Just In
- 7 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 10 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 11 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
വിൽപ്പന മികവുമായി വെൽഫയർ; ജൂണിൽ ടൊയോട്ട വിറ്റത് 63 യൂണിറ്റുകൾ
ഇന്ന് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ആഢംബരവും എന്നാൽ താരതമ്യേന ചെലവു കുറഞ്ഞതുമായ എംപിവികളിൽ ഒന്നാണ് ടൊയോട്ട വെൽഫയർ. ഇതൊരു എംപിവിയുടെ വളരെ സാധാരണമായ സിലൗറ്റ് കാണിക്കുന്നു, പക്ഷേ വാഹനത്തിന്റെ രൂപം ആൾക്കൂട്ടത്തിൽ വളരെ വ്യത്യസ്തമാണ്.
89.90 ലക്ഷം രൂപയാണ് ടൊയോട്ട എംപിവിയുടെ എക്സ്-ഷോറൂം വില. ഒരു വാനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ സമ്പന്നരെ വെൽഫയർ ആകർഷിക്കുന്നു.
വളരെ ഡിസ്റ്റിംഗ്റ്റീവായ സ്വഭാവസവിശേഷതകൾക്കും ഉയർന്ന വിലയും കാരണം ഇത് രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട മോഡലല്ല, പക്ഷേ അതേസമയം ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള ഒന്നല്ല ഇത് എന്നതും ശ്രദ്ധേയമാണ്.
ഈ വർഷം ജൂണിൽ ടൊയോട്ട വെൽഫയറിന്റെ 63 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വെൽഫയർ 29 ശതമാനം വളർച്ച നേടി. 2020 ജൂണിൽ വിൽപ്പന 49 യൂണിറ്റായിരുന്നു.
എന്നിരുന്നാലും, 2021 മെയ് മാസത്തിൽ ടൊയോട്ടയ്ക്ക് ഇന്ത്യയിൽ ഒരു വെൽഫയർ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂ, അതിനാൽ ഇത് പ്രതിമാസ അടിസ്ഥാനത്തിൽ ഒരു 6200 ശതമാനം വളർച്ച നേടാൻ നിർമ്മാതാക്കളെ സഹായിച്ചു.
ടൊയോട്ട മോഡലുകളിൽ ജൂൺ മാസത്തിൽ ഏറ്റവും കുറവ് വിൽപ്പന രേഖപ്പെടുത്തിയ കാർ യാരിസ് ആയിരുന്നു. സെഡാന്റെ അഞ്ച് യൂണിറ്റുകൾ മാത്രമാണ് കമ്പനി വിറ്റത്. ടൊയോട്ട കാമ്രി ഈ വർഷം ജൂണിൽ 38 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തു. ജാപ്പനീസ് ബ്രാൻഡിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം ഇന്നോവ ക്രിസ്റ്റയാണ്, എംപിവി 2,973 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി.
വെൽഫയറിനെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും സുഖപ്രദമായ കാറുകളിൽ ഒന്നാണിത്. രണ്ടാം നിരയ്ക്കുള്ള ലോഞ്ച് സീറ്റുകൾ, 17 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ഡ്യുവൽ സൺറൂഫ്, മൂന്ന്-സോൺ ക്ലൈമറ്റ് കൺട്രോൾ, റിയർ സീറ്റ് സൺ ബ്ലൈൻഡ്സ്, 16-കളർ ആംബിയന്റ് ലൈറ്റ്, റിയർ സീറ്റ് എന്റർടെയിൻമെന്റ് സ്‌ക്രീനുകൾ എന്നിവയും അതിലേറെയും ഇതിലുണ്ട്. പുറത്ത്, അലോയി വീലുകൾ, ഓൾ-എൽഇഡി ലൈറ്റിംഗ്, പവർഡ് റിയർ ഡോറുകൾ എന്നിവയ്‌ക്ക് ക്രോം-ഫിനിഷ് ലഭിക്കുന്നു.
വെൽഫയർ ഒരു പരമ്പരാഗത ഐസി എഞ്ചിൻ പവർട്രെയിൻ നൽകുന്നില്ല. പകരം 117 bhp 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ അടങ്ങുന്ന ഒരു ഹൈബ്രിഡ് സജ്ജീകരണം ഉപയോഗിക്കുന്നു, ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ചേർന്ന് ആക്സിലുകളിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ ഹൈബ്രിഡ് സിസ്റ്റത്തിന് ARAI രേഖപ്പെടുത്തിയ മൈലേജ് ലിറ്ററിന് 16.35 കിലോമീറ്ററാണ്.
അളവുകൾ തിരിച്ച് നോക്കിയാലും വെൽഫയർ ചെറുതല്ല. വാഹനത്തിന് 4,935 mm നീളം, 1,850 mm വീതി, 1,895 mm ഉയരം എന്നിവയുണ്ട്. കൂടാതെ, വീൽബേസ് 3,000 mm നീളമുള്ളതുമാണ്.