ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

മലിനീകരണം എങ്ങനെയും കുറയ്ക്കണം എന്നതിനുള്ള പരിഹാരമാണ് അടുത്തകാലത്തായി വാഹന നിർമാതാക്കളെല്ലാം സ്വീകരിക്കുന്നത്. പൂർണമായും ഇലക്‌ട്രിക്കിലേക്ക് മാറുന്നതിനു പകരം പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ഇവർ നിർബന്ധിതരായി.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

അതിനാൽ തന്നെ ടൊയോട്ടയും ലോകമെമ്പാടും കർശനമാകുന്ന മലിനീകരണ മാനദണ്ഡങ്ങളും ആന്തരിക ജ്വലന എഞ്ചിനുകളോട്, പ്രത്യേകിച്ച് ഡീസൽ എഞ്ചിനുകളോടുള്ള വിയോജിപ്പും ഓയിൽ ബർണർ മോഡലുകളെ നിരയിൽ നിന്നും ഒഴിവാക്കാനും കമ്പനികൾ നിർബന്ധിതരാകുന്നുണ്ട്.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

എന്നാൽ ഇവരിൽ നിന്നെല്ലാം ടൊയോട്ട വ്യത്യസ്‌തനാവാൻ ഒരുങ്ങുകയാണ്. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റക്കുമെല്ലാം കരുത്ത് പകരുന്ന ഡീസൽ എഞ്ചിൻ നിർത്തിയിട്ട് കമ്പനിക്ക് പ്രത്യേകിച്ച് ഗുണവും ഒന്നുംതന്നെയില്ല.

MOST READ: മെർസിഡീസിന്റെ കുഞ്ഞൻ, പുത്തൻ GLA എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

അതിനാൽ തന്നെ ലോകത്തിൽ ആദ്യമായി ഡീസൽ എഞ്ചിനുകൾക്ക് ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ടൊയോട്ട. തങ്ങളുടെ 2.4 ലിറ്റർ 2GD-FTV ഡീസൽ യൂണിറ്റിലും 2.8 ലിറ്റർ 1GD-FTV ഡീസൽ യൂണിറ്റിലുമാണ് ഹൈബ്രിഡ് സംവിധാനം കൂട്ടിച്ചേർക്കാൻ കമ്പനി തയാറെടുക്കുന്നത്.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഈ എഞ്ചിനുകൾ ഇന്നോവ, ഫോർച്യൂണർ, ഹിലക്സ്, ഹൈഅസ് തുടങ്ങിയ മോഡലുകളിൽ പ്രവർത്തിക്കുന്നവയാണ്. അടുത്ത തെക്കുകിഴക്കൻ ഏഷ്യൻ വിപണിയിലാകും ഇത് ആദ്യം പരിചയപ്പെടുത്തുക. ഹൈബ്രിഡ് എഞ്ചിനുകൾ ഇപ്പോൾ വളരെ പരിചിതമായ ഒന്നാണെങ്കിലും അവ സാധാരണയായി ഒരു പെട്രോൾ യൂണിറ്റിലാണ് കണ്ടുവരുന്നത്.

MOST READ: ഇക്കാര്യത്തിൽ എർട്ടിഗ രണ്ടാമൻ, ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള എം‌പി‌വി മോഡലുകൾ

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഡീസൽ ഹൈബ്രിഡ് യൂണിറ്റ് ഇന്നത്തെ കാറുകളിൽ ആരും തന്നെ അവതരിപ്പിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. പൂർണമായും ഓയിൽ ബർണർ എഞ്ചിനുകളെ ഒഴിവാക്കാൻ മറ്റ് വാഹന നിർമാണ കമ്പനികളെല്ലാം തയാറെടുക്കുമ്പോൾ എന്തുകൊണ്ട് ടൊയോട്ട മാത്രം വ്യത്യസ്‌തമായ നിലപാട് സ്വീകരിക്കുന്നു എന്ന ചോദ്യം ഉയർന്നേക്കാം.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ടൊയോട്ട ഈ രണ്ട് എഞ്ചിനുകളെയും വളരെയധികം ആശ്രയിക്കുന്ന ഒന്നാണ്. അതിപ്പോൾ ഇന്ത്യയിലായാലും അങ്ങനെ തന്നെയാണ്. കാരണം അവയുടെ കാര്യക്ഷമതയും ഈടും വിശ്വാസ്യതയും കമ്പനി ഇതിനകം തന്നെ തെളിയിച്ച ഒരു ഘടകമാണ്.

