45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. അതിന്റെ ഭാഗമായി പോളോ ഹാച്ച്ബാക്ക്, വെന്റോ സെഡാൻ എന്നിവയിൽ നിരവധി ഡിസ്കൗണ്ട് ആനുകൂല്യങ്ങളുമായാണ് കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

രണ്ട് മോഡലുകൾക്കും ക്യാഷ് ഡികൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ നിരവധി ഓഫറുകളാണ് 2021 മെയ് മാസത്തിൽ ഒരുക്കിയിരിക്കുന്നത്. ട്രെൻഡ്‌ലൈൻ, കംഫർട്ട്‌ലൈൻ, ഹൈലൈൻ പ്ലസ്, ജിടി എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് ഫോക്‌സ്‌വാഗൺ പോളോ വിപണിയിൽ എത്തുന്നത്.

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

പ്രീമിയം ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും യഥാക്രമം 20,000 രൂപയും 10,000 രൂപയും എക്സ്ചേഞ്ച്, ലോയൽറ്റി ബോണസ് എന്നിവ ഉപയോഗിച്ച് ഈ മാസം സ്വന്തമാക്കാം. കൂടാതെ പോളോയുടെ ജിടി ടി‌എസ്‌ഐക്ക് 20,000 രൂപ അധിക കിഴിവും 5,000 രൂപ കോർപ്പറേറ്റ് ആനുകൂല്യവും ലഭിക്കും.

MOST READ: പുതുതലമുറ മാരുതി സെലെറിയോയുടെ അവതരണം വീണ്ടും വൈകും

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പോളോ നിരത്തിലെത്തുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും മുകളില്‍ സൂചിപ്പിച്ച ടിഎസ്ഐ എഞ്ചിനുമാണ് പോളോയ്ക്ക് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്നിവയും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

അതേസമയം സി-സെഗ്മെന്റ് പ്രീമിയം സെഡാൻ ശ്രേണിയിൽ എത്തുന്ന വെന്റോ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ഹൈലൈൻ പ്ലസ്. എല്ലാ വേരിയന്റുകളിലും 1.0 ലിറ്റർ ടി‌എസ്‌ഐ എഞ്ചിൻ സ്റ്റാൻഡേർഡാണ്.

MOST READ: കൊവിഡ് വ്യാപനം രൂക്ഷം; വാഹന സര്‍വീസ് നീട്ടി നല്‍കുമെന്ന് കിയ

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഈ എഞ്ചിൻ 110 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. ഈ മാസം 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ ലോയൽറ്റി ആനുകൂല്യവും ഉപയോഗിച്ച് ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാൻ വാങ്ങാം.

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

എതിരാളികളെല്ലാം ആധുനികതയിലേക്ക് പരിഷ്ക്കരിച്ചപ്പോൾ അധികം മാറ്റങ്ങളൊന്നുമില്ലാതെയാണ് കമ്പനി പോളോയെയും വെന്റോയെയും മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ഇരുമോഡലുകളുടെയും ശ്രേണിയില്‍ എതിരാളികള്‍ ശക്തരായതോടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്.

MOST READ: 50-ാം വര്‍ഷികം ആഘോഷിച്ച് ടൊയോട്ട; ഇന്നോവ ക്രിസ്റ്റ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇതാ, വീഡിയോ

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

എന്നാൽ വരും വർഷമോ അല്ലെങ്കിൽ ഈ വർഷം അവസാനത്തോടെയോ വെന്റോയ്ക്ക് ഒരു പുതുതലമുറ ആവർത്തനം എത്തിയേക്കും. പോളോ ഹാച്ചിന്റെ പുതിയ മോഡലും ഇന്ത്യക്കായി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.

45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ, പോളോ, വെന്റോ മോഡലുകളിൽ പുത്തൻ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

അടുത്തിടെ സമാരംഭിച്ച ടി-റോക്ക് പ്രീമിയം എസ്‌യുവിയിൽ കമ്പനി ആനുകൂല്യങ്ങളൊന്നും വാഗ്‌ദാനം ചെയ്യുന്നില്ല. എസ്‌യുവിയുടെ വില 21.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Volkswagen India Announced Several Discount Benefits Up To Rs 45,000. Read in Malayalam
Story first published: Tuesday, May 11, 2021, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X