ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ആർട്ടിയോൺ പ്രീമിയം സെഡാനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള സാധ്യതകൾ വിലയിരുത്തി വരികയാണെന്ന് സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാകും വാഹനം ആഭ്യന്തര വിപണിയിലേക്ക് ചുവടുവെക്കുക.

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ആർട്ടിയോൺ ഇന്ത്യയിലേക്ക് എത്തുമ്പോൾ ഈ വർഷാവസാനം അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവിയെയും ജർമൻ ബ്രാൻഡ് തിരികെ കൊണ്ടുവരും. നിലവിലെ എസ്‌യുവി ആധിഖ്യത്തിനിടയിലും അന്താരാഷ്‌ട്ര വിപണികളിൽ വൻവിജയമായി തീർന്ന സെഡാൻ മോഡലാണ് ഇത്.

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

കിടിലൻ ലുക്കിനായി 2021 ഫോക്‌സ്‌വാഗൺ ആർട്ടിയോണിൽ പുതുക്കിയ മുൻവശമാണ് ഏറെ ശ്രദ്ധേയം. അതോടൊപ്പം പുതുക്കിയ ലോവർ എയർ ഇന്റേക്കുകൾ, ബമ്പർ, മുൻ ഡിസൈനിന്റെ വീതിയിൽ പ്രവർത്തിക്കുന്ന ലൈറ്റ് ബാർ എന്നിവയെല്ലാമാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

പുനർ‌നിർമിച്ച എൽ‌ഇഡി ടെയിൽ‌ ലൈറ്റുകൾ‌, ഒരു പുതിയ ഡിഫ്യൂസർ‌, സ്പോർ‌ട്ടിയർ‌ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, റിയർ‌ ബമ്പറിലെ ക്രോം ട്രിം എന്നിവ ശ്രദ്ധേയമായ മറ്റ് ചില മാറ്റങ്ങൾ‌ 2021 മോഡൽ ആർട്ടിയോണിലെ ശ്രദ്ധേയമായ ഡിസൈൻ ബിറ്റുകളാണ്.

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

പുതിയ ആർട്ടിയോണിന്റെ ഇന്റീരിയറിൽ പുതിയ MIB3 എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഏറെ ആകർഷകം. ഇത് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സജ്ജീകരിച്ചാണ് എത്തുന്നതും.

MOST READ: ഐ-ടർബോ പതിപ്പുമായി കൂടുതൽ കരുത്താർജിച്ച് ആൾട്രോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ഹാർമാൻ കാർഡൺ-സോഴ്‌സ്ഡ് 700W, 12 സ്പീക്കർ മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ കോക്ക്പിറ്റ്, 30-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം എന്നിവയും അകത്തളത്തിൽ ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്.

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

2.08 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പ്രീമിയം സെഡാൻ നിരത്തിലെത്തുക. ഇത് പരമാവധി 268 bhp കരുത്തും 350 Nm torque ഉം ആണ് ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ കാർ ഫ്രണ്ട് വീൽ ഡ്രൈവുമായി എത്താനാണ് സാധ്യത.

MOST READ: XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ഇന്ത്യൻ വിപണിയിൽ പാസാറ്റിന് മുകളിലായാകും ഈ മോഡൽ സ്ഥാനം പിടിക്കുക. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിൽ സിസിയുടെ പിൻഗാമിയായി ആർട്ടിയോൺ 2017 മാർച്ചിലാണ് ആഗോളതലത്തിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

ജനീവ മോട്ടോർ ഷോയിൽ വെളിപ്പെടുത്തിയ ആർട്ടിയോൺ കൺസെപ്റ്റിൽ നിന്നാണ് വാഹനം ഉരുത്തിരിഞ്ഞിരിക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യക്കായി നിരവധി മോഡലുകളാണ് ഫോക്‌സ്‌വാഗൺ നിരയിൽ നിന്നും ഒരുങ്ങുന്നത്.

ആർട്ടിയോൺ പ്രീമിയം സെഡാനും ഇന്ത്യയിലേക്ക്; സ്ഥിരീകരിച്ച് ഫോക്‌സ്‌വാഗൺ

പോളോ, വെന്റോ മോഡലുകളുടെ പുതുതലമുറ മോഡലും അഞ്ച് സീറ്റർ ടിഗുവാൻ, ടൈഗൺ എസ്‌യുവി തുടങ്ങിയ വാഹനങ്ങൾ കമ്പനിക്ക് ശ്രദ്ധേയമായ വളർച്ചയാകും ഭാവിയിൽ സമ്മാനിക്കുക.

Most Read Articles

Malayalam
English summary
Volkswagen Arteon Premium Sedan Could Launch In India. Read in Malayalam
Story first published: Wednesday, January 20, 2021, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X