2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

ഇറ്റാലിയൻ സൂപ്പർകാർ ബ്രാൻഡായ ലംബോർഗിനിക്ക് 2022 വർഷം രസകരമായിരിക്കുമെന്ന് കമ്പനിയുടെ സിഇഒ സ്റ്റീഫൻ വിൻകെൽമാൻ ഒരു അഭിമുഖത്തിൽ സൂചന നൽകി.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

ഇറ്റാലിയൻ വാഹന നിർമാതാക്കൾ അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന രണ്ട് കാറുകളിൽ പ്രവർത്തിക്കുന്നു. ഈ രണ്ട് കാറുകളും ഹുറാക്കൻ, ഉറൂസ് എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഈ വർഷം അവസാനം മാത്രമാണ് പുതിയ മോഡൽ പുറത്തിറക്കാൻ വാഹന നിർമാതാക്കൾ പദ്ധതിയിടുന്നത്.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

ലംബോർഗിനിയുടെ ഉറൂസ് എസ്‌യുവിയുടെ മറ്റൊരു വകഭേദം പൈപ്പ്ലൈനിലുണ്ടെന്നാണോ ഇതിനർഥം? വിൻകെൽമാൻ അത്രയൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, നിലവിലുള്ള മോഡലുകൾക്ക് പുതിയ ഡെറിവേറ്റീവുകൾ ലഭിച്ചേക്കാം.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

കൂടാതെ, ഇത് ഹുറാക്കൻ, ഉറൂസ് എന്നിവയ്‌ക്കായുള്ള ഒരു മിഡ്-സൈക്കിൾ അപ്‌ഡേറ്റ് ആകാം. അധിക പവർസൃഷ്ടിക്കുന്നതിനായി ഈ കാറുകളിൽ ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം അവതരിപ്പിക്കുന്നതായും നമുക്ക് കാണാൻ കഴിഞ്ഞെന്നു വരാം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉറൂസിന്റെ 15,000 യൂണിറ്റ് വിൽപ്പന കമ്പനി ആഘോഷിച്ചിരുന്നു.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

നാച്ചുറലി ആസ്പിരേറ്റഡ് 5.2 ലിറ്റർ V10 എഞ്ചിൻ ഈ കാർ നിലനിർത്തുമോ എന്നത് ഇപ്പോൾ പറയാറായിട്ടില്ലെന്ന് പുതിയ തലമുറ ഹുറാക്കാനെക്കുറിച്ച് സംസാരിച്ച വിൻകെൽമാൻ പറഞ്ഞു.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിലെ മറ്റൊരു ബ്രാൻഡായ ഔഡി R8 -മായി ഈ എഞ്ചിൻ പങ്കിടുന്നു. ഒരു ഹൈബ്രിഡ് V6 എഞ്ചിൻറെ സാധ്യത ലംബോർഗിനി ബോസ് നിരസിച്ചില്ല.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

ബ്രാൻഡിൽ നിന്നുള്ള അടുത്ത പുതിയ മോഡലിന് ഹൈബ്രിഡ് സഹായത്തോടെ നാല്ലുറലി ആസ്പിരേറ്റഡ് V12 എഞ്ചിൻ ലഭിക്കുമെന്നും വിൻകെൽമാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

കാർ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് പ്രൊഡക്ഷൻ മോഡലായ ലംബോർഗിനി സിയാൻ FKP 37 ഉൽ‌പാദിപ്പിക്കുന്ന 819 bhp -ക്ക് സമാനമായിരിക്കും ഈ സാങ്കേതികവിദ്യ.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

അവന്തഡോർ പിൻഗാമി 2023 -ൽ ഒരു PHEV സജ്ജീകരണവുമായി വരുമെന്നും ലംബോർഗിനി ബോസ് പറഞ്ഞു. പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമുള്ള ഒരു പുതിയ V12 എഞ്ചിൻ ഇതിന് ലഭിക്കും.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

വൈദ്യുതീകരണത്തെക്കുറിച്ച് പറയുമ്പോൾ, വാഹന നിർമ്മാതാക്കൾ നിലവിൽ ശുദ്ധമായ ഇവികൾക്ക് പകരം വൈദ്യുതീകരിച്ച പവർട്രെയിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2022 -ൽ ഹുറാക്കൻ, ഉറൂസ് അതിഷ്ടിത രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ലംബോർഗിനി

നിലവിലെ ഇന്റേണൽ കംബസ്റ്റൻ എഞ്ചിനുകളും ഭാവിയിലെ ബാറ്ററി-ഇലക്ട്രിക് പവർട്രെയിനും തമ്മിലുള്ള ദൂരം കൂടുതൽ കാര്യക്ഷമമായി പരിഹരിക്കാൻ വൈദ്യുതീകരിച്ച പവർട്രെയിൻ സാങ്കേതികവിദ്യ സഹായിക്കുമെന്ന് കാർ ബ്രാൻഡ് വിശ്വസിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
Two New Lamborghini Models Getting Ready Based on Huracan And Urus By 2022. Read in Malayalam.
Story first published: Tuesday, July 27, 2021, 14:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X