ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

തങ്ങളുടെ ആദ്യ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ. ആഗോള അരങ്ങേറ്റത്തിന് വെറും ആറ് ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് വാഹനത്തിന്റെ ആദ്യ കാഴ്ച്ച ജാപ്പനീസ് ബ്രാൻഡ് പുറത്തുവിട്ടിരിക്കുന്നത്.

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

ഈ മാസം അവസാനത്തോടെ രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഔരു പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും യു‌എസിൽ അവതരിപ്പിക്കാൻ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ടെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ വന്നിരുന്നു.

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

അതിനാൽ തന്നെ മാർച്ച് 17-ന് പുറത്തിറങ്ങുന്ന X പ്രോലോഗിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഏറെ ആകാക്ഷയുണർത്തുന്നുണ്ട്. ആഗോള വിപണികളിലെ പല മുഖ്യധാരാ നിർമാതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ജാപ്പനീസ് കമ്പനി ബാറ്ററി ഇലക്‌ട്രിക് കാറുകൾ പുറത്തിറക്കുന്നതിൽ വളരെ പിന്നിലാണ്.

MOST READ: കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ 2022 കോന N; ടീസർ പങ്കുവെച്ച് ഹ്യുണ്ടായി

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബ്രാൻഡ് ഇലക്ട്രിക് ഉൽ‌പന്ന ആക്രമണത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാമ്പത്തിക തകർച്ചയും ആരോഗ്യ പ്രതിസന്ധിയും കാരണം ഇത് മാറ്റിവെക്കുകയായിരുന്നു.

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

വരാനിരിക്കുന്ന X പ്രോലോഗ് ഒരു എസ്‌യുവി മോഡലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച്ച വരാനിരിക്കുന്ന മോഡലിൽ ഒന്ന് ടൊയോട്ടയുടെ ആഢംബര വിഭാഗമായ ലെക്‌സസിൽ നിന്നുള്ളതാകാം.

MOST READ: ജനപ്രീതി നഷ്ടപ്പെട്ട് ഹ്യുണ്ടായി സാന്‍ട്രോ; പ്രതിമാസ വില്‍പ്പനയില്‍ ഇടിവ്

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

സഹ ജാപ്പനീസ് ബ്രാൻഡായ സുബാരുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഇ-ടിഎൻ‌ജി‌എ വാസ്തുവിദ്യയിൽ നിർമിച്ച ആദ്യത്തെ ഉൽപ്പന്നമാകും X പ്രോലോഗ്. ബോഡി കോൺഫിഗറേഷന്റെ വ്യത്യസ്ത ശൈലികൾ ഉൾക്കൊള്ളുന്നതിനായി പ്ലാറ്റ്ഫോം വഴക്കമുള്ളതുമായിരിക്കും.

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

അതായത് വിവിധ വാഹന തരങ്ങൾക്കും പ്രൊഫൈലുകൾക്കും അനുയോജ്യമായ രീതിയിൽ വിശാലമായ ബാറ്ററി, ഇലക്ട്രിക് മോട്ടോർ കപ്പാസിറ്റി ഉള്ള ഫ്രണ്ട്, റിയർ അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് കാറുകൾ നിർമിക്കാൻ പുതിയ പ്ലാറ്റ്ഫോം ഇ-ടിഎൻ‌ജി‌എ പ്രാപ്‌തമാണെന്ന് സാരം.

MOST READ: കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

X പ്രോലോഗ് ടീസർ ചിത്രം ട്രിപ്പിൾ സ്റ്റാക്കുചെയ്‌ത എൽഇഡി ഹെഡ്‌ലാമ്പ് ബീമുകൾ ഉൾക്കൊള്ളുന്ന സി ആകൃതിയിലുള്ള ലൈറ്റിംഗ് ബാറിന്റെ ഒരു കാഴ്ച്ച വ്യക്തമാക്കുന്നുണ്ട്. ഇത് നിലവിലുള്ള ഏത് ടൊയോട്ട കാറിൽ നിന്നും വളരെ വ്യത്യ‌സ്‌തമാണ്. പുതിയ ഡിസൈൻ ഭാഷ്യം പിന്തുടർന്നതാകാം ഇതിന് കാരണം.

ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

കൂടാതെ ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രിൽ, ഇവി സ്വഭാവത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നുണ്ട്. ടൊയോട്ട X പ്രോലോഗിനെക്കുറിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഇവിക്ക് RAV4 എസ്‌യുവിയുമായി താരതമ്യപ്പെടുത്താവുന്ന വലിപ്പമുണ്ടാകുമെന്നും സൂചനയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota X Prologue EV Teased Ahead Of Launch. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X