യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

യാരിസിനായുള്ള വില്‍പ്പന പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കളായ ടൊയോട്ട. ഇതിന്റെ ഭാഗമായി ഇപ്പോള്‍ വാഹനത്തില്‍ ചില കോസ്‌മെറ്റിക് നവീകരണങ്ങള്‍ വരുത്തിയിരിക്കുകയാണ് കമ്പനി.

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

ബോഡിയിലും, റൂഫിലും പുതിയ ഗ്രാഫിക്‌സാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബേണ്‍ഡ് റെഡ്, അംബര്‍, സ്റ്റെല്‍ത്ത്, ഗ്രേ തുടങ്ങിയ ഷേഡുകളില്‍ റൂഫ് ഡെക്കലുകള്‍ മാത്രം തെരഞ്ഞെടുക്കാം. വ്യക്തിഗത അഭിരുചിക്കനുസരിച്ച് വ്യത്യസ്ത പാറ്റേണുകളും ടെക്‌സ്ചറുകളും ഉപയോഗിച്ചാണ് ഡെക്കലുകള്‍ വാഗ്ദാനം ചെയ്യുന്നത്.

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ഗ്രാഫിക്‌സ് ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ വാഹനത്തിന്റെ ഡിസൈനിലോ, മറ്റ് ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. ബ്രാന്‍ഡില്‍ നിന്നും വില്‍പ്പന പിന്നോട്ട് നില്‍ക്കുന്ന മോഡല്‍ കൂടിയാണ് യാരിസ്.

MOST READ: റീ-റജിസ്ട്രേഷന് ഇനി തലപുകയ്ക്കേണ്ട; രാജ്യത്ത് IN സീരീസ് നമ്പർപ്ലേറ്റുകൾ അവതരിപ്പിക്കാനൊരുങ്ങി ഗതാഗത മന്ത്രാലയം

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

പ്രതിമാസ വില്‍പ്പനയില്‍ പിന്നോട്ടുള്ള വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുതിയ കോസ്‌മെറ്റിക് ഉള്‍പ്പെടുത്തലുകള്‍ വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 6,000 rpm-ല്‍ 106 bhp കരുത്തും 4,200 rpm-ല്‍ 140 Nm torque ഉം സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ്-ഘട്ട സിവിടി ഓപ്ഷനുമായി ജോടിയാക്കുന്നു.

MOST READ: 14 വര്‍ഷമായി ടാറ്റയുടെ അവിഭാജ്യ ഘടകം; ഗ്ലോബല്‍ ഡിസൈന്‍ മേധാവി സ്ഥാനത്തുനിന്നും പടിയിറങ്ങി പ്രതാപ് ബോസ്

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

ഏഴ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്‌റ്റെബിളിറ്റി കണ്‍ട്രോള്‍, ടിപിഎംഎസ്, എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ പോലുള്ള മികച്ച സവിശേഷതകള്‍ യാരിസ് വാഗ്ദാനം ചെയ്യുന്നു.

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

കൂടാതെ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, റൂഫില്‍ ഘടിപ്പിച്ച പിന്‍ എസി വെന്റുകളുള്ള കാലാവസ്ഥാ നിയന്ത്രണം, വൈദ്യുതമായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈബ്രേഷന്‍ കണ്‍ട്രോള്‍ ഗ്ലാസ് എന്നിവയും സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

MOST READ: കൂടുതൽ ആകർഷകം, പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വാഗൺആർ സിഎൻജി മോഡൽ

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

വില്‍പ്പന കുറവായതിനാല്‍ ടൊയോട്ട ഇന്ത്യയിലെ യാരിസ് വില്‍പ്പന നിര്‍ത്താന്‍ ഒരുങ്ങുന്നുവെന്ന് സമീപകാല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം കമ്പനി കുറച്ച് വേരിയന്റുകള്‍ നിര്‍ത്തിവച്ചിരുന്നു. എന്നിരുന്നാലും, യാരിസ് വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തലാക്കാനുള്ള പദ്ധതികളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവയ്‌ക്കെതിരെയാണ് വാഹനം വിപണിയില്‍ മത്സരിക്കുന്നത്. 2018-ല്‍ വിപണിയില്‍ എത്തിയ വാഹനം ശ്രേണിയില്‍ മങ്ങിയ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

MOST READ: മുഖം മാറാൻ കിയ കാർണിവൽ, പുതുതലമുറ മോഡൽ ഇന്ത്യയിലേക്കും; അവതരണം അടുത്ത വർഷം

യാരിസിന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രവുമായി ടൊയോട്ട; മാറ്റങ്ങള്‍ ഇങ്ങനെ

യാരിസിന്റെ പ്രാരംഭ പതിപ്പിന് 9.16 ലക്ഷം രൂപയും, ഉയര്‍ന്ന പതിപ്പിന് 14.60 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. നിലവില്‍ ഈ ശ്രേണിയില്‍ താങ്ങാവുന്ന മോഡല്‍ കൂടിയാണ് യാരിസ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Updated Yaris Sedan With New Decal Options, Find Here New Changes. Read in Malayalam.
Story first published: Friday, April 30, 2021, 10:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X