TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

പലരും ആകാംക്ഷയോടെ കാത്തിരുന്ന അവതരണമായിരുന്നു TUV300 ഫെയ്‌സ്‌ലിഫ്റ്റിന്റേത്. ബൊലേറോ നിയോ എന്ന പേരിൽ പുനർനാമകരണം ചെയ്‌ത് വിപണിയിൽ എത്തിയ മോഡലിന് മോശമല്ലാത്ത പ്രതികരണവുമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത്.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ആദ്യത്തെ റിയർ വീൽ ഡ്രൈവ് കോംപാക്‌ട് എസ്‌യുവി എന്ന ഖ്യാതിയും വാഹനത്തെ ആളുകളിലേക്ക് അടുപ്പിച്ചിട്ടുണ്ട്. മുമ്പ് വിപണിയിലുണ്ടായിരുന്ന TUV300 പ്ലസിനെ കൂടി പുനരവതരിപ്പിക്കാനുള്ള പദ്ധതിയും മഹീന്ദ്രയുടെ അണിയറയിൽ സജീവമാണ്. കമ്പനിയുടെ സിഇഒ വീജയ് നക്ര ഈ കാര്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ബൊലേറോ നിയോ പ്ലസ് ഒരു നവീകരിച്ച TUV300 പ്ലസ് ആയിരിക്കുമെന്നതിൽ സംശയം ഒന്നും തന്നെ വേണ്ട. അതായത് TUV300 ബൊലേറോ നിയോയായി രൂപംകൊണ്ട അതേപാത എസ്‌യുവിയുടെ വിപുലീകൃത പതിപ്പും സ്വീകരിക്കും. കാറിന് അൽപ്പം നീളമുള്ള പിൻ ഓവർഹാംഗും വലിയ ബൂട്ടും ലഭിക്കുമെന്നതാണ് മാറ്റമായി എടുത്തു പറയാനുള്ളത്.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

TUV300 പ്ലസ് അടിസ്ഥാനപരമായി അതിന്റെ അഞ്ച് സീറ്റർ വേരിയന്റിന്റെ ഒരു വിപുലീകൃത പതിപ്പായിരുന്നു. മൂന്നാം നിരയിൽ വശങ്ങളിലേക്ക് അഭിമുഖമായുള്ള ജമ്പ് സീറ്റുകള്ളളുള്ള ഒമ്പത് പേർക്ക് വരെ യാത്ര ചെയ്യാൻ കഴിയുന്ന വാഹനം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒരു വലിയ കുടുംബത്തിന് തെരഞ്ഞെടുക്കാൻ പറ്റുന്ന ഏറ്റവും പ്രായോഗികമായതും താങ്ങാനാവുന്നതുമായ മോഡലായിരുന്നു TUV300 പ്ലസ്.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ഇക്കാര്യങ്ങളിലൊന്നും ഒരു മാറ്റവുമില്ലാതെ തന്നെയാകും ബൊലേറോ നിയോ പ്ലസ് രണ്ടാംവരവിന് ഒരുങ്ങുന്നതും. 2020 ഏപ്രിലിൽ രാജ്യത്ത് ബിഎസ്-VI മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനോട് അനുബന്ധിച്ചാണ് കഴിഞ്ഞ വർഷം ഈ ഒമ്പത് സീറ്റർ വാഹനത്തെ മഹീന്ദ്ര വിപണിയിൽ നിന്നും പിൻവലിക്കുന്നത്. പുതുക്കിയ മോഡലിന്റെ പരീക്ഷണയോട്ടം കമ്പനി ഇതിനോടകം തന്നെ പലതവണയായി പൂർത്തിയാക്കുകയും ചെയ്‌തിട്ടുണ്ട്.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ദൈർഘ്യമേറിയ നിയോ പ്ലസിന് നിയോയേക്കാൾ 400-410 മില്ലിമീറ്റർ നീളമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ബൊലേറോ നിയോയിലേതു പോലെ പുതിയ ഗ്രിൽ, പുനർനിർമിച്ച ബമ്പറുകൾ, ഡിആർഎല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകൾ, പുറത്ത് ഒരു സ്‌പോയിലർ എന്നിവ 9 സീറ്ററിലും കാണാനായേക്കും.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

