Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വിപുലീകരിക്കുന്നതായി അടുത്തിടെയാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവന കമ്പനിയായ ഒറിക്സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കമ്പനി രംഗത്തെത്തുകയും ചെയ്തു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളായ പോളോ, വെന്റോ, ടി-റോക്ക് മോഡലുകളാണ് സബ്സ്‌ക്രിപ്ഷന്‍ പദ്ധതിക്ക് കീഴില്‍ ഫോക്‌സ്‌വാഗണ്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ബ്രാന്‍ഡ് നിരയിലെ ഏറ്റവും പുതിയ മോഡലായ ടൈഗൂണ്‍ എസ്‌യുവിയെ നിര്‍മാതാക്കള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

എന്നാല്‍ ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പുതുതായി പുറത്തിറക്കിയ ടൈഗൂണ്‍ എസ്‌യുവിയെയും അതിന്റെ ഫ്‌ലീറ്റിന്റെ ഭാഗമായി ചേര്‍ത്ത് സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ഘട്ടം ഘട്ടമായി പദ്ധതി വിപുലീകരിക്കുമെന്ന് പറഞ്ഞതിന്റെ ഭാഗമായാണ് പുതിയ മോഡലിനെ ഉള്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞ മാസം 10.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ടൈഗൂണ്‍ എസ്‌യുവി പുറത്തിറക്കിയത്.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

എഞ്ചിന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ രണ്ട് TSI പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് ടൈഗൂണ്‍ വരുന്നത്. ഇവ 1.0 ലിറ്റര്‍ യൂണിറ്റും 1.5 ലിറ്റര്‍ മോട്ടോറുമാണ്. ആദ്യത്തേത് ഒരു മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ആണ്. കൂടുതല്‍ ശക്തമായ എഞ്ചിന് മാനുവലും DSG ഓട്ടോമാറ്റിക് യൂണിറ്റും ലഭിക്കുന്നു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ഫോക്‌സ്‌വാഗണ്‍ ഓണ്‍-റോഡ് ഫിനാന്‍സിംഗ്, ആനുകാലിക പരിപാലനം, ഇന്‍ഷുറന്‍സ് പരിരക്ഷ, ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കാര്‍ അപ്ഗ്രേഡ് ചെയ്യാനോ തിരികെ നല്‍കാനോ ഉള്ള ഓപ്ഷനും ഇതിനൊപ്പം ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

'ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യുകയെന്ന ഒരു പ്രധാന ലക്ഷ്യത്തോടെ, ഞങ്ങള്‍, ഓമ്നി-ചാനല്‍ മൊബിലിറ്റി ഓഫറിനായി പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ ജീവിതരീതിക്കും സൗകര്യത്തിനും അനുയോജ്യമായ ഉടമസ്ഥാവകാശ മോഡല്‍ തെരഞ്ഞെടുക്കാന്‍ പദ്ധതി അനുയോജ്യമാണെന്നും ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

''ടൈഗൂണ്‍ ഏറ്റവും പുതിയ ഫോക്‌സ് വാഗണ്‍ എസ്‌യുവി ആണെന്നും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ ഈ ബോള്‍ഡ്, ഡൈനാമിക്, ജര്‍മ്മന്‍ എസ്‌യുവി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് (OAIS) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സന്ദീപ് ഗംഭീര്‍ പറഞ്ഞു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ഫോക്‌സ്‌വാഗണിന്റെ മുഴുവന്‍ ഉല്‍പ്പന്ന ശ്രേണിയും ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ ലഭ്യമായതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, ഇത് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും സൗകര്യപ്രദവുമാണെന്നും അദ്ദേഹം പറഞ്ഞു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ടൈഗൂണ്‍ ഒരു വൈറ്റ് നമ്പര്‍ പ്ലേറ്റ് വാഗ്ദാനം ചെയ്യും, ഡല്‍ഹി എന്‍സിആര്‍, മുംബൈ, പുനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 30 ഫോക്‌സ്‌വാഗണ്‍ ഔട്ട്‌ലെറ്റുകളില്‍ പദ്ധതി ലഭ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ടൈഗൂണിലേക്ക് വന്നാല്‍ MQB A0 IN പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. കമ്പനിയെ പുതിയ ഉപഭോക്താക്കളിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ഒരു ഓപ്ഷനാണിതെന്നും ജര്‍മന്‍ ബ്രാന്‍ഡ് വിശ്വസിക്കുന്നു. കാറിന്റെ കണ്‍സെപ്റ്റ് പതിപ്പ് ആദ്യമായി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത് 2019-ല്‍ ആയിരുന്നു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

