ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

വെല്‍ഫയറിന് പ്രീമിയം മോഡലിന് പിന്നാലെ മറ്റൊരു എംപിവിയുമായി ടൊയോട്ട ഇന്ത്യയിൽ എത്തുകയാണ്. മറ്റേതുമല്ല രണ്ട് വര്‍ഷം മുമ്പ് ടൊയോട്ട ഇന്ത്യന്‍ വിപണിക്ക് ഉറപ്പ് നല്‍കിയിരുന്ന ഹിയാസ് എന്ന 14 സീറ്റർ വാഹനവുമായാണ് ജാപ്പനീസ് ബ്രാൻഡ് എത്തുന്നത്.

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ലെങ്കിലും 55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ ഹിയാസ് എംപിവിയെ ഇതിനോടകം തന്നെ പലതവണ പരീക്ഷണയോട്ടത്തിന് കമ്പനി നിരത്തിലിറക്കിയിരുന്നു.

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

ഇപ്പോൾ ഇതാ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി 14 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിരിക്കുകയാണ്. ഹിയാസ് മികച്ച സ്വീകാര്യതയുള്ള വെൽ‌ഫയറിനൊപ്പം തന്നെയാകും വിപണിയിൽ ഇടംപിടിക്കുക.

MOST READ: കോടികൾ വിലമതിക്കുന്ന ലാലേട്ടന്റെ ടൊയോട്ട കാറുകൾ

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

ടൊയോട്ടയുടെ ജന്മനാടായ ജപ്പാനിൽ 1967 മുതൽ അരങ്ങുവാഴുന്ന എംപിവി അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവെച്ചത് 2004 അവസാനത്തോടെയാണ്. അത് 2019-ൽ ഒരു പുതിയ മോഡലിന് വഴിമാറുന്നതുവരെ വിൽപ്പനയിൽ തുടരുകയും ചെയ്‌തിരുന്നു.

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

അഞ്ചാം തലമുറ ആവർത്തനത്തിലുള്ള എംപിവി 14 സീറ്റർ ലേഔട്ടിലാണ് ഇന്ത്യയിലേക്ക് വരുന്നത്. ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനായിരിക്കും കമ്പനി ഹിയാസിൽ വാഗ്‌ദാനം ചെയ്യുക. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലെത്തുന്ന ഈ വാഹനത്തിന്റെ ആദ്യ ബാച്ചിൽ 50 യൂണിറ്റുകളാകും ഉൾപ്പെടുക.

MOST READ: 24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

കൂടാതെ സിൽവർ, വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമേ ടൊയോട്ട ഹിയാസിൽ ലഭ്യമാവുകയുള്ളൂ. അതോടൊപ്പം തന്നെ GL വേരിയന്റിൽ മാത്രം എത്തുന്ന എംപിവിക്ക് 2.8 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാകും തുടിപ്പേകുക.

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

ഇത് പരമാവധി 151 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ഫോർച്യൂണറിൽ കാണുന്ന അതേ GD സീരീസ് യൂണിറ്റാണിത്. എന്നാൽ കമ്പനി ഇത് റീ ട്യൂൺ ചെയ്‌തിട്ടുണ്ട്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടനെത്താനൊരുങ്ങുന്ന പെട്രോൾ എസ്‌യുവികൾ

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

അധിക പ്രായോഗികതയ്ക്കായി ബൂട്ട് ശേഷി വർധിപ്പിക്കാനായി അവസാന വരി സീറ്റുകൾ എം‌പി‌വിയിൽ മടക്കാനാകും. വെൽ‌ഫയറുമായി താരതമ്യപ്പെടുത്തുമ്പോൾ ക്യാബിന് കൂടുതൽ ലളിതമായ രൂപമാണ് ടൊയോട്ട സമ്മാനിച്ചിരിക്കുന്നത്. കൂടാതെ ധാരാളം സംഭരണ ശേഷിയും ഹിയാസിന്റെ പ്രത്യേകതയായിരുന്നു.

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

എന്നാൽ സവിശേഷതകളുടെ കാര്യത്തിൽ അത്ര പ്രിയമല്ല ഹിയാസ്. സിഡി, ഓക്സ്, യുഎസ്ബി എന്നിവയുള്ള 2-ഡിൻ ഓഡിയോ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പവർ സ്റ്റിയറിംഗ്, പവർ വിൻഡോകൾ, ഓരോ വരിയിലും എയർ കണ്ടീഷനിംഗ് വെന്റുകൾ, സെമി-റെക്ലൈനിംഗ് സീറ്റുകൾ, ഇബിഡിയുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, പവർ സ്ലൈഡിംഗ് പിൻ ഡോറുകൾ തുടങ്ങിയവയെല്ലാം എംപിവിയുടെ പ്രത്യേകതകളാണ്.

ടൊയോട്ടയുടെ 14 സീറ്റർ എംപിവി ഹിയാസ്; 2021 മോഡൽ ഇന്ത്യയിൽ എത്തി, വിൽപ്പന ഉടൻ

കൂടുതൽ ഉപയോഗയോഗ്യമായ ഇടം പ്രാപ്തമാക്കുന്നതിന് ഗിയർ സെലക്ടർ ഡാഷ്‌ബോർഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. പുറംഭാഗത്ത് പരമ്പരാഗത ഹെഡ്‌ലാമ്പുകളും സെൻട്രൽ എയർ ഇൻടേക്കുകളുമുള്ള ബോക്‌സി രൂപമാണ് ഹിയാസിനുള്ളത്.

Source: Gaadiwale

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Will Start Hiace 14 Seater MPV Sales In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X