എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

അടുത്തിടയായി കാർ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഇപ്പോൾ എൻട്രി ലെവൽ ഹാച്ച്ബാക്കുകൾക്ക് പകരം സബ് കോംപാക്ട് എസ്‌യുവികൾ തിരഞ്ഞെടുക്കുന്നു.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

മാരുതി ഇഗ്നിസ്, റെനോ ക്വിഡ്, മാരുതി എസ്-പ്രസ്സോ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ എൻട്രി ലെവൽ എസ്‌യുവി വിഭാഗത്തിലെ ചില ഉദാഹരണങ്ങളാണ്. ഈ സെഗ്മെന്റ് അടുത്ത കുറച്ച് വർഷങ്ങളിൽ ഒന്നിലധികം പുതിയ എസ്‌യുവികളുടെ വരവിന് സാക്ഷ്യം വഹിക്കും, അവയിൽ ചിലതിനെ നമുക്ക് ഒന്ന് നോക്കാം:

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

1. ടാറ്റ HBX

ടാറ്റ മോട്ടോർസ് HBX മൈക്രോ എസ്‌യുവിയുടെ ഉത്പാദന പതിപ്പ് 2021 -ന്റെ മൂന്നാം പാദത്തിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

മാരുതി സുസുക്കി ഇഗ്നിസിനെതിരെ പുതിയ മോഡൽ സ്ഥാപിക്കും. 3,840 mm നീളവും 1822 mm വീതിയും 1635 mm ഉയരവും 2450 mm വീൽബേസും ഇതിന് ലഭിക്കും.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

ടിയാഗോയ്ക്കും ആൾട്രോസിനും ശക്തി നൽകുന്ന പുതിയ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഈ എൻട്രി ലെവൽ എസ്‌യുവിയുടെയും ഹൃദയം. ഈ എഞ്ചിൻ 86 bhp കരുത്തും, 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

100 bhp -ക്ക് അടുത്ത് കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നിവ ഉൾപ്പെടാൻ സാധ്യതയുണ്ട്.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

2. ഹ്യുണ്ടായി AX1

ദക്ഷിണ കൊറിയയിൽ AX1 എന്ന കോഡ്നാമത്തിൽ ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും ചെറിയ കോംപാക്ട് യൂട്ടിലിറ്റി വാഹനം പരീക്ഷിക്കുന്നു. പുതിയ മോഡൽ പുത്തൻ ഗ്രാൻഡ് i10 നിയോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, കൂടാതെ ഹ്യുണ്ടായിയുടെ ലൈനപ്പിൽ സാന്റ്രോയ്‌ക്കൊപ്പം സ്ഥാനം പിടിക്കുകയും ചെയ്യും.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

മാരുതി സുസുക്കി ഇഗ്നിസിനും വരാനിരിക്കുന്ന ടാറ്റ HBX -നുമെതിരെ പുതിയ കോംപാക്ട് എസ്‌യുവി സ്ഥാപിക്കും. എസ്‌യുവിയുടെ രൂപകൽപ്പന വെന്യു കോംപാക്ട് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളും.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

മൈക്രോ എസ്‌യുവിക്ക് 1.2 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ ലഭിക്കും, അത് 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 67 bhp കരുത്തും 100 Nm torque ഉം വാഗ്ദാനം ചെയ്യുന്ന സാൻട്രോയുടെ 1.1 ലിറ്റർ എഞ്ചിനും എസ്‌യുവിക്ക് ലഭിക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച്-സ്പീഡ് മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷൻ എന്നിവ ഉൾപ്പെടാം.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

സിട്രൺ C21

പ്രാദേശികമായി വികസിപ്പിച്ച കോംപാക്ട് എസ്‌യുവി 2021 -ന്റെ രണ്ടാം പകുതിയിൽ സിട്രൺ വിപണിയിലെത്തിക്കും. C21 എന്ന കോഡ്നാമമുള്ള പുതിയ ചെറു എസ്‌യുവി റെനോ കൈഗറിനും നിസാൻ മാഗ്നൈറ്റിനുമെതിരെ സ്ഥാപിക്കും.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

പൂഷോ 208 -ന് അടിവരയിടുന്ന CMP -യുടെ (കോമൺ മോഡുലാർ പ്ലാറ്റ്ഫോം) ലളിതമായ പതിപ്പിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് നിർമ്മിക്കുക. പുതിയ ചെറിയ എസ്‌യുവി തമിഴ്‌നാട്ടിലെ ചെന്നൈയിലെ സി കെ ബിർള പ്ലാന്റിൽ നിർമ്മിക്കും. 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് C21 -ന്റെ ഹൃദയം, ഇത് പരമാവധി 99 bhp കരുത്ത് പുറപ്പെടുവിച്ചേക്കും.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

മഹീന്ദ്ര XUV 100

ഇന്ത്യയിൽ KUV 100 മാറ്റിസ്ഥാപിക്കാവുന്ന XUV 100 നെയിംപ്ലേറ്റ് മഹീന്ദ്ര ട്രേഡ്‌മാർക്ക് ചെയ്തിരുന്നു. XUV 300 കോംപാക്ട് എസ്‌യുവിക്കു താഴെയായി ഇത് സ്ഥാപിക്കും, മാരുതി സുസുക്കി ഇഗ്നിസിനും വരാനിരിക്കുന്ന ടാറ്റ HBX മൈക്രോ എസ്‌യുവിയുമായിരിക്കും ഇതിന്റെ പ്രധാന എതിരാളികൾ.

എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

പുതിയ മോഡൽ KUV 100- ന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പാകാം ഇത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുള്ള അതേ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ വാഹനത്തിന് ലഭിക്കാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Upcoming Micro SUVs In India Under 8 Lakhs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X