നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

പോളോ, വെന്റോ, അടുത്തിടെ പുറത്തിറക്കിയ ടൈഗൂൺ എസ്‌യുവി എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്ന എല്ലാ മോഡലുകളുടേയും വില വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

എല്ലാ മോഡലുകൾളുടെയും ശ്രേണിയിലുടനീളം 5,000 രൂപ വരെ വില വർധനവ് നടപ്പിലാക്കുമെന്നാണ് ഫോക്‌സ്‌വാഗൺ പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. മോഡലുകളുടെ പുതുക്കിയ വിലകൾ 2021 നവംബർ 15 മുതൽ പ്രാബല്യത്തിൽ വന്നതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഉത്പാദന ചെലവ് വർധിച്ചതാണ് കാറുകളുടെ വില വർധിപ്പിക്കാൻ കാരണമാകുന്നതെന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യ അറിയിച്ചു. ടൈഗൂണിന്റെ ഇരട്ട മോഡലായ സ്കോഡ കുഷാഖിനും അടുത്തിടെ വില പരിഷ്ക്കരണം ലഭിച്ചിരുന്നു. എന്നാൽ കുഷാഖിന്റെ അടിസ്ഥാന വേരിയന്റിന് മാത്രമാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഇന്ത്യ മുമ്പ് ഈ വർഷം സെപ്റ്റംബറിൽ തന്നെ പോളോ, വെന്റോ എന്നിവയുടെ വില ഉയർത്തിയിരുന്നു. എല്ലാ വേരിയന്റുകളിലും 4,200 രൂപ വർധിച്ച ടൈഗൂണിൽ വില വർധനവ് കൂടുതൽ പ്രാധാന്യമർഹിക്കുന്നതായി തോന്നുന്നു. മിഡ്-സൈസ് എസ്‌യുവിക്ക് ശ്രേണിക്ക് ഇപ്പോൾ 10.54 ലക്ഷം രൂപ മുതൽ 17.54 ലക്ഷം രൂപ വരെയാണ് പുതുക്കിയ എക്‌സ്‌ഷോറൂം വില.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

അതേസമയം സ്‌കോഡ കുഷാഖ് ആക്റ്റീവ് 1.0 മാനുവൽ വേരിയന്റിന് ഇപ്പോൾ 10.79 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. വാഹനം വിപണിയിൽ എത്തിയപ്പോൾ 10.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് എസ്‌യുവിയെ നിരത്തിലെത്തിച്ചത്. മറ്റ് വേരിയന്റുകളുടെ വിലകളിൽ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും അടിസ്ഥാന വകഭേദത്തിന് 30,000 രൂപയുടെ വർധനവാണ് ലഭിച്ചത്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

6.32 ലക്ഷം രൂപ മുതലാണ് ഫോക്‌സ്‌വാഗൺ പോളോ ശ്രേണി ആരംഭിക്കുന്നത്. പോളോ ജിടിയുടെ വില മാറ്റമില്ലാതെ 10 ലക്ഷം രൂപയായി തുടരും. വെന്റോ ലൈനപ്പിന് കംഫർട്ട്‌ലൈൻ വേരിയന്റിന് 10 ലക്ഷം മുതൽ തന്നെയാണ് മുടക്കേണ്ടി വരിക.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

അതേസമയം ടോപ്പ് എൻഡ് ഹൈലൈൻ പ്ലസ് ഓട്ടോമാറ്റിക് പതിപ്പിന് 5,000 രൂപ കൂടിയിട്ടുണ്ട്. അതായത് ഈ വേരിയന്റ് ഇപ്പോൾ സ്വന്തമാക്കണേൽ 14.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

വില പരിഷ്ക്കരണം ലഭിച്ചിട്ടുണ്ടെങ്കിലും രണ്ട് മോഡലുകളും മാറ്റങ്ങളൊന്നുമില്ലാതെയാണ് തുടരുന്നത്. കാറുകൾ അതേ മെക്കാനിക്കലുകളും ഫീച്ചറുകളും തന്നെയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്. 2021 ൽ അസംസ്‌കൃത വസ്തുക്കളുടെ വില ഉയരുന്നത് കണക്കിലെടുത്ത് വിലയിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

അതേസമയം സെമി കണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവുമായി ബന്ധപ്പെട്ട വിതരണ പരിമിതികൾ ഉത്പാദനത്തിന്റെ കാര്യത്തിൽ വാഹന നിർമാതാക്കൾക്ക് തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ എസ്‌യുവികൾക്ക് വമ്പൻ ഡിമാന്റുള്ളതിനാലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ടൈഗൂണിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കുഷാഖിനെയും മറികടന്ന് ടൈഗൂൺ ഇതുവരെ സ്വന്തമാക്കിയത് 18,000 ബുക്കിംഗുകളാണ്. സെപ്റ്റംബറിൽ വിപണിയിൽ എത്തി മൂന്നാം മാസം പിന്നിടുമ്പോഴാണ് ഈ മികച്ച നേട്ടം കമ്പനി നേടിയെടുത്തിരിക്കുന്നത്. കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുങ്ങിയതിനാൽ വില ആക്രമണാത്മകമായി പിടിച്ചുനിർത്താനും കമ്പനിക്ക് സാധിച്ചിതിലാണ് ഈ വിജയം കൈവരിക്കാനായത്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

സ്കോഡ കുഷാഖിന് സമാനമായി ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നീ വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ നിരത്തിലെത്തുന്നത്. 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനുകളാണ് എസ്‌യുവിയിൽ തുടിക്കുന്നത്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഇതിൽ ആദ്യത്തെ 1.0 ലിറ്റർ പതിപ്പ് 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ ആറു സ്പീഡി മാനുവൽ, ആറു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും യഥേഷ്‌ടം തെരഞ്ഞെടുക്കാം. ഇനി 1.5 ലിറ്റർ ടിഎസ്ഐ യൂണിറ്റിലേക്ക് നോക്കിയാൽ ഇത് 150 bhp പവറിൽ 250 Nm torque ആണ് നൽകുന്നത്.

നിർമാണ ചെലവ് കൂടുന്നു, ടൈഗൂൺ, പോളോ, വെന്റോ മോഡലുകൾക്ക് വില വർധിപ്പിച്ച് ഫോക്‌സ്‌വാഗൺ

6 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി ലഭ്യമാകുമ്പോൾ 7 സ്പീഡ് ഡിഎസ്‌ജി ഗിയർബോക്‌സ് സംവിധാനവും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് മോഡലിന് രണ്ട് മാസത്തിലധികം ബുക്കിംഗ് കാലയളവാണുള്ളത്.

Most Read Articles

Malayalam
English summary
Volkswagen india hiked prices of polo vento and taigun suv models
Story first published: Saturday, November 20, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X