Just In
- 10 min ago
മികച്ചത് ഏത്? മാരുതി സ്വിഫ്റ്റ് പഴയതും പുതിയതും മാറ്റുരയ്ക്കാം
- 1 hr ago
വരാനിരിക്കുന്ന പുതുതലമുറ ഫാബിയയുടെ സവിശേഷതകൾ വെളിപ്പെടുത്തി സ്കോഡ
- 1 hr ago
ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ
- 1 hr ago
ഇലക്ട്രിക് സ്കൂട്ടര്‍ പ്ലാന്റിന്റെ നിര്‍മാണം വേഗത്തിലാക്കി ഓല; ഉത്പാദനം ഈ വർഷം തന്നെ ആരംഭിക്കും
Don't Miss
- Lifestyle
വേനല്‍ സമ്മാനിക്കും ഈ ചര്‍മ്മ പ്രശ്നങ്ങള്‍; ശ്രദ്ധിക്കണം
- Movies
ദീപികയുടെ തോളില്‍ കിടന്ന ബാഗ് പിടിച്ചു വലിച്ച് യുവതി; രക്ഷപ്പെട്ടത് പാടുപെട്ട്
- News
കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും
- Sports
ലോക ചാംപ്യന്‍ഷിപ്പ്: ഫൈനലിലെത്തിയാല്‍ ഇന്ത്യ ഏഷ്യാ കപ്പിനില്ല! ആരാധകര്‍ക്കു ഞെട്ടല്‍
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ മാറ്റങ്ങളോടെ 2021 സ്കോഡ സൂപ്പർബ് വിപണിയിൽ; പ്രാരംഭ വില 31.99 ലക്ഷം രൂപ
ഫ്ലാഗ്ഷിപ്പ് എക്‌സിക്യൂട്ടീവ് സെഡാനായ സൂപ്പർബിന്റെ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ.

വാഹനത്തിന്റെ സ്‌പോർട്‌ലൈൻ വേരിയന്റിന് 31.99 ലക്ഷം രൂപയും ലോറിൻ & ക്ലെമെന്റിന് 34.99 ലക്ഷം രൂപയുമാണ് എക്സ്ഷേറൂം വില. ഇതിനർത്ഥം ഫീച്ചർ അപ്‌ഡേറ്റിനൊപ്പം സൂപ്പർബിന്റെ വില രണ്ട് ലക്ഷം രൂപ വരെ വർധിച്ചുവെന്നാണ്.

കുറച്ച് കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും ഫീച്ചർ പരിഷ്ക്കരണങ്ങളും ഉൾപ്പെടുത്തിയാണ് 2021 മോഡൽ പുറത്തിറക്കിയിരിക്കുന്നത്. അതായത് ആഢംബര സെഡാനിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ബ്രാൻഡ് വരുത്തിയിട്ടില്ലെന്ന് സാരം.
MOST READ: നിരത്തുകളില്‍ അവേശമാവാന്‍ സഫാരി; പ്രൊഡക്ഷന്‍ പതിപ്പിനെ വെളിപ്പെടുത്തി ടാറ്റ

സവിശേഷതകളുടെ കാര്യത്തിൽ പുതിയ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ് പാഡ്, പുതുക്കിയ വെർച്വൽ കോക്ക്പിറ്റ്, 360 ഡിഗ്രി ക്യാമറ, യുഎസ്ബി-സി ടൊപ്പ് ചാർജിംഗ് പോർട്ട് എന്നിവയെല്ലാം സെഡാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 സ്കോഡ സൂപ്പർബ് സ്‌പോർട്ട്ലൈൻ വേരിയന്റിന് പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലുണ്ട്. അതേസമയം ലോറിൻ & ക്ലെമെന്റിന് പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം ടു-സ്‌പോക്ക് യൂണിറ്റാണ് ലഭിക്കുന്നത്.
MOST READ: കൂടുതൽ മോഡലുകൾക്ക് iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ നൽകാനൊരുങ്ങി ടാറ്റ

അതോടൊപ്പം സ്റ്റിയറിംഗ് ഇന്റഗ്രേറ്റഡ് പാർക്കിംഗ് അസിസ്റ്റ് മോഡലിന് നിയന്ത്രണങ്ങളും ലഭിക്കുന്നുണ്ട്. പുതിയ മോഡലിന് സ്റ്റോൺ ബീജ് അല്ലെങ്കിൽ കോഫി ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി ഉപയോഗിച്ചുള്ള പിയാനോ ബ്ലാക്ക് ക്യാബിനാണ് ഒരുക്കിയിരിക്കുന്നത്.

ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകളും ബ്ലാക്ക് അൽകന്റാര സ്‌പോർട്‌സ് സീറ്റുകൾ സ്‌പോർട്‌ലൈനിന് ലഭിക്കുന്നു. എങ്കിലും 2021 സൂപ്പർബിന്റെ രൂപകൽപ്പനയും സ്റ്റൈലിംഗും മുൻഗാമിക്ക് സമാനമാണ്.
MOST READ: പുതുതലമുറ കോമ്പസിന്റെ വില ജനുവരി 27-ന് പ്രഖ്യാപിക്കാനൊരുങ്ങി ജീപ്പ്

അതിൽ ക്രോം ചുറ്റുപാടുകളുള്ള സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം സ്കോഡ വാഗ്‌ദാനം ചെയ്യുന്നു.

തീർന്നില്ല, ഇതുകൂടാതെ ഇന്റഗ്രേറ്റഡ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളുള്ള ബോഡി കളർഡ് ഒആർവിഎം, അലോയ് വീലുകൾ, ക്രോം ബാർ വഴി കണക്റ്റുചെയ്‌തിരിക്കുന്ന എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും എക്‌സിക്യൂട്ടീവ് സെഡാനിൽ ഇടംപിടിച്ചിട്ടുണ്ട്.

മികച്ച ഓൺ-റോഡ് ദൃശ്യപരതയ്ക്കായി അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് സംവിധാനവും 2021 സ്കോർ സൂപ്പർബ് വാഗ്ദാനം ചെയ്യുന്നു. ഏഴ് സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ അതേ 2.0 ലിറ്റർ, 4 സിലിണ്ടർ ടിഎസ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് സെഡാന് തുടിപ്പേകുന്നത്.

ഇത് പരമാവധി 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 2004-ലാണ് സൂപ്പർബ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്. വർഷങ്ങളായി ഇത് ഒരു ജനപ്രിയ പ്രീമിയം സെഡാനായി ജൈത്രയാത്ര തുടരുകയാണ്.