കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസ്; മിടുക്കനാണ് Punch മിനി എസ്‌യുവി

ടാറ്റ മോട്ടോർസിന്റെ മൈക്രോ എസ്‌യുവിയായ പഞ്ച് ഒക്‌ടോബർ നാലിന് ഔദ്യോഗികമായി അവതരിപ്പിക്കും. ഉത്സവ സീസൺ ഈ കുഞ്ഞൻ മോഡലിന്റേതാകുമെന്ന് ഏറെകുറെ ഉറപ്പായും കഴിഞ്ഞു. വലിപ്പം കുറവാണെങ്കിലും പ്രായോഗികതയിൽ ഏറെ മുന്നിലാണ് പഞ്ച് എന്നതിൽ ആർക്കും സംശയമൊന്നും വേണ്ട.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

വരാനിരിക്കുന്ന മിനി എസ്‌യുവിയെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങൾ കൂടി പുറത്തുവന്നിരിക്കുകയാണിപ്പോൾ. ബൂട്ട് സ്പേസ്, ഗ്രൗണ്ട് ക്ലിയറൻസ്, എഞ്ചിൻ സവിശേഷതകൾ തുടങ്ങിയ വിവരങ്ങളാണ് ഇപ്പോഴത്തെ ചർച്ച. ഒക്‌ടോബർ നാലിന് വിപണിയിൽ എത്തുമ്പോൾ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കാണുന്നതുപോലെ ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനായിരിക്കും ടാറ്റ പഞ്ചിൽ വാഗ്‌ദാനം ചെയ്യുക.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

ടാറ്റയുടെ റെവോട്രോൺ ശ്രേണിയിൽപ്പെട്ട 1.2 ലിറ്റർ, നാച്ചുറലി ആസ്‌പിറേറ്റഡ്, ഇൻലൈൻ-3 പെട്രോൾ യൂണിറ്റ് തന്നെയായിരിക്കും ഇത്. ഈ എഞ്ചിന് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവലും 5 സ്പീഡ് എഎംടിയും ഉൾപ്പെടും.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

പിന്നീടുള്ള ഘട്ടത്തിൽ സിഎൻജി ഓപ്ഷനോടൊപ്പം അതേ എഞ്ചിന്റെ ടർബോ വേരിയന്റും മൈക്രോ എസ്‌യുവിക്ക് ലഭിച്ചേക്കാം. ഒരു ഫ്രണ്ട് വീൽ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമായിരിക്കും പഞ്ച് എന്നതും തർക്കമില്ലാത്ത കാര്യമാണ്. ഇക്കോ, സിറ്റി എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളും കുഞ്ഞൻ മോഡലിന് ടാറ്റ സമ്മാനിക്കും. കൂടാതെ എഎംടി വേരിയന്റുകൾക്ക് ട്രാക്ഷൻ പ്രോ മോഡും ലഭിക്കും.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

ഇത് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ വഴി നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് മഡ്, സ്ലഡ്‌ജ് തുടങ്ങിയ സ്ഥലങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സഹായിക്കും. കൂടാതെ പഞ്ചിന് 'ഡൈന പ്രോ ടെക്നോളജി'യും ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട സവിശേഷത. ഉയർത്തിയ എയർ ഇൻടേക്ക് പഞ്ചിന്റെ വാട്ടർ വേഡിംഗ് ശേഷിയും വർധിപ്പിക്കുന്നു.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി, ബ്രേക്ക് സ്വേ കൺട്രോൾ, ഫോഗ് ലാമ്പുകൾ (കോർണറിംഗ് ഫംഗ്ഷൻ) എന്നിവയും വാഹനത്തിൽ നൽകും. ഇത്തരത്തിൽ ഒരു സമ്പൂർണ പാക്കേജായിരിക്കും ഈ മിനി കാർ.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

ടാറ്റ പഞ്ചിന്റെ ബൂട്ട് സ്പേസ് 366 ലിറ്ററായിരിക്കും. ഇത് ആൾട്രോസിനേക്കാൾ (345 ലിറ്റർ) കൂടുതലാണ് എന്ന കാര്യം പലരേയും ആശ്ചര്യപ്പെടുത്തിയേക്കാം. കൂടാതെ, ആൾട്രോസിന് സമാനമായി പഞ്ചിന് പിന്നിൽ ഒരു ഫ്ലാറ്റ് ഫ്ലോറും 90 ഡിഗ്രി തുറക്കാവുന്ന ഡോറുകളും ഉണ്ടാകും.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

