ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

ഇലക്ട്രിക് വാഹനങ്ങളുടെ അഡോപ്ഷൻ വർധിപ്പിക്കുന്നതിനായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) രാജ്യത്ത് സെൽഫ് ചാർജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിൽ (SHEV) ബാറ്ററിയുടെ വാറന്റി നീട്ടുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

നിലവിൽ ടൊയോട്ട കാമ്രി, വെൽ‌ഫയർ എന്നീ രണ്ട് SHEV -കൾ കമ്പനി ഇന്ത്യയിൽ വിൽക്കുന്നു. ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച്, ഇരു കാറുകളുടെയും ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്ററിൽ നിന്ന് എട്ട് വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ (ഏതാണോ ആദ്യം വരുന്നത്) വരെ നിർമ്മാതാക്കൾ ഉയർത്തും.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

പുതിയ പ്രഖ്യാപനം 2021 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 28 -ന് ആചരിക്കുന്ന ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം എന്ന് കമ്പനി പറയുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

2021 ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ ബാറ്ററി വാറണ്ടി വ്യവസായത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാറണ്ടിയാണെന്നും ടൊയോട്ട SHEV -കളുടെ എല്ലാ ഉടമകൾക്കും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും TKM അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

രണ്ട് പതിറ്റാണ്ടിലേറെയായി ആഗോള തലത്തിൽ വാഹന വൈദ്യുതീകരണ പ്രവർത്തനങ്ങളിൽ ടൊയോട്ട മുൻപന്തിയിലാണ്. ഇന്ത്യയിലും, SHEV- കൾ വിപണിയിൽ അവതരിപ്പിച്ച ആദ്യത്തെ വാഹന നിർമാതാക്കളിൽ TKM ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

പെട്രോൾ എഞ്ചിനും ഇലക്ട്രിക് പവർട്രെയിനുമുള്ള സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ വളരെ പരിസ്ഥിതി സൗഹാർദമാണ് എന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് അസോസിയേറ്റ് ജനറൽ മാനേജർ വി വൈസ്ലൈൻ സിഗാമണി പറഞ്ഞു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

പരമ്പരാഗത ICE-പവേർ‌ഡ് വാഹനങ്ങളിൽ‌ നിന്നും SHEV -കളിലേക്കുള്ള ഷിഫ്റ്റിനെ ആക്സിലറേറ്റ് ചെയ്യുകയാണ് തങ്ങളുടെ ഏറ്റവും പുതിയ നീക്കമെന്ന് കമ്പനി പറയുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

കാമ്രിയും പ്രിയസും ഉൾപ്പെടെയുള്ള കാറുകളുമായി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തിച്ച ആദ്യത്തെ കാർ നിർമാതാക്കൾ കൂടിയാണ് തങ്ങളെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

ഗവൺമെന്റ് ടെസ്റ്റിംഗ് ഏജൻസിയായ ഐകാറ്റ് നടത്തിയ പഠനത്തിൽ തെളിയിക്കപ്പെട്ടതുപോലെ, ഹൈബ്രിഡുകൾക്ക് 40 ശതമാനം ദൂരവും 60 ശതമാനം സമയവും പെട്രോൾ എഞ്ചിൻ പ്രവർത്തനങ്ങൾ നിർത്തിവെച്ച് ഇലക്ട്രിക് വാഹനമായി ഓടാൻ കഴിയും.

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകൾക്ക് വമ്പിച്ച ബാറ്ററി വാറണ്ടിയുമായി ടൊയോട്ട

ഇത് ഹൈബ്രിഡുകൾക്ക് 35 ശതമാനം മുതൽ 50 ശതമാനം വരെ ഇന്ധനക്ഷമത വർധിപ്പിക്കും.അതോടൊപ്പം വളരെ കുറഞ്ഞ കാർബൺ ഉദ്‌വമനവും നൽകുമെന്ന് സിഗാമണി കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Offer Massive Extended Warranty For Self Charge Hybrid Electric Vehicles In India. Read in Malayalam.
Story first published: Wednesday, July 28, 2021, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X