പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

ഇന്ത്യയിലേതു പോലെ തന്നെ എല്ലാ അന്താരാഷ്‌ട്ര വിപണികളിലും Toyota കാറുകൾക്ക് എക്കാലവും ഒരു പ്രത്യേക പരിഗണന തന്നെയാണ് ലഭിച്ചിരിക്കുന്നത്. അങ്ങേയറ്റം പരിഷ്‌കൃതമായ എഞ്ചിനും മികച്ച നിർമാണ നിലവാരവും തന്നെയാണ് ജാപ്പനീസ് മോഡലുകളെ ഇത്രയും പ്രിയങ്കരമാക്കിയതും.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

എന്നാൽ ചില ചുവടുകൾ പിഴച്ച കഥ Toyota എന്ന കമ്പനിക്കും പറയാനുണ്ട്. അത്ര മോശം വണ്ടിയൊന്നുമല്ലെങ്കിലും ചില പ്രത്യേക കാരണങ്ങളാൽ അമ്പേ പരാജയപ്പെട്ട കാറുകളിൽ ഒന്നായിരുന്നു 2018-ൽ ഇന്ത്യയിൽ അവതരിപ്പിച്ച Yaris പ്രീമിയം സെഡാൻ. ശരിക്കും ചില ഏഷ്യൻ വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്ന Vios എന്ന മോഡൽ തന്നെയാണ് Yaris.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

അവിടെയെല്ലാം മിന്നും പ്രകടനവുമായി കുതിച്ചുപാഞ്ഞ ചരിത്രവുമായാണ് മൂന്നു വർഷങ്ങൾക്ക് മുമ്പ് Yaris എത്തിയത്. 2013-ലാണ് മൂന്നാം തലമുറ Toyota Vios ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. തുടർന്ന് വർഷങ്ങളായി വിവിധ ഏഷ്യൻ വിപണികളിൽ നിരവധി പരിഷ്ക്കാരങ്ങൾക്കും സെഡാൻ വിധേയമായിരുന്നു.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

നമ്മുടെ രാജ്യത്ത് ഹിറ്റായില്ലെങ്കിലും ഇപ്പോഴും അന്താരാഷ്ട്ര വിപണികളിൽ തിളക്കമാർന്ന പ്രകടനമാണ് വിൽപ്പനയുടെ കാര്യത്തിൽ Yaris അഥവാ Vios കാഴ്ച്ചവെക്കുന്നത്. അതിനാൽ തന്നെ എസ്‌യുവികളുടെ ആധിഖ്യത്തിൽ മുങ്ങിപോവാതിരിക്കാൻ പുതുതലമുറയിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ പ്രീമിയം സെഡാൻ.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

വലിയ പുനർനിർമാണത്തിന് കാരണമാകുന്ന അടുത്ത തലമുറ മോഡൽ ഇതിനകം തന്നെ അണിയറയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇത് അടുത്തവർഷം മൂന്നാംപാദത്തോടെ ഔദ്യോഗികമായി വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് അടുത്ത തലമുറ Toyota Vios 2022 ഓഗസ്റ്റിൽ തായ്‌ലൻഡിലാകും വിൽപ്പനയ്ക്ക് എത്തുക.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

അതിനുശേഷം മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും സെഡാൻ അവതരിപ്പിക്കപ്പെടും. വരാനിരിക്കുന്ന മോഡൽ 'D92A' എന്ന രഹസ്യനാമത്തിലാണ് ഒരുങ്ങുന്നത്. Daihatsu ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചറിലാകും (DNGA) നിർമിക്കുക. Toyota Raize സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയെ പിന്തുണയ്ക്കുന്ന ഈ പ്ലാറ്റ്ഫോം Toyota ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചറിന്റെ TNGA) വിലകുറഞ്ഞ പതിപ്പാണ്.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് പുതുതലമുറ Vios ഭാരം കുറഞ്ഞതും സുരക്ഷിതവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡ്രൈവിംഗ് പ്രകടനവും മികവുറ്റതാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകുന്നത്. മാത്രമല്ല ജാപ്പനീസ് ബ്രാൻഡ് വാഹനത്തിൽ ഒരു ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനും പരിചയപ്പെടുത്താനുള്ള സാധ്യതയുണ്ട്.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

