കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ഒരൊറ്റ വർഷം കൊണ്ട് ഇന്ത്യയിൽ ചുവടുറപ്പിച്ച വാഹന നിർമാതാക്കളാണ് കിയ മോട്ടോർസ്. നിലവിൽ മൂന്ന് മോഡലുകൾ മാത്രമാണ് ബ്രാൻഡിന്റെ നിരയിൽ ഉള്ളതെങ്കിലും അവയെല്ലാം വിപണിയിൽ തരംഗം സൃഷ്‌ടിച്ച് മിന്നിതിളങ്ങുന്നവയാണ്.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ ലാഭകരമായ മറ്റൊരു വിഭാഗത്തിലേക്ക് ഹ്യുണ്ടായിയുടെ സഹോദ സ്ഥാപനം ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണിപ്പോൾ. അതായത് രാജ്യത്ത് പുതിയ കോം‌പാക്‌ട് എം‌പി‌വി മോഡലിനെ പുറത്തിറക്കാനാണ് കിയയുടെ അടുത്ത ലക്ഷ്യമെന്ന് സാരം.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

വളരെ വിജയകരമായ സെൽറ്റോസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു മൾട്ടി പർപ്പസ് വാഹനം ഇന്ത്യയിൽ പരിചയപ്പെടുത്തും. ഇന്ത്യയെ പോലുള്ള വിപണികൾ പ്രാഥമിക ലക്ഷ്യമായതിനാൽ പുതിയ കിയ എം‌പി‌വി അധികം വൈകാതെ തന്നെ ഒരു കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചേക്കും.

MOST READ: പരീക്ഷണയോട്ടത്തിനിറങ്ങി ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍; ചിത്രങ്ങള്‍ പുറത്ത്

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

മാർക്കറ്റ് പൊസിഷനിംഗും അളവുകളും സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന കിയയുടെ ഏഴ് സീറ്റർ മാരുതി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായി സ്ഥാനംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് നിലവിൽ മഹീന്ദ്ര മറാസോ കൈവശപ്പെടുത്തിയിരിക്കുന്ന വിഭാഗം.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

പുതിയ കിയ എം‌പിവിക്ക് ആന്തരികമായി KY എന്നാണ് രഹസ്യനാമം നൽകിയിരിക്കുന്നത്. ഈ പുതിയ എം‌പിവിയുടെ 50,000 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ പ്രാദേശികമായി വിൽക്കാനാണ് കിയ ലക്ഷ്യമിടുന്നത്. അതേസമയം കയറ്റുമതി പ്രതിവർഷം 26,000 യൂണിറ്റാക്കാനും പദ്ധതിയുണ്ട്.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ കമ്പനി പ്ലാന്റിലാകും എംപിവി മോഡലിന്റെ ഉത്പാദനം നടക്കുക. ഇവിടെ പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയാണ് കൊറിയൻ വാഹന നിർമാതാക്കൾക്കുള്ളത്.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

പുതിയ എം‌പി‌വി ആരംഭിച്ചുകഴിഞ്ഞാൽ കിയയുടെ ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിവർഷം 3.32 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷി ആവശ്യമാണ്. അതിനായി കമ്പനിക്ക് ഉൽപാദന ശേഷി വർധിപ്പിക്കേണ്ടി വരും. നിലവിലെ പ്രകടനം നോക്കിയാൽ അസാധാരണ വളർച്ചയാണ് കിയ എത്തിപ്പിടിച്ചിരിക്കുന്നത്.

MOST READ: സോയി ഇല‌ക്‌ട്രിക്കിന് പുതിയ വെൻ‌ചർ‌ എഡിഷൻ സമ്മാനിച്ച് റെനോ

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

സെൽറ്റോസ് ആസ്ഥാനമായുള്ള കിയ എംപിവി ബ്രാൻഡിന്റെ ട്രേഡ്‌മാർക്ക് ടൈഗർ-ഷാർക്ക് ഗ്രില്ലിനെ കേന്ദ്രീകരിച്ച് ഒരു സ്‌പോർട്ടി ഡിസൈൻ ഭാഷ്യം മുമ്പോട്ടുകൊണ്ടുപോകും. ആകർഷകമായ പ്രൊഫൈൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, അലോയ് വീലുകൾ, ക്രോമിന്റെ അതിപ്രസരം എന്നിവയെല്ലാം പുതിയ മോഡലിൽ പ്രതീക്ഷിക്കാം.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ഇന്ത്യയിലെ ഏറ്റവും മികച്ച ഉപകരണ ലിസ്റ്റാണ് കിയ കാറുകളെ വ്യത്യസ്‌തരാക്കുന്നത്. അതിനാൽ തന്നെ വരാനിരിക്കുന്ന എം‌പി‌വിയിലും അത്യുഗ്രൻ ഫീച്ചറുകളും ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും പ്രതീക്ഷിക്കാം.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

കണക്റ്റഡ് സവിശേഷതയുള്ള കാറുകളുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് നേടുന്ന രാജ്യത്തെ ആദ്യത്തെ വാഹന നിർമാതാക്കളായി കിയ മാറിയിരുന്നു. ഇത് മൊത്തം വിൽപ്പനയുടെ 55 ശതമാനത്തിലധികം സംഭാവന നൽകി എന്നതും ശ്രദ്ധേയമാണ്.

കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

അതിനാൽ പുതിയ കിയ എംപിവിയുടെ ഉയർന്ന വേരിയന്റുകൾക്ക് 57 സ്മാർട്ട് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ജനപ്രിയ യുവിഒ കണക്റ്റ് പ്ലാറ്റ്ഫോം ലഭിക്കും. ഒന്നിലധികം എയർബാഗുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വ്യൂ ക്യാമറ, 360 ഡിഗ്രി ക്യാമറ, സൺറൂഫ് തുടങ്ങിയവയും ഇതിൽ വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Upcoming New Kia MPV Will Use Seltos Platform. Read in Malayalam
Story first published: Friday, January 1, 2021, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X