മൈക്രോ എസ്‌യുവിക്ക് 3,840 മില്ലീമീറ്റർ നീളവും 1,822 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസും ഉണ്ടാകും. പഞ്ചിന്റെ ഡാഷ്‌ബോർഡിന് ഐവറി ഉൾപ്പെടുത്തലുകളും ട്രൈ-ആരോ പാറ്റേണും ലഭിക്കുന്നതോടെ ക്യാബിന്റെ രൂപവും ഭാവവും മെച്ചപ്പെടുത്തും കാഴ്ച്ചയിൽ ഏറെ പ്രീമിയം അനുഭവവുമായിരിക്കും വാഗ്‌ദാനം ചെയ്യുക.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

വരാനിരിക്കുന്ന ഈ ടാറ്റ കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 187 മില്ലീമീറ്റർ ആയിരിക്കും. ഇത് അതിന്റെ ഏറ്റവും അടുത്ത എതിരാളികളായ മാരുതി സുസുക്കി ഇഗ്നിസുമായി താരതമ്യപ്പെടുത്താവുന്നതാണ് ഈ കണക്കുകൾ. ചെറിയ ഓഫ് റോഡിംഗിനും പഞ്ച് പ്രാപ്‌തമായിരിക്കുമെന്നാണ് ഇതു പറഞ്ഞുവെക്കുന്നത്.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷൻ പരിമിതപ്പെടുത്തുന്ന ഘടകമാകുമെങ്കിലും ഇത് പഞ്ച് മാന്യമായ സോഫ്റ്റ്-റോഡിംഗ് കഴിവുകളായിരിക്കും നൽകുക

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

ടാറ്റ പഞ്ച് വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച്, വൈറ്റ്/ബ്ലാക്ക് ഡ്യുവൽ-ടോൺ, ഗ്രേ/ബ്ലാക്ക് ഡ്യുവൽ-ടോൺ, ഓറഞ്ച്/ബ്ലാക്ക് ഡ്യുവൽ-ടോൺ, ബ്ലൂ/വൈറ്റ് ഡ്യുവൽ-ടോൺ, സ്റ്റോൺഹെഞ്ച്/ബ്ലാക്ക് ഡ്യുവൽ-ടോൺ, അർബൻ ബ്രോൺസ്/എന്നീ വ്യത്യസ്‌ത കളർ ഓപ്ഷനുകളാകും വിപണിയിൽ അവതരിപ്പിക്കുക.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

മാത്രമല്ല ടാറ്റ മോട്ടോർസിന്റെ പതിവ് വേരിയന്റ് പേരുകളായ XE, XM, XT, XZ എന്നിവയ്ക്ക് പകരമായി വാഹനം അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് വേരിയന്റുകളിലാകും നിരത്തിലെത്തുക. ഇക്കാര്യം വിപണിയിൽ ഒരു പുതുമ നൽകാൻ പഞ്ചിനെ ഏറെ സഹായിച്ചേക്കും. മോഡലിന്റെ ക്രിയേറ്റീവ് വേരിയന്റ് മാനുവൽ, എഎംടി പതിപ്പുകളിൽ ലഭിക്കുമെന്നാണ് വിവരം.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

ഇനി വില നിർണയത്തിലേക്ക് കടന്നാൽ പഞ്ചിന്റെ അഡ്വഞ്ചർ വേരിയന്റിന് 4.99 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില. അതേസമയം ടോപ്പ് എൻഡ് മോഡലായ ക്രിയേറ്റീവ് വേരിയന്റിന് 8.29 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് സൂചന.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ക്യാമറയോടുകൂടിയ റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉപയോഗിച്ച് എബിഎസ് എന്നീ സുരക്ഷാ സന്നാഹങ്ങളുമായാണ് പുതിയ വാഹനം വിപണിയിലേക്ക് കാലുകുത്തുക.

കൂടുതൽ പ്രായോഗികത, ആൾട്രേസിനേക്കാൾ കൂടുതൽ ബൂട്ട് സ്പേസും; മിടുക്കനാണ് Punch മിനി എസ്‌യുവി

വിപണിയിൽ മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 NXT തുടങ്ങിയ മോഡലുകളുമായാകും ടാറ്റ പഞ്ച് പ്രധാനമായും മാറ്റുരയ്ക്കുക. എന്നാൽ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിട്രൺ C3 എന്നിവയോടും മത്സരിക്കാൻ മോഡൽ പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
English summary
Upcoming tata punch will have impressive boot space and ground clearance
Story first published: Tuesday, September 28, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X