Just In
- 9 hrs ago കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- 13 hrs ago 160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
- 14 hrs ago കപ്പിത്താൻ എന്ന സ്വപ്നം പൂവണിഞ്ഞു; ആഡംബര നൗകയ്ക്കായി മാധവൻ മുടക്കിയത് കോടികൾ
- 14 hrs ago എത്ര റോള്‍സ് റോയ്സ് വേണമെങ്കിലും വാങ്ങാന്‍ ശേഷിയുള്ള മനുഷ്യനാ... സ്വന്തമാക്കിയത് മൂന്നാമത്തെ ഇലക്ട്രിക് ഓട്ടോ
Don't Miss
- Lifestyle ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്‍കും
- Movies 'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്... ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രരിപ്പിച്ചത്'
- Sports IPL 2024: മുംബൈ 3ന് 20, എന്തുകൊണ്ട് ഹാര്‍ദിക് നേരത്തെ ബാറ്റ് ചെയ്തില്ല? തുറന്നടിച്ച് ഇര്ഫാന്
- News പ്രധാനമന്ത്രിയുടെ വർഗീയ പരാമർശം; പ്രതികരിക്കാൻ ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, പരാതി നൽകി പ്രതിപക്ഷം
- Technology ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
2020 -ൽ യൂറോപ്യൻ വിപണിയിലെ താരമായി ഫോക്‌സ്‌വാഗൺ ഗോൾഫ്
2020 -ൽ 312,000 ഡെലിവറികളുമായി യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായി ഗോൾഫ് കോംപാക്ട് കാർ മാറിയെന്ന് ഫോക്‌സ്‌വാഗൺ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ജർമ്മനിയിൽ 133,900 ഡെലിവറികളുമായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായിട്ടും ഇത് മാറിയിരുന്നു.
എട്ട് ഡെറിവേറ്റീവുകളുപയോഗിച്ച് ഉൽപ്പന്ന ശ്രേണി വിപുലീകരിച്ചതിനാൽ ഗോൾഫിനുള്ള ഓർഡറുകളിൽ ഗണ്യമായ വർധനയുണ്ടായതായി കാർ നിർമ്മാതാക്കൾ പറയുന്നു.
MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ
പ്രധാനപ്പെട്ട എല്ലാ ഗോൾഫ് മോഡൽ ഡെറിവേറ്റീവുകളായ GTI, GTD, GTE എന്നിവയുടെ ലഭ്യത മൂന്നാം പാദത്തിൽ വിൽപ്പനയ്ക്ക് ഉത്തേജനം നൽകി.
ഹൈബ്രിഡ് മോഡലുകൾക്കുള്ള ഉയർന്ന ഡിമാൻഡും ഗോൾഫിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 2020 അവസാനത്തോടെ ഗോൾഫ് ഹൈബ്രിഡ് മോഡലുകൾ വ്യാപകമായി നിരത്തിലെത്തിയിരുന്നു.
2020 -ൽ ഗോൾഫ്, അതിന്റെ സ്ഥാനം നിലനിർത്തി എന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാറുകളുടെ സിഇഒ റാൽഫ് ബ്രാൻഡ്‌സ്റ്റാറ്റർ പറയുന്നു.
ഈ വർഷം യൂറോപ്പിൽ വിതരണം ചെയ്ത ഏകദേശം 312,000 ഗോൾഫ് മോഡലുകളിൽ ആദ്യ പകുതിയിൽ കൂടുതൽ രണ്ടാം പകുതിയിൽ വിൽപ്പനയുണ്ടായി, ഈ വർഷം രണ്ടാം പകുതിയിൽ മാത്രം 179,000 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.
MOST READ: നെക്സോൺ ഇവിക്ക് വെല്ലുവിളിയായി ഇലക്ട്രിക് കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങി എംജി
എട്ടാം തലമുറ ഗോൾഫ് GTI -ക്ക് 245 bhp കരുത്തും പരമാവധി 370 Nm torque ഉം പുറപ്പെടുവിക്കുന്ന നാല് സിലിണ്ടർ 2.0 TSI യൂണിറ്റാണ് ലഭിക്കുന്നത്.
ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമാണ് ഇതിന് ലഭിക്കുന്നത്. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി വൈദ്യുതപരമായി പരിമിതപ്പെടുത്തിയിരിക്കുന്നു.