കൂടാതെ ചതുരാകൃതിയിലുള്ള വീൽആർച്ചുകൾ, സ്ട്രൈപ്പ് പോലുള്ള സൈഡ് ക്ലാഡിംഗ്, താഴ്ന്ന ഹുഡ് ലൈൻ എന്നിവയും വാഹനത്തിന് പുതുമ നൽകും. ക്യാബിനകത്ത് ക്രൂയിസ് കൺട്രോളും ഥാറിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൊലേറോ നിയോ പ്ലസ് കടമെടുക്കും.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ഇതുകൂടാതെ അകത്തളത്തിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്റ്റിവിറ്റി ഇന്റർഫേസായ ബ്ലൂസെൻസ് ആപ്പ്, സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് സീറ്റർ വകഭേകത്തിന് സമാനമായ സവിശേഷതകളും വിപുലീകൃത പതിപ്പിന് ഉണ്ടായിരിക്കും. നിയോ പ്ലസിൽ മുന്നിലേക്ക് അഭിമുഖീകരിക്കുന്ന മൂന്നാം നിര സീറ്റിംഗ് സജ്ജീകരണവുമായി മഹീന്ദ്ര മുന്നോട്ടു പോകാൻ സാധ്യതയില്ല.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ബൊലേറോ നിയോയുടെ അതേ 1.5 ലിറ്റർ എംഹോക്ക് 100 എന്ന ഡീസൽ എഞ്ചിൻ തന്നെയാകും പ്ലസ് 9 സീറ്ററിനും തുടിപ്പേകുക. 3,750 rpm-ൽ 100 bhp കരുത്തും 1,750 rpm-ൽ 260 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും ഈ യൂണിറ്റ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമാകും ഓഫറിലുണ്ടാവുക. ഇതിന് ഒരു ഇക്കോ മോഡും ഒരു ഓട്ടോ സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്‌ഷനുമുണ്ട്.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ഇന്ത്യയിൽ ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് പ്രചാരമേറുന്ന സാഹചര്യം നിലവിലുണ്ടെങ്കിലും ബൊലേറോ ശ്രേണിയിലേക്ക് ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ മഹീന്ദ്രക്ക് പദ്ധതികളൊന്നും തന്നെയില്ലെന്നാണ് അനുമാനം.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

നേരത്തെ മുൻഗാമിയിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്‌തിരുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ച ഈ എഞ്ചിൻ 120 bhp പവറിൽ 280 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുളളതായിരുന്നു. ഈ യൂണിറ്റിന്റെ പരിഷ്ക്കരിച്ച പതിപ്പിന്റെ കടന്നുവരവും പൂർണമായി തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് ഒമ്പത് സീറ്റർ വാഹനം എന്ന പരിഗണന കൊടുക്കുമ്പോൾ.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

എന്തായാലും മൂന്നാം തലമുറ സ്കോർപിയോയുടെ ലാൻഡർ-ഫ്രെയിം ചാസിയിൽ തന്നെയാകും പുതിയ ബൊലേറോ നിയോ പ്ലസും ഒരുങ്ങുക. വിപണിയിൽ എത്തുമ്പോൾ ഒരുപക്ഷേ 9.92 ലക്ഷം രൂപ മുതൽ 11.42 ലക്ഷം രൂപ വരെയായിരിക്കാം പുതിയ മോഡലിന് എക്സ്ഷോറൂം വിലയായി കമ്പനി നിശ്ചയിക്കുക.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് ബൊലേറോ നിയോ പ്ലസ് എന്നറിയപ്പെടും, അവതരണം പരിഗണനയിലെന്ന് മഹീന്ദ്ര

ഇതിന് നേരിട്ടുള്ള എതിരാളികൾ ഇല്ലെങ്കിലും റെനോ ഡസ്റ്റർ പോലുള്ള മിഡ്-സൈസ് എസ്‌യുവികളും മറ്റ് ഏഴ് സീറ്റർ എസ്‌യുവി അല്ലെങ്കിൽ എംപിവി മോഡലുകളുമായും പുത്തൻ ബൊലേറോ നിയോ പ്ലസിന് മത്സരം നേരിടേണ്ടി വരും. ഇത് മഹീന്ദ്ര സ്കോർപിയോയ്ക്ക് കൂടുതൽ താങ്ങാനാവുന്ന ബദൽ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Upcoming mahindra tuv300 facelift could be known as bolero neo plus in india
Story first published: Tuesday, October 26, 2021, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X