ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഏറ്റവും പുതിയ 2021 ടി-റോക്ക് പ്രീമിയം എസ്‌യുവിയെ മാർച്ച് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കുന്നത്. ഇപ്പോൾ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിച്ചതായാണ് ഫോക്‌സ്‌വാഗൺ വ്യക്തമാക്കിയിരിക്കുന്നത്.

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

കൊവിഡ് രണ്ടാം തരംഗം കാരണം ചില സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾക്കിടയിൽ കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ സ്വീകരിച്ചാണ് ഡെലിവറി പൂർത്തിയാക്കുന്നത്. 21.35 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ടി-റോക്ക് ഒരു സിബിയു ഉൽപ്പന്നമായാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത്.

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിൽ അധിഷ്‌ഠിതമായ എസ്‌യുവി രാജ്യത്ത് ഒരൊറ്റ ടോപ്പ്-എൻഡ് വേരിയന്റിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 1.5 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനാണ് ടി-റോക്കിന് തുടിപ്പേകുന്നത്.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഇത് 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ ഏഴ് സ്പീഡ് ഡി‌എസ്‌ജി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 8.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും ഈ എസ്‌യുവിക്ക്. അതേസമയം മണിക്കൂറിൽ 205 കിലോമീറ്ററാണ് ടി-റോക്കിന്റെ പരമാവധി വേഗത.

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

വാഹനത്തിന്റെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ലെതർ അപ്ഹോൾസ്റ്ററി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് സ്‌ക്രീൻ വെർച്വൽ കോക്ക്പിറ്റ് എന്നിവയും അതിലേറെയും ലഭിക്കുന്നു.

MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

അതോടൊപ്പം തന്നെ പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഫോക്‌സ്‌വാഗൺ ടി-റോക്കിൽ ഒരുക്കിയിട്ടുണ്ട്.

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

നിർമാണ നിലവാരവും ലോകോത്തരമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. സുരക്ഷയുടെ കാര്യത്തിൽ 2021 ഫോക്‌സ്‌വാഗൺ ടി-റോക്ക് ആറ് എയർബാഗുകൾ, ടിപിഎംഎസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഹീറ്റഡ് മിററുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

പുറംമോടിയിലേക്ക് നോക്കിയാൽ ടി-റോക്കിന് കറുത്ത ടു സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പുകളും ഉള്ള പരിചിതമായ രൂപം തന്നെയാണ് ലഭിക്കുന്നത്. എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ‌ ബമ്പറിൽ‌ താഴെയായി ഇടംകണ്ടെത്തിയിരിക്കുന്നു.

ടി-റോക്ക് ഡീലർഷിപ്പിലെത്തി, ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗൺ

അതേസമയം വശങ്ങളിൽ‌ 17 ഇഞ്ച് അലോയ് വീലുകൾ‌ ഒഴികെ മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ല. പിൻ‌ഭാഗവും സ്പ്ലിറ്റ് എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളും കറുത്ത ക്ലാഡിംഗും ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് സിൽവർ ഹൈലൈറ്റുകൾ നൽകിയിരിക്കുന്നതും വാഹനത്തിന്റെ പ്രീമിയം നിലപാടിന് അടിവരയിടുന്നു.

Most Read Articles

Malayalam
English summary
Volkswagen India Claims Deliveries Of 2021 T-Roc Have Begun This Month. Read in Malayalam
Story first published: Friday, May 14, 2021, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X