പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

പുതിയ ടൊയോട്ട അവൻസ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ മോഡൽ 2020 ഡിസംബറിൽ പുറത്തിറക്കുമെന്നാണ് അനുമാനിക്കപ്പെട്ടിരുന്നത്, എന്നിരുന്നാലും പല താരണങ്ങളാലും അത് സംഭവിച്ചില്ല.

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

പുതിയ എം‌പി‌വി DNGA (ദൈഹാസ്തു ന്യൂ ജനറേഷൻ ആർക്കിടെക്ചർ) പ്ലാറ്റ്‌ഫോമിൽ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചതായി അഭ്യൂഹമുണ്ട്, ഇത് അടിസ്ഥാനപരമായി TNGA പ്ലാറ്റ്‌ഫോമിലെ ചെലവ് കുറഞ്ഞ പതിപ്പാണ്.

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ടയുടെ ചെലവ് കുറഞ്ഞ ബ്രാൻഡായ ദൈഹാസ്തു ഇന്തോനേഷ്യൻ വിപണിയിൽ പുതിയ ആറ് സീറ്റർ എംപിവിയിലും പ്രവർത്തിക്കുന്നു. പുതിയ മോഡൽ അടുത്ത തലമുറ ദൈഹാസ്തു സെനിയ ആവാനും സാധ്യതയുണ്ട്.

MOST READ: പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

പുതിയ അവൻസയ്ക്കും സെനിയയ്ക്കും മൂന്ന് നിര സീറ്റുകളും ആറ് സീറ്റുകളും ഉണ്ടായിരിക്കും. GIIAS 2017 -ലും ടോക്കിയോ മോട്ടോർ ഷോയിലും അനാച്ഛാദനം ചെയ്ത DN മൾട്ടിസിക്സ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ എംപിവി ഒരുങ്ങുന്നതെന്നാണ് അഭ്യൂഹം.

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഈ പ്ലാറ്റ്ഫോമിൽ ദൈഹാസ്തു ഇതിനകം റോക്കി സബ് ഫോർ മീറ്റർ എസ്‌യുവി പുറത്തിറക്കി. മൾട്ടിസിക്സിനൊപ്പം DN ട്രെക്ക് കൺസെപ്റ്റായി ഈ മോഡൽ ആദ്യമായി പ്രദർശിപ്പിച്ചിരുന്നു.

MOST READ: ഹീറോ 250 സിസി സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ബുള്ളിറ്റ്

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

വാസ്തവത്തിൽ, ടൊയോട്ട അതേ DNGA പ്ലാറ്റ്‌ഫോമിൽ റൈസ് സബ് ഫോർ മീറ്റർ എസ്‌യുവിയും അവതരിപ്പിച്ചു. ടൊയോട്ട, സുസുക്കി കൂട്ടുകെട്ട് ഇന്ത്യയിലെ ഈ പ്ലാറ്റ്‌ഫോമിൽ ഒരു ഇടത്തരം എസ്‌യുവിയും പുതിയ എംപിവിയും വികസിപ്പിക്കുന്നു.

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യ-സ്പെക്ക് എം‌പി‌വിക്ക് പുതിയ അവാൻ‌സ എം‌പിവിയിൽ നിന്ന് സ്റ്റൈലിംഗ് സൂചനകളും എഞ്ചിൻ സവിശേഷതകളും പങ്കിടാൻ കഴിയുമെന്ന് ഈ വികസനം സൂചിപ്പിക്കുന്നു. കമ്പനിക്ക് ഇവിടേക്ക് പുതിയ അവൻസ കൊണ്ടുവരാനും കഴിയും.

MOST READ: ഫോർഡ് കാറുകളുടെ വില കൂടി; ഇനി മുതൽ അധികം മുടക്കേണ്ടത് 4,000 മുതൽ 35,000 രൂപ വരെ

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ ഹൈബ്രിഡ് ഓപ്ഷൻ എന്നിങ്ങനെ രണ്ട് പുതിയ എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ ടൊയോട്ട അവൻസ വാഗ്ദാനം ചെയ്യുന്നത്. ഭാവിയിൽ, എം‌പി‌വിക്ക് ഒരു ഇലക്ട്രിക് പതിപ്പും ലഭിക്കും.

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നിലവിൽ ടൊയോട്ട റൈസിനും ദൈഹാസ്തു റോക്കിക്കും ശക്തി നൽകുന്നു. ഈ എഞ്ചിന് 98 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

MOST READ: ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്. 1.2 ലിറ്റർ ഹൈബ്രിഡ് എഞ്ചിൻ നിലവിൽ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ C-HR -നെ ശക്തിപ്പെടുത്തുന്നു. ഈ എഞ്ചിൻ 114 bhp കരുത്തും 185 Nm torque ഉം നൽകുന്നു.

പുതിയ അവൻസ ഈ വർഷം തന്നെ വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട-സുസുക്കി പങ്കാളിത്തത്തെക്കുറിച്ച് പറയുമ്പോൾ, ഈ കൂട്ടുകെട്ട് 2022 -ഓടെ പുതിയ മിഡ്-സൈസ് എംപിവിയും മിഡ്-സൈസ് എസ്‌യുവിയും ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിനൊപ്പം ടൊയോട്ട എർട്ടിഗയുടെയും സിയാസിന്റെയും റീ-ബാഡ്ജ് പതിപ്പും അവതരിപ്പിക്കും. C-എം‌പി‌വി എർട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായിരിക്കും സ്ഥാപിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Launch All New Avanza MPV This Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X