ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

അടുത്തിടെയാണ് നെക്‌സോണില്‍ ടാറ്റ പുതിയൊരു പരീക്ഷണം നടത്തിയത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രണങ്ങള്‍ക്കായുള്ള ഫിസിക്കല്‍ ബട്ടണുകള്‍ വാഹനത്തില്‍ നിന്നും നീക്കംചെയ്താണ് കമ്പനിയുടെ പുതിയ പരീക്ഷണം.

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

നിര്‍മ്മാതാക്കളായ ടാറ്റ, അപ്‌ഡേറ്റ് ചെയ്ത നെക്‌സോണ്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി, സെന്റര്‍ കണ്‍സോളിലെ ഫിസിക്കല്‍ ബട്ടണുകളും നോബുകളും ടാറ്റ ഇല്ലാതാക്കി ( XZ വേരിയന്റും അതിനുമുകളിലും).

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള ഇക്കോണമി മോഡും ടാറ്റ നീക്കം ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

MOST READ: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

ഈ ചിത്രത്തില്‍ കാണാനാകുന്നതുപോലെ, ഇടതുവശത്തുള്ള എസി നോബിന് ഇനി ECON ബട്ടണ്‍ ഇല്ല. വോളിയത്തിനും ട്യൂണറിനുമുള്ള നോബുകളും നീക്കംചെയ്തു, അതേസമയം എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍ക്ക് തൊട്ടുതാഴെയായി സ്ഥാപിച്ചിരുന്ന ഫിസിക്കല്‍ ഐസിഇ ബട്ടണുകള്‍ ഇപ്പോള്‍ നെക്സോണ്‍ ലെറ്ററിംഗ് ഉപയോഗിച്ചാണ് മാറ്റിയിരിക്കുന്നത്.

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

ടച്ച്‌സ്‌ക്രീനിലും വ്യത്യസ്ത മീഡിയ ഫംഗ്ഷനുകള്‍ ആക്‌സസ് ചെയ്യുന്നതിന് ഡ്രൈവറിന് വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ അപ്ഡേറ്റുകള്‍ കൂടാതെ, മറ്റ് മാറ്റങ്ങളൊന്നും വാഹനത്തില്‍ വരുത്തിയിട്ടില്ല.

MOST READ: റിയര്‍ വ്യൂ മിററും, ഇന്‍ഡിക്കേറ്ററും ഇല്ലെങ്കില്‍ പിഴ 500 രൂപ; പുതിയ പ്രഖ്യാപനങ്ങള്‍ ഇതാ

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് 118 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

പോയ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വലിയ മാറ്റങ്ങളോടെ മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പുതുക്കിയ ഗ്രില്‍, ഫോഗ് ലാമ്പുകള്‍, സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയുള്ള ഇരട്ട-പോഡ് ഹെഡ്‌ലാമ്പുകള്‍ നവീകരിച്ച നെക്‌സോണിന്റെ സവിശേഷതകളാണ്.

MOST READ: പ്രീമിയത്തോടൊപ്പം സ്പോർട്ടിയും, ഒക്‌ടാവിയയ്ക്ക് പുതിയ സ്‌പോർട്‌ലൈൻ വേരിയന്റ് സമ്മാനിച്ച് സ്കോഡ

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

ടെയില്‍ ലാമ്പുകളാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. അകത്ത്, പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഫ്ലാറ്റ്-ബോട്ടം മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീലും വാഹനത്തിന് ലഭിക്കുന്നു.

ഫിസിക്കല്‍ ബട്ടണുകള്‍ ഇല്ല; നവീകരിച്ച നെക്‌സോണിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടാറ്റ

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയും മറ്റ് സവിശേഷതകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

Source: Team BHP

Most Read Articles

Malayalam
English summary
Updated Tata Nexon Reaches Dealerships, All Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X