എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

അത്യാധുനിക പ്രീമിയം ആഢംബര എംപിവിയായ സ്റ്റാരിയ അവതരിപ്പിച്ചതിനു പിന്നാലെ പുതിയൊരു എംപിവി വാഹനത്തെ കൂടി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

ഏഷ്യൻ വിപണിക്കായി പ്രത്യേകിച്ച് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്ന ഒരു പുതിയ എം‌പി‌വി മോഡലാകുമിത്. വരാനിരിക്കുന്ന കാറിന്റെ പേരും വിശദാംശങ്ങളും ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കസ്റ്റോ എന്ന പേരിലാകും ഇതറിയപ്പെടുകയെന്നാണ് റിപ്പോർട്ടുകൾ.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

തുടക്കത്തിൽ പുതിയ ഹ്യുണ്ടായിയുടെ ഈ എംപിവി ചൈനീസ് വിപണിയിൽ ലഭ്യമാക്കും. പിന്നീടാകും ഇന്ത്യപോലുള്ള ബ്രാൻഡിന്റെ ശക്തമായ മറ്റ് രാജ്യങ്ങളിലും വാഹനത്തെ അവതരിപ്പിക്കുക.

MOST READ: ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

കസ്റ്റോയുടെ പുറംമോടിയെ കുറിച്ചും അകത്തളത്തെ കുറിച്ചുമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പുതിയ ഹ്യൂണ്ടായി എം‌പിവിയിൽ വലിയ റേഡിയേറ്റർ ഗ്രില്ലിന്റെ സാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

ക്രോം ഇൻസേർട്ടുകൾ ഉപയോഗിച്ച് കുത്തനെ രൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും അതോടൊപ്പം ഇടംപിടിക്കും. മറ്റ് ഡിസൈൻ വിശദാംശങ്ങളിൽ മസ്ക്കുലർ ബമ്പർ, വൈഡ് എയർ ഇന്റേക്കുകൾ, ഫ്ലാറ്റ് ഹുഡ്, ക്രോം ലൈനിംഗ് ഉള്ള ഫോഗ് ലാമ്പ് അസംബ്ലി എന്നിവ വാഹനത്തിന്റെ സ്‌പോർട്ടി ഫ്രണ്ട് ലുക്ക് കൂടുതൽ മെച്ചപ്പെടുത്തും.

MOST READ: കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

വശക്കാഴ്ച്ചയിൽ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, മൗണ്ട് ചെയ്ത റിയർ സ്‌പോയിലർ, സിൽവർ ട്രിം ഡോർ ഹാൻഡിലുകൾ, ബോൾഡ് ഹോൾഡർ ലൈനുകൾ എന്നിവ ഉപയോഗിച്ച് ഹ്യുണ്ടായി അലങ്കരിച്ചിരിക്കുന്നു.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

പിന്നിൽ എംപിവി സ്പോർട്സ് എൽഇഡി ടെയിലാമ്പുകൾ നേർത്ത എൽഇഡി ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നത് മനോഹരമാണ്. വരാനിരിക്കുന്ന കസ്റ്റോ എംപിവിയുടെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും മറഞ്ഞിരിക്കുകയാണ്.

MOST READ: കുഷാഖ് എത്തുക മൂന്ന് വേരിയന്റുകളില്‍; ബുക്കിംഗ് ജൂണ്‍ മുതലെന്ന് സ്‌കോഡ

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

എന്നിരുന്നാലും ഗിയർ സെലക്ടർ ബട്ടണുകൾ, നാല്-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന പുതിയ ഹ്യുണ്ടായി സോനാറ്റയുമായി അതിന്റെ ചില ഡിസൈൻ ബിറ്റുകളും സവിശേഷതകളും പങ്കിടാൻ സാധ്യതയുണ്ട്.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, കോൺഫിഗർ ചെയ്യാവുന്ന കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുള്ള വലിയ പോർട്രെയിറ്റ് ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എം‌പി‌വി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

6,7, 8 സീറ്റുകളുള്ള മൂന്ന് ഇരിപ്പിടങ്ങളിലാണ് പുതിയ ഹ്യുണ്ടായി എംപിവി വിപണിയിൽ എത്തുക. 2.0 സ്പീഡ്, 4-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും വാഹനത്തിന് തുടിപ്പേകുകയെന്നാണ് അഭ്യൂഹം.

എംപിവി ശ്രേണിയിൽ കണ്ണുവെച്ച് ഹ്യുണ്ടായി; ഇനി എത്തുന്നത് കസ്റ്റോ എന്ന മോഡൽ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്ക് സ്റ്റാൻഡേർഡായി എഞ്ചിൻ ജോടിയാക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഗ്യാസോലിൻ യൂണിറ്റ് 237 bhp കരുത്തിൽ 353 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

Source: Forumpro

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming Hyundai Premium MPV Patent Images Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X