T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

2019-ല്‍ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത്. 2 വര്‍ഷത്തേക്ക് വില്‍പ്പനയ്ക്കെത്തിയതിന് ശേഷം, ക്രോസ്ഓവറിന് കുറച്ച് പുതുമയ്ക്കായി ഒരു മിഡ്-ലൈഫ് അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ഫോക്‌സ്‌വാഗന്റെ സ്റ്റേബിളില്‍ നിന്നുള്ള സമീപകാല ലോഞ്ചുകളില്‍ കണ്ട പുതിയ ഡിസൈന്‍ തീം തന്നെയാണ് ഇപ്പോള്‍ പുതിയ ടി-റോക്കും പിന്തുടരുന്നതെന്ന് കാണാന്‍ സാധിക്കും. ടി-റോക്കിന് ഇപ്പോള്‍ പരിഷ്‌കരിച്ച റേഡിയേറ്റര്‍ ഗ്രില്‍ ലഭിക്കുന്നു.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

റേഡിയേറ്റര്‍ ഗ്രില്ലിനെ ഒരു എല്‍ഇഡി ബാര്‍ അതിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നു. മുന്‍വശത്തെ ബമ്പറും കമ്പനി പരിഷ്‌ക്കരിച്ചിട്ടുണ്ട്. വാഹനത്തിന് ഇത്തവണ എല്‍ഇഡി ഫോഗ് ലാമ്പുകള്‍ ലഭിക്കുന്നു, ഇത് മുന്നില്‍ നിന്ന് ഒരു ചെറിയ ആകര്‍ഷണം നല്‍കുന്നു.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

മാറ്റ് ബ്ലാക്ക് തീമിലാണ് സ്‌കഫ് പ്ലേറ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ടെയില്‍ ലാമ്പുകളും പുതുക്കിയ യൂണിറ്റുകളാണ്, അവ ഇപ്പോള്‍ ഡൈനാമിക് സൈ്വപ്പ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായാണ് വരുന്നത്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

കളര്‍ പാലറ്റും പരിഷ്‌കരിച്ചതായി ബ്രാന്‍ഡ് അവകാശപ്പെടുന്നു. പുതുക്കിയ ടി-റോക്ക് 17 ഇഞ്ച് മുതല്‍ 19 ഇഞ്ച് വരെ വ്യാസമുള്ള റീസ്‌റ്റൈല്‍ ചെയ്ത അലോയ് വീലുകളിലാകും വിപണിയില്‍ എത്തുക. മേല്‍പ്പറഞ്ഞ മാറ്റങ്ങളോടെ കാബ്രിയോലെ വേരിയന്റും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

അപ്ഡേറ്റ് ചെയ്ത അവതാറിലും ബീഫ്-അപ്പ് R ലൈന്‍ ട്രിം ഓഫര്‍ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഫ്രണ്ട് ബമ്പറും ഗ്രില്ലും ഒഴികെ, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കൗണ്ടര്‍പാര്‍ട്ടില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ഇന്റീരിയറിലെ മാറ്റങ്ങള്‍ കൂടുതല്‍ വിപുലമാണ്. സെന്റര്‍ എസി വെന്റുകളുടെ സ്ഥാനം മാറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു. മാത്രമല്ല, ടോപ്പ് എന്‍ഡ് ട്രിമ്മിന് 9.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ലഭിക്കുന്നു.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ടി-റോക്ക് ഫെയ്‌സ്‌ലിഫ്റ്റ് ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ MIB3 ഇന്‍ഫോടെയ്ന്‍മെന്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയില്‍ പോലും ഇത് ഒരു ഓപ്ഷനായി വരുന്നു. കൂടാതെ, ഇത് HVAC യൂണിറ്റിനായി ടച്ച് സെന്‍സിറ്റീവ് നിയന്ത്രണങ്ങളോടെയാണ് വരുന്നത്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

എഞ്ചിന്‍ ഓപ്ഷനുകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല, അതേപടി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 110 bhp കരുത്ത് നല്‍കുന്ന 1.0 ലിറ്റര്‍ TSI, 150 bhp കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ TSI, 190 bhp കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ TSI എഞ്ചിനുകളാണ് വാഹനത്തിന് ലഭിക്കുന്നത്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, ടി-റോക്ക് R ലൈനിന്റെ മുകളില്‍ 300 bhp മോട്ടോര്‍ ലഭിക്കുന്നു. കണ്‍വേര്‍ട്ടിബിള്‍ ട്രിം 1.0 ലിറ്റര്‍ TSI, 1.5 ലിറ്റര്‍ TSI മോട്ടോറുകളില്‍ മാത്രമേ ലഭ്യമാകൂ, കൂടാതെ ഇത് FWD ലേഔട്ടില്‍ മാത്രം മൂന്ന്-ലെയര്‍ ഫാബ്രിക് ടോപ്പുമായി വരുമെന്നും കമ്പനി വ്യക്തമാക്കുന്നു.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

അതേസമയം ഇന്ത്യന്‍ വിപണിയിലും ടി-റോക്കിന്റെ ബുക്കിംഗ് കമ്പനി നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വില്‍പ്പനയ്ക്ക് എത്തിച്ച മോഡല്‍ വിറ്റ് തീര്‍ന്നതോടെയാണ് ബുക്കിംഗ് കമ്പനി നിര്‍ത്തിയത്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ആദ്യബാച്ച് പുര്‍ണമായും വിറ്റഴിച്ചതോടെ 2021 മാര്‍ച്ച് മാസമാണ് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ നിരയിലെ പ്രീമിയം എസ്‌യുവിയായ ടി-റോക്കിനെ വീണ്ടും ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 21.35 ലക്ഷം രൂപയാണ് വിപണിയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില. CBU യൂണിറ്റായിട്ടാണ് മോഡല്‍ രാജ്യത്ത് എത്തുന്നത്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ഇന്ത്യന്‍ വിപണിയില്‍ ടി-റോക്കിന്റെ ഒരു എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 148 bhp പവര്‍ കരുത്തും 248 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

T-Roc ഫെയ്‌സ്‌ലിഫ്റ്റിനെ വെളിപ്പെടുത്തി Volkswagen; മാറ്റങ്ങള്‍ പരിചയപ്പെടാം

ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ 7-സ്പീഡ് DSG മാത്രമാണുള്ളത്. വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍, ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവര്‍ക്കെതിരെയാണ് മത്സരിക്കുന്നത്. 8.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും. ഇതിന്റെ പരമാവധി വേഗത 205 കിലോമീറ്ററാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen introduced 2022 t roc facelift find here new changes
Story first published: Wednesday, November 17, 2021, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X