Toyota Vios ഹൈബ്രിഡിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. Prius C സെഡാനിൽ ലഭ്യമായ 1.5 ലിറ്റർ പെട്രോൾ/ഇലക്ട്രിക് ഹൈബ്രിഡ് സജ്ജീകരണം തന്നെയാകും സി-സെഗ്മെന്റ് പ്രീമിയം സെഡാന്റെ പുതുതലമുറ മോഡലിലും കമ്പനി ഉപയോഗിക്കുകയെന്നാണ് സൂചന.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

ഈ യൂണിറ്റ് സംയോജിതമായി പ്രവർത്തിച്ച് ഏകദേശം 100 bhp കരുത്തോളം വാഗ്‌ദാനം ചെയ്തേക്കും. ഒരു വർഷത്തിനു ശേഷം 2023 ഓഗസ്റ്റിൽ Vios ഇലക്ട്രിക്കിലേക്കും ചുവടുവെക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. പുതുതലമുറയിലേക്ക് ചേക്കേറുന്ന Vios സെഡാനെക്കുറിച്ച് Toyota ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

അടുത്ത വർഷത്തോടെ ഈ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. Vios നിലവിൽ പല വിപണികളിലും വിവിധ പേരുകളിലാണ് അറിയപ്പെടുന്നതും വിൽക്കുന്നതും. നിലവിൽ കാറിന്റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 'യാരിസ്' എന്ന പേരിലാണ് നിരത്തിലെത്തുന്നത്.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

Maruti Suzuki Ciaz, Honda City, Hyundai Verna, Skoda Rapid, Volkswagen Vento തുടങ്ങീ ശക്തരായ എതിരാളികൾ അരങ്ങുവാഴുന്ന പ്രീമിയം സെഡാൻ ശ്രേണിയിൽ ശരാശരിയിലും താഴെയുള്ള പ്രകടനം മാത്രമാണ് Toyota Yaris കാഴ്ച്ചവെക്കുന്നത്. രാജ്യത്ത് എസ്‌യുവികളിലേക്ക് ഉപഭോക്താക്കൾ ശ്രദ്ധകേന്ദ്രീകരിച്ചതാണ് ഈ ജാപ്പനീസ് കാറിന് തിരിച്ചടിയായത്.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

അതിനാൽ തന്നെ Toyota Yaris-നെ ഇന്ത്യൻ വിപണിയില്‍ നിന്നും ഘട്ടംഘട്ടമായി പിന്‍വിലിക്കാനുള്ള ഒരുക്കത്തിലാണ് ബ്രാൻഡ്. പകരമായി Yaris സെഡാന്റെ സ്ഥാനത്ത് Maruti Suzuki Ciaz ന്റെ പുനർനിർമിച്ച പതിപ്പ് എത്തിയേക്കും. ഇതിന് 'ബെൽറ്റ' എന്ന് പേരിടാനും സാധ്യതയുണ്ട്. ഇത് വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

2020 ഏപ്രിലിൽ ഇന്ത്യ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് ചട്ടങ്ങളിലേക്ക് ചേക്കേറിയതോടെ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് പകരം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് Yaris-നെ നിലവില്‍ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

ഇത് പരമാവധി 108 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്റ്റെപ്പ് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിൻ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. ഇന്ത്യയിൽ 9.16 ലക്ഷം രൂപ മുതൽ 14.60 ലക്ഷം രൂപ വരെയാണ് സെഡാന്റെ എക്‌സ്‌ഷോറൂം വില.

പുതുലമുറയിലേക്ക് ചേക്കേറാൻ Toyota Yaris; രക്ഷപ്പെടുമോ ഇത്തവണയെങ്കിലും

മാത്രമല്ല പുതിയ പകരക്കാരന്റെ വരവോടെ യാരിസ് ഉടൻ തന്നെ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കായി മാത്രം വാഗ്ദാനം ചെയ്യുമെന്ന വാർത്തകളും സജീവമാണ്. ഈ തീരുമാനത്തിലൂടെ നിർത്തലാക്കിയ എത്തിയോസ് സെഡാന് പകരക്കാരനാകാൻ യാരിസിന് കഴിഞ്ഞേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota yaris premium sedan will get a new gen model in next year details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X