ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

ഇന്ത്യയ്‌ക്കായി ഒരു പുതിയ എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗൺ. അതിന്റെ ഭാഗമായി പുറത്തുവിട്ട ടീസർ ചിത്രവും ജർമൻ ബ്രാൻജ് പുറത്തുവിട്ടിരുന്നു. തുടർന്ന് വരാനിരിക്കുന്ന മോഡൽ അറ്റ്ലസ് ക്രോസ് സ്‌പോർട്ടായിരിക്കാമെന്ന് അഭ്യൂഹങ്ങളും പരന്നു.

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

എന്നാൽ ഈ എസ്‌യുവി ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ആകാമെന്നാണ് പുതിയ സൂചനകൾ. ഫോക്‌സ്‌വാഗൺ ടൈഗണിനു ശേഷം വാഹനം വിപണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിനെ 2020 ജൂലൈയിലാണ് ഫോക്‌സ്‌വാഗൺ ആഗോളതലത്തിൽ പുറത്തിറക്കുന്നത്. ഇതിന് ഒരു വലിയ ക്രോം ഗ്രില്ലും ഇരട്ട-പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകളുമാണ് പുതുമയേകാൻ നൽകിയിരിക്കുന്നത്.

MOST READ: 2021 ഹെക്ടർ ഫെയ്‌സ്‌ലിറ്റിന്റെ CVT ഓട്ടോമാറ്റിക് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി എംജി

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

അതോടൊപ്പം എസ്‌യുവിയുടെ ഫ്രണ്ട് ബമ്പറും കമ്പനി അപ്‌ഡേറ്റുചെയ്‌തു. ഇപ്പോൾ ക്രോം ഉൾപ്പെടുത്തലുകളുള്ള വലിയ വെന്റുകളാണ് ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിൽ ഇടംപിടിക്കുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്.

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

അകത്ത് പുതിയ ടിഗുവാനിൽ അപ്‌ഡേറ്റ് ചെയ്ത 3-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലും ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റിനൊപ്പം രൂപകൽപ്പന ചെയ്ത സെന്റർ കൺസോളും ഉൾക്കൊള്ളുന്നു.

MOST READ: സ്‌ക്രാപ്പിംഗ് നയം; 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൈവശംവെക്കുന്നത് ചെലവേറും

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

കാറിന് സ്റ്റാൻഡേർഡായി 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഓപ്ഷണലായി 10 ഇഞ്ച് യൂണിറ്റും ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ, ടർബോചാർജ്ഡ് 2.0 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുന്നത്.

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

ഇത് പരമാവധി 184 bhp കരുത്തിൽ 300 Nm torque ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 315 bhp വാഗ്ദാനം ചെയ്യുന്ന ഒരു ടിഗുവാൻ R പെർഫോൻസ് അധിഷ്ഠിത വേരിയന്റും ഫോക്‌സ്‌വാഗൺ അണിനിരത്തുന്നുണ്ട്. കൂടാതെ പ്ലഗ്-ഇൻ ഹൈബ്രിഡ് വേരിയന്റും എസ്‌യുവി നിരയിലെ സാന്നിധ്യമാണ്.

MOST READ: ഫെബ്രുവരിയിലും മോഡൽ നിരയിലാകെ ഓഫറുകൾ പ്രഖ്യാപിച്ച് ഹോണ്ട

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

ഇന്ത്യയിൽ അഞ്ച് സീറ്റർ മോഡലിനെ പിൻവലിച്ച് ഏഴ് സീറ്റർ ടിഗുവാൻ ഓൾസ്‌പേസിനെയാണ് കമ്പനി കഴിഞ്ഞ വർഷം പരിചയപ്പെടുത്തിയത്. 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്.

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 4,200 rpm-ൽ 187 bhp കരുത്തും 1,500-4,100 rpm-ൽ 320 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാൽ 5 സീറ്റർ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുമായാകും കമ്പനി ഇത്തവണ എത്തുക.

ടൈഗണിന് ശേഷം ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലേക്ക് എത്തിയേക്കും

രാജ്യത്തെ ഉപഭോക്താക്കൾക്ക് എസ്‌യുവി മോഡലുകളോളുള്ള അഭിനിവേശം മനസിലാക്കിയാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. നിലവിലെ ബാക്കിയുള്ള മോഡലുകളെ പോലെ തന്നെ അഞ്ച് സീറ്റർ പതിപ്പിം പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ.

Most Read Articles

Malayalam
English summary
Volkswagen Could Come With Tiguan Facelift Model in India. Read in Malayalam
Story first published: Wednesday, February 3, 2021, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X