്തുമെന്നാണ് ടീസർ ചിത്രം പറഞ്ഞുവെക്കുന്നത്.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

പുതിയ ലാൻഡ് ക്രൂയിസർ എസ്‌യുവിയിൽ കണ്ട അതേ V6 എഞ്ചിനും തണ്ട്രയിൽ ഇടംപിടിക്കും. അതായത് മുൻഗാമിയിലുണ്ടായിരുന്ന V8 യൂണിറ്റിന് പകരം 3.5 ലിറ്റർ ടർബോചാർജ്ഡ് V6 എഞ്ചിനാകും വരാനിരിക്കുന്ന പിക്കപ്പ് ട്രക്കിന് തുടിപ്പേകുകയെന്ന് സാരം.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

ടീസർ ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ എഞ്ചിൻ കവറിന്റെ ഇടതുവശത്ത് മൂന്ന് എംബോസ് ചെയ്ത വിഭാഗങ്ങൾ വെളിപ്പെടും. എഞ്ചിന് മൂന്ന് സിലിണ്ടറുകളുണ്ടെന്ന് പറയാനുള്ള ഒരു മാർഗമാണിത്. അതായത് വികസിതമായ യൂണിറ്റ് ഒരു V6 പതിപ്പായിരിക്കുമെന്ന് വ്യക്തം.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

2022 തണ്ട്രയ്ക്ക് രണ്ടാമത്തെ എഞ്ചിൻ ഓപ്ഷനും വാഗ്ദാനം ചെയ്യും. എന്നാൽ ടൊയോട്ട ഇതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇത് ട്വിൻ-ടർബോ V6 എഞ്ചിന്റെ ഹൈബ്രിഡ് അല്ലെങ്കിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റായിരിക്കാം.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

ടൊയോട്ടയുടെ പുതിയ TGNA-F പ്ലാറ്റ്‌ഫോമിലാണ് 2022 തണ്ട്രയെ സഹായിക്കുന്നത്. വൈദ്യുതീകരിച്ച പവർട്രെയിനുകളെ പിന്തുണയ്ക്കാൻ കമ്പനി ഇത് എഞ്ചിനീയറിംഗ് ചെയ്തിട്ടുണ്ട്. ഇത് ഇലക്ട്രിക് എഞ്ചിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്തുണ നൽകുന്നു.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

2022 ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 മോഡലിന് TGNA പ്ലാറ്റ്‌ഫോമും പിന്തുണ നൽകുന്നു. ഇതിലൂടെ എസ്‌യുവിയുടെ നിയന്ത്രണ ഭാരം 200 കിലോഗ്രാം ലാഭിച്ചു. കൂടാതെ CO2 ഉദ്‌വമനം വരുമ്പോൾ 10 ശതമാനം കൂടുതൽ കാര്യക്ഷമമാക്കാനും ഇത് സഹായിക്കുന്നു.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

ഇതിന് 3.5 ലിറ്റർ, ഇരട്ട-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് കരുത്തേകുന്നത്. അത് V8 യൂണിറ്റിനേക്കാൾ ശക്തമാണ്. 403 bhp പവറിൽ 650 Nm torque ഉത്പാദിപ്പിക്കാൻ പുതിയ V6 എഞ്ചിന് ശേഷിയുണ്ട്.

ലാൻഡ് ക്രൂയിസറിന് പിന്നാലെ പുതിയ തണ്ട്ര പിക്കപ്പ് ട്രക്കും ഒരുങ്ങി, ടീസർ ചിത്രവുമായി ടൊയോട്ട

പുതിയ 10 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എസ്‌യുവിയുടെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ഈ യൂണിറ്റ് ആദ്യമായി

2022 ടൊയോട്ട ലാൻഡ് ക്രൂസർ LC300 പതിപ്പിലാണ് അരങ്ങേറുന്നത് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Teased The All-New 2022 Tundra Pickup Truck. Read in Malayalam
Story first published: Wednesday, June 16, 2021, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X