പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

സെൽറ്റോസ്, സോനെറ്റ് എസ്‌യുവികളുടെ പുതുക്കിയ പതിപ്പിനെ അടുത്തിടെയാണ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചത്. പുത്തൻ ലോഗോയ്ക്കൊപ്പം ചെറിയ ഫീച്ചർ, വേരിയന്റ് മാറ്റങ്ങളുമായാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

ഇതിനു പിന്നാലെ മോഡലുകൾക്കായി ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. കിയ ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും 25,000 രൂപ ടോക്കൺ തുകയായി നൽകി പുതുക്കിയ എസ്‌യുവികൾ ബുക്ക് ചെയ്യാം.

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

ഇപ്പോൾ പരിഷ്ക്കരിച്ച 2021 മോഡൽ സെൽറ്റോസ്, സെൽറ്റോസ് മോഡലുകൾക്കായുള്ള ഡെലിവറിയും കിയ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. പുതിയ ബുക്കിംഗുകളിലെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് 20 ആഴ്ച വരെ നീളും എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

MOST READ: പുതുതലമുറ ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ ഓൾസ്പേസിന്റെ പ്രധാന മാറ്റങ്ങൾ

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

രണ്ട് എസ്‌യുവികൾക്കും പുതുക്കിയ സവിശേഷതകളും അപ്‌ഡേറ്റുചെയ്‌ത സാങ്കേതികവിദ്യയും കൂട്ടിച്ചേർത്തെങ്കിലും കാഴ്ച്ചയിലെ വ്യത്യാസമായി പറയാൻ സാധിക്കുന്നത് കമ്പനിയുടെ പുതിയ ലോഗോയുടെ സാന്നിധ്യം മാത്രമാണ്.

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

പുതിയ കിയ സെൽറ്റോസിന് 9.95 ലക്ഷം മുതൽ 17.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്‌സിലേക്ക് ജോടിയാക്കിയ HTK പ്ലസ് ഡീസൽ വേരിയൻറ് കമ്പനി നിർത്തലാക്കി.

MOST READ: നെക്‌സോണ്‍ ഇവിയുടെ വില വര്‍ധിപ്പിച്ച് ടാറ്റ; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

പകരം ഈ എഞ്ചിനും ഗിയർ‌ബോക്സും HTX വേരിയന്റിലേക്ക് അവതരിപ്പിക്കുകയായിരുന്നു. പുതുക്കിയ സെൽറ്റോസിൽ കിയ ഇന്ത്യ മറ്റൊരു പ്രീമിയം 1.4 ടി-ജിഡിഐ പെട്രോൾ GTX (O) എന്ന വേരിയന്റും അവതരിപ്പിച്ചു.

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

ഈ മാറ്റങ്ങൾക്ക് പുറമെ മറ്റെല്ലാ വേരിയന്റുകളും മുൻ മോഡലിന് സമാനമായി തുടരുകയാണ്. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രം മുമ്പ് വാഗ്ദാനം ചെയ്തിരുന്ന നിരവധി സവിശേഷതകൾ ഇപ്പോൾ താഴ്ന്ന പതിപ്പുകളിലേക്കും കൂട്ടിച്ചേർത്തിട്ടുമുണ്ട്.

MOST READ: മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

സെൽറ്റോസിലെ പുതിയ 17 സവിശേഷതകൾ

2021 കിയ സെൽറ്റോസിന് മൊത്തം 17 പുതിയ സവിശേഷതകൾ ലഭിക്കുന്നു. അവയിൽ ചിലത് സെഗ്‌മെന്റിൽ ആദ്യമായാണ് ഇടംപിടിക്കുന്നത് എന്നതും ശ്രദ്ധേയം. വേരിയന്റുകളെ ആശ്രയിച്ച് ബീജ്, ബ്ലാക്ക് ആൻഡ് ബീജ് അല്ലെങ്കിൽ ജെന്റിൽ ബ്രൗൺ കളർ സ്കീമുകളിൽ ഫാബ്രിക് അല്ലെങ്കിൽ ലെതറെറ്റ് സീറ്റിലാണ് ക്യാബിൻ പൂർത്തിയാക്കിയിരിക്കുന്നത്

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

ഫീച്ചർ പരിഷ്ക്കാരത്തിൽ വൈറസ്, ബാക്ടീരിയ പരിരക്ഷണം എന്നിവയുള്ള ഒരു സ്മാർട്ട് എയർ പ്യൂരിഫയറും ഉൾപ്പെടുന്നു. മാനുവൽ ഗിയർബോക്‌സ് ഓപ്ഷനായി റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ടച്ച്‌സ്‌ക്രീനിലേക്ക് വയർലെസ് ഫോൺ പ്രൊജക്ഷൻ എന്നിവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

തീർന്നില്ല, അതോടൊപ്പം എയർ മാപ്പ് അപ്‌ഡേറ്റുകൾ, സൺറൂഫ് തുറക്കുന്നതും അടയ്ക്കുന്നതും നിയന്ത്രിക്കുന്ന അധിക വോയ്‌സ് കമാൻഡുകൾ, വോയ്‌സ് അസിസ്റ്റ് ഡിഫ്രോസ്റ്റർ, എയർ ഇന്റേക്ക് കൺട്രോൾ, ഡ്രൈവർ വിൻഡോ കൺട്രോളുകൾ എന്നിവയും 2021 മോഡൽ സെൽറ്റോസിൽ ഒരുക്കിയിട്ടുണ്ട്.

പരിഷ്ക്കരിച്ച സെൽറ്റോസ്, സോനെറ്റ് മോഡലുകൾക്കായുള്ള ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

പുതിയ സെൽറ്റോസ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയിലും സുരക്ഷ സവിശേഷതകളിൽ വാഗ്‌ദാനം ചെയ്യുന്നു. ഇവയെല്ലാം ലോവർ വേരിയന്റുകളിലും വാഗ്‌ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Updated 2021 Kia Sonet, Seltos Delivery Started In India. Read in Malayalam
Story first published: Saturday, May 15, 2021, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X