മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

ഏഴ് വർഷങ്ങൾക്ക് മുമ്പ് അതായത് 2014-ലാണ് മാരുതി സുസുക്കി പുതിയ തന്ത്രങ്ങളുമായി സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇക്കാലയളവിനുള്ളിൽ വെറും ഒരു മിഡ് ലൈഫ് മേക്ക് ഓവർ മാത്രം ലഭിച്ച മോഡലിലേക്ക് തലമുറ മാറ്റം കൊണ്ടുവരികയാണ് കമ്പനി.

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

ഈ വർഷത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പുതുതലമുറ സെലെറിയോ ഇന്ത്യയിൽ സമാരംഭിക്കാം. ആന്തരികമായി YNC എന്ന രഹസ്യനാമമുള്ള ഈ ഹാച്ച്ബാക്ക് ഭാരം കുറഞ്ഞ ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതും.

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

ബലേനോ, സ്വിഫ്റ്റ്, ഡിസയർ, ഇഗ്നിസ് എന്നിവയുൾപ്പെടെ നിരവധി മാരുതി സുസുക്കി മോഡലുകളിലും ഇതേ പ്ലാറ്റ്ഫോം കാണാം. നിലവിലുള്ള മോഡലിനെക്കാൾ വലിയ അനുപാതത്തിലേക്കാണ് ഇത് വിവർത്തനം ചെയ്യുന്നത്.

MOST READ: ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

അകത്തും പുറത്തും മാറ്റങ്ങളുടെ ഒരു ശേഖരം തന്നെയായിരിക്കും വരാനിരിക്കുന്ന സെലേറിയോ അവതരിപ്പിക്കുക. മുൻവശത്തെ ഫാസിയയിൽ പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ, ഷാർപ്പ് ഹെഡ്‌ലാമ്പുകൾ, പുനർനിർമിച്ച ബമ്പർ വിഭാഗം, പുതിയ ഫോഗ് ലാമ്പുകൾ, വിശാലമായ എയർ ഇൻടേക്ക് എന്നിവയെല്ലാം ഇടംപിടിക്കും.

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

കൂടാതെ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, റസ്റ്റൈൽഡ് റിയർ ബമ്പർ എന്നിവയും ഹാച്ച്ബാക്കിന് കൂടുതൽ മോടിയേകാൻ ഇടംപിടിക്കും.

MOST READ: സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

ചുരുക്കിപ്പറഞ്ഞാൽ കാഴ്ച്ചയിൽ 2021 മോഡൽ സെലേറിയോ മുൻഗാമിയേക്കാൾ കൂടുതൽ പ്രീമിയമായിരിക്കുമെന്ന് ചുരുക്കം. എഞ്ചിൻ ഓപ്ഷനെ സംബന്ധിച്ചിടത്തോളം അതേ 1.0 ലിറ്റർ ത്രീ-പോട്ട് K10B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ യൂണിറ്റുമായി മാരുതി സുസുക്കി മുമ്പോട്ടുപോയേക്കാം.

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

ഇത് പരമാവധി 68 bhp കരുത്തിൽ 68 torque ഉത്പാദിപ്പിക്കുന്നത് തുടരാം. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി സ്റ്റാൻഡേർഡായി ജോടിയാക്കുമ്പോൾ ഉയർന്ന വേരിയന്റുകളിൽ ഒരു ഓപ്ഷനായി അഞ്ച് സ്പീഡ് എഎംടി വാഗ്ദാനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ എഎംടി ഗിയർബോക്‌സ് വാഹനമാണ് സെലേറിയോ.

MOST READ: ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

83 bhp പവറും 113 Nm torque ഉം വികസിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് തുടരുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണേണ്ടിവരും. ബാഹ്യഭാഗം ഒരു പരിണാമ നവീകരണമാണെങ്കിലും പുതിയ സവിശേഷതകളും സാങ്കേതികവിദ്യയും ഉൾപ്പെടുത്തിക്കൊണ്ട് ധാരാളം മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന ഇടമാണ് ഇന്റീരിയറും.

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

മറ്റ് സവിശേഷത പട്ടികയിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഒരു സ്മാർട്ട്‌പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, പുതുക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം വാഹനത്തിന് മാരുതി സുസുക്കി സമ്മാനിച്ചേക്കും.

മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്

സാധ്യമായ കണക്റ്റീവ് സവിശേഷതകൾ, സ്റ്റാൻഡേർഡ് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, പവർഡ് വിംഗ് കണ്ണാടികളും കൂടുതൽ സൃഷ്ടിപരമായ സുഖസൗകര്യങ്ങളും കമ്പനിക്ക് കാറിൽ ചേർക്കാൻ കഴിയും. അതിനാൽ സെലേറിയോ മുൻഗാമിയേക്കാൾ കൂടുതൽ പ്രീമിയം മോഡലാകുമെന്ന് എടുത്തു പറയാനാകും.

Most Read Articles

Malayalam
English summary
Upcoming New-Gen Maruti Suzuki Celerio Hatchback Will Be Offer As More Premium Model. Read in Malayalam
Story first published: Monday, April 19, 2021, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X