മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ഇന്ത്യന്‍ വിപണിയില്‍ വളരെക്കാലമായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളില്‍ ഒന്നാണ് മാരുതി സുസുക്കി എര്‍ട്ടിഗ. 2018 അവസാനത്തോടെയാണ് ജനപ്രിയ കോംപാക്‌ട് എംപിവി മോഡലായ എർട്ടിഗ രണ്ടാംതലമുറ ആവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളെ ഉയർന്ന വിൽപ്പന അളവ് രേഖപ്പെടുത്തുന്നതിനും മുൻഗാമിയുടെ ജനപ്രീതി നിലനിർത്തുന്നതിനും ഇത് സഹായിച്ചപ്പോൾ കമ്പനി ഒരു പടി മുന്നോട്ട് നീങ്ങി കൂടുതൽ ഉയർന്ന വിപണി ലക്ഷ്യമാക്കി XL6 ആറ് സീറ്റർ പതിപ്പിനെയും കമ്പനി നിരത്തിലെത്തിച്ചു.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ഏവർക്കും അറിയാവുന്ന പോലെ തന്നെ മാരുതി സുസുക്കി XL6 എർട്ടിഗയുടെ കൂടുതൽ പ്രീമിയം പതിപ്പാണ്. മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണവും നെക്‌സ ഡീലർഷിപ്പുകൾ വഴി മാത്രം വിറ്റഴിക്കപ്പെടുന്ന തന്ത്രവും ഏതാണ്ട് വിജയച്ച പ്രതീതിയാണ് ഉളവാക്കിയിരിക്കുന്നതും.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

എർട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോൾ XL6 എംപിവിക്ക് വ്യത്യസ്തമായ മുൻവശമാണ് ലഭിക്കുന്നതും. എന്നാൽ ഇന്റീരിയറും മെക്കാനിക്കലും ഏതാണ്ട് സമാനമാണ്. XL6 ബ്രാൻഡിന് വലിയ വിജയമാകാൻ കഴിഞ്ഞില്ലെങ്കിലും മൊത്തത്തിൽ അത് മാന്യമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിരിക്കുന്നതും.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

2019 ലാണ് എർട്ടിഗയുടെ പ്രീമിയം പതിപ്പായി ചില നവീകരണങ്ങളോടെ XL6 ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അടുത്ത വർഷം മാരുതി സുസുക്കി ആസൂത്രണം ചെയ്തിട്ടുള്ള നിരവധി അപ്‌ഡേറ്റുകളുടെ ഭാഗമായി പ്രീമിയം എംപിവിക്ക് മാറ്റങ്ങൾ ലഭിക്കുമെന്നതാണ് പുതിയ വാർത്ത.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഫെയ്‌സ്‌ലിഫ്റ്റ് ബലേനോ പ്രീമിയം ഹാച്ച്ബാക്ക്, പുതുതലമുറ വിറ്റാര ബ്രെസ, ആൾട്ടോ എന്നിവ 2022-ഓടെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പരിഷ്ക്കരിച്ച XL6 എംപിവിയും ഈ മോഡൽ നിരയിൽ ഇടംപിടിക്കുനെന്നതാണ് വാർത്ത.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

2022 മാരുതി സുസുക്കി XL6 ആറ്, ഏഴ് സീറ്റർ ഓപ്ഷനിലായിരിക്കും ഈ വരവിൽ വാഗ്‌ദാനം ചെയ്യുക. ഇത് ദൃശ്യപരമായി ഗണ്യമായ നവീകരണങ്ങൾക്കായിരിക്കും വിധേയമാവുക. ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും ഈ മൾട്ടി പർപ്പസ് വാഹനം അണിഞ്ഞൊരുങ്ങുക. കൂടാതെ പുതിയ അത്യാധുനിക സവിശേഷതകളും വാഹത്തിന്റെ ഭാഗമാകുമെന്നും പ്രതീക്ഷിക്കാം.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലും ടെയിൽ ലാമ്പുകളിലും ചെറിയ മാറ്റങ്ങൾ മാരുതി സുസുക്കി വരുത്തിയേക്കും. ടോപ്പ് എൻഡ് വേരിയന്റുകൾ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടും. ഇതിനു പുറമെ വിദേശ നിരത്തുകളിലുള്ള സുസുക്കി XL7-ന് സമാനമായ രൂപത്തിലുള്ള വീലുകൾ വാഹനത്തിന്റെ പുതിയ സ്പൈ ചിത്രത്തിലും വെളിപ്പെട്ടിരുന്നു.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നതാണ് വരാനിരിക്കുന്ന പുതിയ XL6 എംപിവിയുടെ അകത്തളം. കൂടാതെ ഇൻ-കാർ കണക്റ്റീവ് ഫീച്ചറുകളും വാഹനത്തിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

1.5 ലിറ്റർ ഫോർ സിലിണ്ടർ K15B മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി XL6 എംപിവിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 105 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് നിലവിൽ അഞ്ച് സ്പീഡ് മാനുവൽ ഗിർബോക്‌സ് ഓപ്ഷനുമായി സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നു. അതേസമയം നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റും വാഹനത്തിൽ ലഭ്യമാവും.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ക്രോം ഇന്‍സേര്‍ട്ടോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ചരിഞ്ഞ റൂഫ്, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. അകത്തളത്തിൽ XL6-ന് ഒരു ബ്ലാക്ക് ക്യാബിന്‍ ലേഔട്ടാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവര്‍ സീറ്റിനുള്ള മാനുവല്‍ ഉയരം ക്രമീകരിക്കല്‍, ക്രൂയിസ് കണ്‍ട്രോള്‍, പിന്‍ എയര്‍-കോണ്‍ വെന്റുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി എന്നിവയ്ക്കൊപ്പം മാരുതിയുടെ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കുന്നു.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

നിലവിൽ ഇന്ത്യൻ വിപണിയിലെ ഉപഭോക്താക്കൾ സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന കൊടുക്കുമ്പോൾ സുരക്ഷയുടെ കാര്യത്തിലും XL6 ഒട്ടും പിന്നോട്ടല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷ സംവിധാനങ്ങളും പ്രീമിയം എംപിവി മോഡസിന്റെ സവിശേഷതയാണ്.

മാറ്റത്തിനൊരുങ്ങി XL6 എംപിവിയും, പുത്തൻ മോഡൽ 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം

മാരുതി XL6 എംപിവിക്ക് ഇപ്പോൾ 9.98 ലക്ഷം മുതല്‍ 11.86 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. മഹീന്ദ്ര മറാസോയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും എതിരെയാണ് മാരുതി സുസുക്കി മൾട്ടി പർപ്പസ് വാഹനം വിപണിയില്‍ മാറ്റുരയ്ക്കുന്നത്. ഉടൻ തന്നെ കിയയിൽ നിന്നും ഒരു പുതിയ എംപിവി മോഡൽ വിപണിയിൽ എത്തുന്നതോടെ മത്സരം കൂടുതൽ ശക്തമാകും.

Most Read Articles

Malayalam
English summary
Upcoming 2022 maruti suzuki xl6 mpv may be introduce in 6 and 7 seat layouts
Story first published: Tuesday, November 30, 2021, 19:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X