2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

2021 വേൾഡ് കാർ ഓഫ് ദി ഇയർ ആയി ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിയെ തെരഞ്ഞെടുത്തു. ടെസ്‌ലയുടെ ശക്തിയെ വെല്ലുവിളിക്കാനുള്ള കമ്പനിയുടെ ഏറ്റവും വലിയ മുന്നേറ്റത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് നേട്ടത്തെ കണക്കാക്കപ്പെടുന്നത്.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

ഇതാദ്യമായാണ് ഫോക്‌സ്‌വാഗനിൽ നിന്നുള്ള ഒരു ഇലക്ട്രിക് കാറിന് കിരീടം നേടാനാകുന്നത്. മുൻ വർഷങ്ങളിൽ മറ്റ് മോഡലുകൾ നിരവധി തവണ മികച്ച ബഹുമതികൾ നേടിയിട്ടുണ്ട്.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

അതിൽ 2009, 2013 വർഷങ്ങളിൽ ഗോൾഫ്, 2010-11 വർഷങ്ങളിൽ പോളോ എന്നിവയാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് ഫോക്‌സ്‌വാഗൺ കാറുകൾ. വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരത്തിൽ നിരവധി മത്സരാർത്ഥികളെ മറികടക്കാൻ ID.4 ഇവിക്ക് കഴിഞ്ഞു.

MOST READ: ലെവാന്റെ ഹൈബ്രിഡ് മോഡലിനെ അവതരിപ്പിച്ച് മസെരാട്ടി

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

ടൊയോട്ട യാരിസ്, ഹോണ്ട ഇ എന്നിവയുൾപ്പെടെയുള്ള മോഡലുകളെ മറികടന്നാണ് ഫോക്സ്‍വാഗൺ ഫോക്സ്‍വാഗൺ ID.4 കിരീടം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഇലക്ട്രിക് മൊബിലിറ്റി ലോകത്ത് ഒരു വലിയ പങ്ക് വഹിക്കാനുള്ള ജർമൻ കാർ നിർമാതാക്കളുടെ ദൃഢനിശ്ചയത്തിന് ഇതൊരു ഉത്തേജനമാവുകയും ചെയ്യും.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

ടെസ്‌ല മോഡൽ Y-യുടെ എതിരാളിയായ ഫോക്‌സ്‌വാഗൺ ID.4 77 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണുള്ളത്. കൂടാതെ ഓരോ ചാർജിനും 520 കിലോമീറ്റർ ശ്രേണിയും ഇത് വാഗ്‌ദാനം ചെയ്യുന്നു. 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിന് സാധിക്കും.

MOST READ: ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

എന്നാൽ പരമാവധി വേഗത 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കൂടാതെ, 21 സെന്റിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഇലക്‌ട്രിക് എസ്‌യുവിയുടെ പ്രത്യേകതയായി മാറുന്നു.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

ഇ-എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകളെക്കുറിച്ച് പറയുമ്പോൾ ഫോക്‌സ്‌വാഗനും വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, പുതിയ 3D എൽഇഡി ടെയിൽ ലൈറ്റ് ക്ലസ്റ്ററുകൾ, 21 ഇഞ്ച് വരെ വ്യാസമുള്ള വീലുകൾ എന്നിവയെല്ലാം ID.4 ഇലക്ട്രിക്കിന്റെ പ്രത്യേകതകളാണ്.

MOST READ: കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്‌സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

ഫോക്‌സ്‌വാഗന്റെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് (MEB) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന വാഹനത്തിൽ ശ്രദ്ധേയമായ നിരവധി സവിശേഷതകൾ ലഭിക്കുമ്പോൾ അകത്ത് ധാരാളം സ്ഥലമുണ്ടെന്നും ID.4 അവകാശപ്പെടുന്നു.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

ലഗേജ് കമ്പാർട്ടുമെന്റിൽ തന്നെ 543 ലിറ്റർ ഇടമാണ് ഒരുക്കിയിരിക്കുന്നത്. അത് 1,575 ലിറ്ററായി വികസിപ്പിക്കാൻ കഴിയും. ID.4 എസ്‌യുവിയുടെ ഉപകരണ ശ്രേണിയിൽ ഇലക്ട്രിക്കലി പ്രവർത്തിക്കുന്ന ബൂട്ട് ലിഡ്, റൂഫ് റെയിലിംഗ്, ഒരു ടവിംഗ് ബ്രാക്കറ്റ് എന്നിവ ഉൾപ്പെടുന്നു.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

കൂടാതെ രണ്ട് ഡിസ്പ്ലേ സ്ക്രീനുകളും ഫിസിക്കൽ ബട്ടണുകളുടെ കുറഞ്ഞ ഉപയോഗവും അകത്തളത്തെ വളരെ പ്രീമിയാമാക്കുന്നുമുണ്ട്. ഈ വർഷം ലോകമെമ്പാടുമായി ID.4 ഇവിയുടെ 1.50 ലക്ഷം യൂണിറ്റുകൾ വിതരണം ചെയ്യാൻ ഫോക്‌സ്‌വാഗണ്‍ ശ്രമിക്കുന്നു.

2021 വേൾഡ് കാർ ഓഫ് ദി ഇയർ പുരസ്ക്കാരം ഫോക്സ്‍വാഗൺ ID.4 ഇലക്‌ട്രിക് എസ്‌യുവിക്ക്

നിരവധി രാജ്യങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനവും വിൽപ്പനയും ത്വരിതപ്പെടുത്താനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണിത്. എന്നിരുന്നാലും മുൻ‌ഗണനാ വിപണികളുടെ പട്ടികയിൽ ഇന്ത്യ ഇതുവരെ ഇല്ലെന്നത് നമുക്ക് നിരാശപ്പെടാനുള്ള കാരണമാണ്.

Most Read Articles

Malayalam
English summary
Volkswagen ID.4 Crowned The 2021 World Car of The Year. Read in Malayalam
Story first published: Wednesday, April 21, 2021, 10:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X