ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ മോഡലായ C5 എയർക്രോസുമായി രംഗപ്രവേശം ചെയ്‌തത്. 29.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള എസ്‌യുവി ജീപ്പ് കോമ്പസിനും ഹ്യുണ്ടായി ട്യൂസോണുമായി മാറ്റുരയ്ക്കുന്ന ബ്രാൻഡിന്റെ മുൻനിര മോഡലാണ്.

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

C5 എയർക്രോസ് സികെഡി ഓഫറായി വരുമ്പോൾ സിട്രണിൽ നിന്നും ഇനി വരാനിരിക്കുന്ന മോഡലുകൾക്ക് കനത്ത പ്രാദേശികവൽക്കരണത്തോടെ "കൂടുതൽ താങ്ങാവുന്ന വില" ലഭിക്കും.

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

സി-ക്യൂബ് എന്ന സിട്രണിന്റെ തന്ത്രപ്രകാരം ഇന്ത്യയിൽ നിന്നുള്ള 90 ശതമാനം പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഘടകങ്ങളും കയറ്റുമതി പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. അങ്ങനെ വാഹങ്ങളുടെ വില പിടിച്ചുനിർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

MOST READ: പ്രീ-പെയ്ഡ് സേവന പാക്കേജുകള്‍ ആരംഭിച്ച് ടൊയോട്ട; കൈനിറയെ ആനുകൂല്യങ്ങളും

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

തമിഴ്‌നാട്ടിലെ തിരുവല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിട്രണിന്റെ വാർഷിക ഉത്പാദന ശേഷി 100,000 യൂണിറ്റാണ്. C5 എയർക്രോസിന്റെ അസംബ്ലിംഗ് ഹബ് ആയി ഇതേ സൗകര്യം പ്രവർത്തിക്കുന്നു. കമ്പനിയുടെ ഹൊസൂർ ആസ്ഥാനമായുള്ള പ്ലാന്റ് വാർഷിക അടിസ്ഥാനത്തിൽ 300,000 എഞ്ചിനുകളാണ് നിർമിക്കുന്നത്.

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

അവ യൂറോപ്യൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഉത്പന്ന വികസനം, ഭൂമി വാങ്ങൽ, യന്ത്രങ്ങൾ, പ്ലാന്റ് സജ്ജീകരണം എന്നിവയ്ക്കായി ഫ്രഞ്ച് കാർ നിർമ്മാതാവ് ഇന്ത്യയിൽ 2,000 കോടി രൂപയോളമാണ് നിക്ഷേപിച്ചിരിക്കുന്നത്.

MOST READ: ടൈഗൂണിന് GT വേരിയന്റുമൊരുക്കി ഫോക്‌സ്‌വാഗൺ; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

ഇന്ത്യൻ ഉൽ‌പന്ന ശ്രേണി വിപുലീകരിക്കുന്നതിനായി അടുത്ത 4-5 വർഷത്തേക്ക് എല്ലാ വർഷവും ഒരു പുതിയ ഉൽ‌പ്പന്നം പുറത്തിറക്കാനാണ് സിട്രൺ പദ്ധതിയിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്നുള്ള അടുത്ത അവതരണം റെനോ കൈഗറിനെയും നിസാൻ മാഗ്നൈറ്റിനെയും വെല്ലുവിളിക്കാൻ പാകമുള്ള ഒരു കോം‌പാക്‌ട് എസ്‌യുവിയാകും.

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

ഇത് പുതുതലമുറയിലേക്ക് ചേക്കേറിയ സിട്രൺ C3 ആയിരിക്കാം. ഔദ്യോഗികമായി വാഹനത്തെ അവതരിപ്പിക്കുന്ന തീയതികളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പുതിയ കോംപാക്‌ട് എസ്‌യുവി ഈ വർഷത്തെ ഉത്സവ സീസണിൽ വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹം.

MOST READ: XUV700 മോഡൽ എത്തിയാലും നിരത്തൊഴിയില്ല XUV500 എസ്‌യുവി, കാരണം ഇതാ

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

സിട്രൺ CC21 എന്ന കോഡ്നാമമുള്ള വരാനിരിക്കുന്ന ചെറിയ എസ്‌യുവി കോമൺ മോഡുലാർ പ്ലാറ്റ്ഫോം (CMP) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമായി ആയിരിക്കും നിർമിക്കുക. ഇത് നിരവധി പൂഷോ, സിട്രൺ, DS, വോക്‌സ്ഹോൾ, ഒപെൽ കാറുകളിൽ ഉപയോഗിക്കുന്നു.

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

1.2 ലിറ്റർ പെട്രോൾ, എത്തനോൾ മിശ്രിതങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ്-ഇന്ധന വാഹനമാണിത് എന്നതും ശ്രദ്ധേയമാകും. ചെറിയ എസ്‌യുവിയിൽ 130 bhp ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും ലഭിക്കുക.

ഇനിയുള്ള മോഡലുകൾ സാധാരണക്കാർക്ക്, കൂടുതൽ താങ്ങാവുന്ന വിലയിൽ സിട്രൺ കാറുകൾ ഒരുങ്ങും

ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാനുവൽ, ഓട്ടോമാറ്റിക് യൂണിറ്റുകൾ ഉൾപ്പെടും. C5 എയർക്രോസ് ഉൾപ്പെടെയുള്ള വലിയ സിട്രൺ കാറുകളിൽ നിന്ന് അതിന്റെ ചില ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഇത് കടമെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Upcoming Citroen Cars Will Launch With More Affordable Price. Read in Malayalam
Story first published: Friday, April 9, 2021, 16:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X