എഞ്ചിന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ രണ്ട് TSI പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് ടൈഗൂണ്‍ വരുന്നത്. ഇവ 1.0 ലിറ്റര്‍ യൂണിറ്റും 1.5 ലിറ്റര്‍ മോട്ടോറുമാണ്. ആദ്യത്തേത് ഒരു മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ആണ്. കൂടുതല്‍ ശക്തമായ എഞ്ചിന് മാനുവലും DSG ഓട്ടോമാറ്റിക് യൂണിറ്റും ലഭിക്കുന്നു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

യെല്ലോ, വൈറ്റ്, ബ്ലൂ, റെഡ്, ബ്രൗണ്‍, ബ്ലാക്ക് എന്നിങ്ങനെ ആറ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാണ്. ടൈഗൂണ്‍ അതിന്റെ പുറംഭാഗത്ത് സ്മാര്‍ട്ട് ക്രോം കൂട്ടിച്ചേര്‍ക്കലുകളുമായി വരുന്നു, മുന്‍വശത്തുള്ള ഗ്രില്ലിലെ തിരശ്ചീന രേഖകള്‍ പരിചിതമായ ഒരു കാഴ്ചയാണെങ്കിലും, എല്‍ഇഡി ഹെഡ് ലൈറ്റിനും ഡിആര്‍എല്‍ യൂണിറ്റുകള്‍ക്കും മുഖത്തിന് ഒരു യുവ ആകര്‍ഷണം ലഭിക്കുന്നു. കാര്‍ 17, 16 ഇഞ്ച് അലോയ് വീലുകളിലും വിപണിയില്‍ ലഭ്യമാകും.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

സെഗ്മെന്റിലെ ഏറ്റവും വലിയ വീല്‍ബേസും ടൈഗൂണില്‍ ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിന് 10.1 ഇഞ്ച് ഫോക്‌സ്‌വാഗണ്‍ പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, 8 ഇഞ്ച് ഡിജിറ്റല്‍ കോക്ക്പിറ്റും ലഭിക്കുന്നു. സെഗ്മെന്റിലെ ഏറ്റവും വലുതാണിതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ വഴി വയര്‍ലെസ് ആപ്പ് കണക്റ്റിംഗിന് പിന്തുണയും നല്‍കുന്നു. അതേസമയം വാഹനത്തിന് ചുറ്റും ആറ് സ്പീക്കറുകള്‍ ഉണ്ട്. സണ്‍റൂഫ്, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, വോയ്സ്-കമാന്‍ഡ് റെക്കഗ്‌നിഷന്‍ എന്നിവയും മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ക്യാബിന്‍ കൂടുതലും പ്രീമിയം എന്ന് വേണം പറയാന്‍. കൂടാതെ സീറ്റ് കുഷ്യനിംഗും സ്‌പെയ്‌സും ഒരു മാന്യമായ തലത്തില്‍ വാഗ്ദാനം ചെയ്യുന്നു. ചുവന്ന നിറമുള്ള ആംബിയന്റ് ലൈറ്റിംഗ് സ്‌കീം പ്രീമിയം ടച്ച് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Taigun-നെയും ഉള്‍പ്പെടുത്തി സബ്സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ വിപുലീകരിച്ച് Volkswagen

ടൈഗൂണിനുള്ള എതിരാളികളുടെ പട്ടിക ഏതാണ്ട് അനന്തമാണെന്ന് പറയേണ്ടിവരും. ഇത് സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍, സ്‌കോഡ കുഷാഖ് എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen announced taigun available now in subscription plan find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X