MOST READ: റാപ്പിഡിന്റെ മോണ്ടെ കാർലോ, ഫീനിക്‌സ് വേരിയന്റുകളെ കൂടുതൽ മോടിയാക്കി സ്കോഡ

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഇപ്പോഴും അന്താരാഷ്ട്ര വിപണികളിൽ ഗണ്യമായ ഡിമാൻഡ് ഇവ കണ്ടെത്തുന്നുമുണ്ട്. ഇന്ത്യയിൽ ഈ രണ്ട് ഓയിൽ ബർണറുകളും ഇന്നോവ (2.4 ലിറ്റർ യൂണിറ്റ്), ഫോർച്യൂണർ (2.8 ലിറ്റർ യൂണിറ്റ്) എന്നിവയിലാണ് വാഗ്ദാനം ചെയ്യുന്നത്.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ടൊയോട്ട ജിഡി സീരീസ് ഹൈബ്രിഡ് എഞ്ചിനുകൾ ആന്തരികമായി പ്രോജക്റ്റ് ‘188 D' എന്ന് കോഡ്നാമം നൽകിയിട്ടുണ്ടെന്നും അടുത്ത വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇത് വിപണിയിലെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ജാപ്പനീസ് കാർ നിർമാവിന് എക്സൈസ് നികുതി കുറയ്ക്കുന്നതിനും ഇത് സഹായിക്കും. കാരണം തായ്‌ലൻഡ് പോലുള്ള പല രാജ്യങ്ങളും ഹൈബ്രിഡ് എഞ്ചിനുകൾക്ക് ഇവി പ്രോത്സാഹനങ്ങൾ നൽകി വരുന്നുണ്ട്.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഡീസലിൽ പ്രവർത്തിക്കുന്ന മറ്റ് എതിരാളികൾക്കെതിരെ ആകർഷകമായ വിലയ്ക്ക് ടൊയോട്ട മോഡലുകൾ നൽകാൻ ഇക്കാരണങ്ങൾ അനുവദിക്കും. ഈ വികസനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വരും മാസങ്ങളിൽ പുറത്തുവരും.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ആദ്യം വൈദ്യുതീകരണത്തിന് വിധേയമാകുന്ന 2.8 ലിറ്റർ മോട്ടോർ ഉപയോഗിച്ച് ഹൈബ്രിഡ് സംവിധാനം നൽകുന്ന ആദ്യത്തെ മോഡലായി ഫോർച്യൂണർ മാറിയേക്കും. അടുത്ത വർഷം ഫുൾ-സൈസ് എസ്‌യുവിയുടെ പുതുതലമുറ ആവർത്തനത്തെ പുറത്തിറക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഇലക്ട്രിക് ഭാവി ആണെന്ന് കേന്ദ്ര സർക്കാർ വ്യക്തമായി സൂചിപ്പിക്കുന്നതിനാൽ അടുത്ത വർഷം ഫോർച്യൂണറിലും ഇന്നോവയിലും ഈ പുതിയ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

ലോകത്ത് ഇത് ആദ്യം, ഫോർച്യൂണറിനും ഇന്നോവക്കും ഡീസൽ ഹൈബ്രിഡ് എഞ്ചിൻ സമ്മാനിക്കാൻ ടൊയോട്ട

ഫോർച്യൂണറും ഇന്നോവയും ഈ വിഭാഗത്തിലെ ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നായതിനാൽ ടൊയോട്ടയുടെ വെല്ലുവിളി വില നിയന്ത്രിക്കുക എന്നതായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Introduce Diesel Hybrid Tech For Fortuner And Innova. Read in Malayalam
Story first published: Friday, April 23, 2021, 9:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X