ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

പുതുക്കിയ 2021 മോഡൽ C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി സിട്രൺ. നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും അധിക സവിശേഷതകളും കൂട്ടിച്ചേർത്താണ് എസ്‌യുവിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും ബമ്പറും ഒരു കൂട്ടം പുതിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകളും ഉൾപ്പെടുത്തി കോം‌പാക്‌ട് ക്രോസ്ഓവറിന് ഒരു പുതിയ മുഖം തന്നെയാണ് സിട്രൺ സമ്മാനിച്ചിരിക്കുന്നത്.

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

ബ്രാൻഡിന്റെ സിഎക്സ്പീരിയൻസ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കി 2021 സിട്രൺ C3 എയർക്രോസിന് C4 പോലുള്ള മോഡലുകളുടെ ഏറ്റവും പുതിയ മോഡലുകളുടെ ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായാണ് നിർമിച്ചിരിക്കുന്നത്.

MOST READ: പ്രാചീന പ്രൗഢിയിൽ റെസ്റ്റോമോഡഡ് അംബാസഡർ MK II

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി, ഫ്രഞ്ച് ബ്രാൻഡ് ഇത്തവണ 70 വ്യത്യസ്ത എക്സ്റ്റീരിയർ ബോഡി പെയിന്റ് കോമ്പോകൾ നൽകുന്നുണ്ട് എന്ന കാര്യം ഏറെ കൗതുകമുണർത്തിയേക്കാം. കൂടാതെ ഇതോടൊപ്പം കൂടുതൽ വ്യക്തിഗത സവിശേഷതകളും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

ഇതിൽ ഖാക്കി ഗ്രേ, വോൾട്ടായിക് ബ്ലൂ, പോളാർ വൈറ്റ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ രണ്ട് പുതിയ കളർ പാക്കുകളും വ്യക്തിഗത C3 എയർക്രോസ് വേറിട്ടുനിൽക്കാനുള്ള കഴിവ് വർധിപ്പിക്കുന്നുണ്ട്.

MOST READ: വാലന്റൈന്‍സ് ഡേ മനോഹരമാക്കാം; മാഗ്നൈറ്റ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്രോഗ്രാം പ്രഖ്യാപിച്ചു

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

മൂന്ന് റൂഫ് കളർ ഓപ്ഷനുകളും കൂടാതെ അതിൽ നിറമുള്ള ഉൾപ്പെടുത്തലുകളും സിട്രൺ ഒരുക്കുന്നു. അകത്ത്, 15 മില്ലീമീറ്റർ അധിക ഫോമും അതുല്യമായ പാഡിംഗും ഉൾക്കൊള്ളുന്ന അഡ്വാൻസ്ഡ് കംഫർട്ട് സീറ്റുകൾ കമ്പനി ലഭ്യമാക്കി.

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

ഇവയെല്ലാം കാറിന്റെ കംഫർട്ട് ഫാക്ടർ വർധിപ്പിച്ചുവെന്ന് പറയപ്പെടുന്നു. പുനർ‌രൂപകൽപ്പന ചെയ്‌ത സെന്റർ‌ കൺ‌സോൾ‌ ഒരു സ്ലൈഡിംഗ് ഷട്ടർ‌ ഉപയോഗിച്ച് മൂടാൻ‌ കഴിയും. മാത്രമല്ല ഇതിന്‌ വലിയ സംഭരണ ശേഷിയുമുണ്ട്.

MOST READ: പുത്തൻ ഫാബിയയുടെ ടീസർ ചിത്രവുമായി സ്കോഡ; വിപണിയിലേക്ക് ഉടൻ

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

മികച്ച സ്‌ക്രീൻ ഗുണനിലവാരമുള്ള പുതിയ ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന ഉപകരണ ലിസ്റ്റിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം സിട്രണിന്റെ കണക്റ്റ് അസിസ്റ്റിൽ നിന്നുള്ള മറ്റ് ഇൻ-കാർ കണക്റ്റിവിറ്റി ബിറ്റുകളും ഉൾപ്പെടുന്നു.

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

ആക്റ്റീവ് സേഫ്റ്റി ബ്രേക്ക്, പാർക്ക് അസിസ്റ്റ്, ടോപ്പ് റിയർ വിഷൻ റിയർവ്യൂ ക്യാമറ, നിറമുള്ള എച്ച് യു ഡി, ഹിൽ ഡിസന്റ് അസിസ്റ്റിനൊപ്പം ഗ്രിപ്പ് കൺട്രോൾ എന്നിവയുടെ സാന്നിധ്യം C3 എയർക്രോസിന്റെ സജീവ സുരക്ഷാ സാങ്കേതികത പ്രാപ്തമാക്കുന്നു.

ഏറെ പുതുമകൾ; 2021 C3 എയർക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി സിട്രൺ

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടെയാണ് 2021 സിട്രൺ C3 എയർക്രോസ് വിപണിയിൽ എത്തുന്നത്. ഫെയ്‌സ്‌ലിഫ്റ്റഡ് ക്രോസ്ഓവറിനായിള്ള ഡെലിവറിയും ഈ വർഷം മധ്യത്തോടെ യൂറോപ്പിൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Updated 2021 Citroen C3 Aircross Facelift Launched. Read in Malayalam
Story first published: Saturday, February 13, 2021, 10:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X